മഴക്കാലത്തും വേനലിലും കഴിക്കേണ്ട ഭക്ഷണങ്ങൾ ഒന്നല്ല; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഋതുക്കൾക്ക് അനുസരിച്ചു നമ്മുടെ ജീവിതചര്യകളും ഭക്ഷണവും ശീലിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മഴയത്ത് അറിയാൻ ∙ മഴ നനഞ്ഞാൽ ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നതു ജലദോഷ സാധ്യത കുറയ്ക്കും. നനഞ്ഞ വസ്ത്രം ഉടനെ മാറ്റുക. നനവുള്ള മുടി കെട്ടിവയ്ക്കരുത്. ∙ ഇടയ്ക്കിടെ ഇളംചൂടുവെള്ളമോ സൂപ്പോ കുടിക്കുന്നതു

ഋതുക്കൾക്ക് അനുസരിച്ചു നമ്മുടെ ജീവിതചര്യകളും ഭക്ഷണവും ശീലിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
മഴയത്ത് അറിയാൻ
∙ മഴ നനഞ്ഞാൽ ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നതു ജലദോഷ സാധ്യത കുറയ്ക്കും. നനഞ്ഞ വസ്ത്രം ഉടനെ മാറ്റുക. നനവുള്ള മുടി കെട്ടിവയ്ക്കരുത്.
∙ ഇടയ്ക്കിടെ ഇളംചൂടുവെള്ളമോ സൂപ്പോ കുടിക്കുന്നതു തൊണ്ടവേദന തടയും. എപ്പോഴും തിളപ്പിച്ചാറിയ വെള്ളമോ കുപ്പി വെള്ളമോ കുടിക്കുക. തുറസ്സായി പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കരുത്. വേവിച്ച ചെറുചൂടുള്ള ഭക്ഷണം കഴിക്കുക. പാചകം ചെയ്യാനാണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
∙ മഴക്കാലത്താണു മലിനജലം കാരണമുള്ള രോഗങ്ങൾക്കു സാധ്യത കൂടുതൽ. വയറിളക്കം പോലുള്ള