കോളറെക്ടല്‍ കാൻസറിനെപ്പറ്റി അറിയാം; ലക്ഷണങ്ങൾ ഇവ, ചികിത്സിച്ചു മാറ്റാനാകുമോ?

മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കോളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് കോളോ റെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദം എന്നു പറയുന്നു. എവിടെ ആരംഭിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കോളോണ്‍ ക്യാൻസർ, റെക്ടൽ ക്യാൻസർ എന്നും ഇവ അറിയപ്പെടുന്നു.നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും
മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കോളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് കോളോ റെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദം എന്നു പറയുന്നു. എവിടെ ആരംഭിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കോളോണ്‍ ക്യാൻസർ, റെക്ടൽ ക്യാൻസർ എന്നും ഇവ അറിയപ്പെടുന്നു.നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും
മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കോളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് കോളോ റെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദം എന്നു പറയുന്നു. എവിടെ ആരംഭിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കോളോണ്‍ ക്യാൻസർ, റെക്ടൽ ക്യാൻസർ എന്നും ഇവ അറിയപ്പെടുന്നു.നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും
മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കോളണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് കോളറെക്ടൽ കാൻസർ അഥവാ മലാശയ അർബുദം എന്നു പറയുന്നു. എവിടെ ആരംഭിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കോളണ്‍ കാൻസർ, റെക്ടൽ കാൻസർ എന്നും ഇവ അറിയപ്പെടുന്നു. നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാവുന്ന അര്‍ബുദമാണ് ഇത്. മരണനിരക്കും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.
ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ വച്ച് കണ്ടെത്തി കഴിഞ്ഞാല്‍ 90 ശതമാനത്തിന് മുകളിലുള്ള കേസുകളില്‍ കോളറെക്ടല്‍ അര്‍ബുദം ചികിത്സിച്ച് മാറ്റാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നാം ഘട്ടത്തിലെത്തിയ കേസുകളില്‍ 70 മുതല്‍ 75 ശതമാനം കേസുകളില്‍ രോഗിയെ രക്ഷിക്കാനാകും. നാലാം ഘട്ടത്തില്‍പ്പോലും 40 ശതമാനം കോളറെക്ടല്‍ രോഗികള്‍ രക്ഷപ്പെടാന്‍ തന്നെയാണ് സാധ്യത. ജനിതകം ഉള്‍പ്പെടെ പലതരത്തിലുള്ള കാരണങ്ങള്‍ മൂലം ഈ അര്‍ബുദം വരാമെങ്കിലും ഒന്നു മുതല്‍ രണ്ട് ശതമാനം വരെ കേസുകള്‍ മാത്രമേ ജനിതകപരമായി പകര്‍ന്ന് കിട്ടാറുള്ളൂ. പൊതുവെ പ്രായമായവരിൽ കണ്ടു വന്നിരുന്ന ഈ അർബുദം ജീവിത ശൈലിയിലെയും മറ്റും മാറ്റങ്ങൾ മൂലം ഇപ്പോൾ ചെറുപ്പക്കാരിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോളറെക്ടല്‍ കാൻസറിന്റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.
മലത്തില്‍ രക്തം
മലബന്ധമൊന്നും കൂടാതെ തന്നെ മലത്തില്‍ രക്തം കാണപ്പെട്ടാല്‍ ഇത് കോളറെക്ടല്‍ കാൻസർ മൂലമാകാമെന്ന് സംശയിക്കാം. മലദ്വാരത്തിന്റെ പ്രദേശത്ത് പ്രത്യേകിച്ച് വേദനയോ ചൊറിച്ചിലോ ഇല്ലാതെയാകും മലാശയത്തില്‍ നിന്നുള്ള രക്തസ്രാവം.
മലവിസര്‍ജ്ജനത്തില്‍ മാറ്റങ്ങള്‍
മലവിസര്‍ജ്ജനത്തിന്റെ ആവൃത്തി, മലത്തിന്‍റെ രൂപം, അളവ് എന്നിവയിലെല്ലാം മാറ്റങ്ങള്‍ ഈ അര്‍ബുദത്തിന്റെ ഭാഗമായി ഉണ്ടാകാം. മുന്‍പ് ഒരു തവണ പോയിരുന്നവര്‍ നാലും അഞ്ചും തവണ പോകുന്നതും, പോയിട്ടും പൂര്‍ണ്ണമായും വയര്‍ ഒഴിഞ്ഞത് പോലെ തോന്നാത്തതുമെല്ലാം അര്‍ബുദ സൂചനയാണ്. പലപ്പോഴും യുവാക്കളില്‍ വൈകിയ വേളയിലാണ് ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുക. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധനകള്‍ നടത്താന്‍ വൈകരുത്.
പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഭാരം കുറയുന്നത് കോളറെക്ടല്‍ കാൻസറിന്റെ ഒരു പ്രധാന ലക്ഷണമാണ്. ഒന്നും രണ്ടും കിലോയൊന്നുമല്ല ഗണ്യമായ തോതിലുള്ള ഭാരനഷ്ടമാണ് ഈ അര്‍ബുദ രോഗികളില്‍ ഉണ്ടാവുക.
നിരന്തരമായ അതിസാരം, മലബന്ധം
വിസര്‍ജ്ജനവുമായി ബന്ധപ്പെട്ട താളപ്പിഴകള്‍ ഈ അര്‍ബുദത്തിന്റെ ലക്ഷണമാണ്. അതിസാരം, മലബന്ധം എന്നിവ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങിയാല്‍ എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കണം. വിളര്‍ച്ചയും ഇതിന്റെ ഭാഗമായി ഉണ്ടാകാം.
വയറില്‍ വേദന
വയറില്‍ കൊളുത്തിപ്പിടിക്കുന്നത് പോലുള്ള വേദന പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ഇത്തരത്തില്‍ വേദന വരുന്നത് ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. ഇതിന് പുറമേ വയറ്റിൽ അസ്വസ്ഥത, ഗ്യാസ് എന്നിവയും ഉണ്ടാകാം. രോഗസങ്കീര്‍ണ്ണതകള്‍ തടയുന്നതിന് 45 വയസ്സിന് മുകളിലുള്ളവര്‍ ആവശ്യമായ രോഗനിര്‍ണ്ണയ പരിശോധനകള്‍ നടത്തണമെന്ന് അര്‍ബുദരോഗ വിദഗ്ധര്‍ പറയുന്നു. 45 വയസ്സിന് മുകളിലുള്ളവര്‍ മാത്രമല്ല കുടുംബത്തില്‍ അര്‍ബുദചരിത്രമുള്ളവരും രോഗനിര്‍ണ്ണയ പരിശോധനകള്‍ക്ക് വിധേയരാകണം. നാല്‍പതോ അന്‍പതോ വയസ്സിന് മുന്‍പ് കോളറെക്ടല്‍ അര്‍ബുദം സ്ഥിരീകരിച്ചവര്‍ കുടുംബത്തിലുണ്ടെങ്കില്‍ 20 വയസ്സുള്ളപ്പോള്‍ തന്നെ കോളോണോസ്‌കോപ്പി നടത്തേണ്ടതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന് ശേഷം ഒന്ന് മുതല്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ പരിശോധനകള്‍ ആവര്‍ത്തിക്കേണ്ടതാണ്.ക്രോണ്‍സ് ഡിസീസ്, അള്‍സറേറ്റീവ് കോളിറ്റിസ്, ചില ജനിതക പ്രശ്നങ്ങള്‍ തുടങ്ങിയവ ഉള്ളവരും നേരത്തെ തന്നെ പരിശോധനകള്‍ ആരംഭിക്കുന്നത് നന്നായിരിക്കുമെന്ന് അമേരിക്കയിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ശുപാര്‍ശ ചെയ്യുന്നു.
ഓരോ വര്‍ഷവും മല പരിശോധന, ഓരോ മൂന്ന് വര്‍ഷത്തിലും സ്റ്റൂള്‍ ഡിഎന്‍എ സ്ക്രീനിങ്ങ്, ഓരോ അഞ്ച് വര്‍ഷത്തിലും സിടി കോളനോഗ്രാഫി, ഓരോ 10 വര്‍ഷത്തിലും കോളണോസ്കോപ്പി എന്നീ പരിശോധനകളാണ് കാൻസർ നിര്‍ണ്ണയത്തിനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. 76 വയസ്സാകുന്നതോടെ നിയന്ത്രിതമായ തോതിലുള്ള പരിശോധനകള്‍ മതിയാകും. 86 വയസ്സോ അതിനു മുകളിലോ ഉള്ളവര്‍ക്ക് സ്ക്രീനിങ്ങ് ആവശ്യമില്ലെന്നും അര്‍ബുദരോഗ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. പുരുഷന്മാര്‍ക്കും കറുത്തവംശജര്‍ക്കും മലാശയ അര്‍ബുദത്തിനുള്ള സാധ്യതകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അലസമായ ജീവിതശൈലി, മോശം ഭക്ഷണക്രമം എന്നിവയെല്ലാം കോളറെക്ടല്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാം.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കോളറെക്ടൽ കാൻസർ സാധ്യത 40 ശതമാനം വരെ കുറയ്ക്കുമെന്ന് അമേരിക്കയിലെ വാൻഡർബിൽറ്റ് സർവകലാശാല നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, ശാരീരിക അധ്വാനം വര്‍ധിപ്പിക്കുക, മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗം പരിമിതപ്പെടുത്തുക, ഫൈബര്‍ കുറഞ്ഞതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണം ഒഴിവാക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നിവയെല്ലാം കോളോ റെക്ടല്‍ കാൻസർ സാധ്യത ഗണ്യമായി കുറയ്ക്കും.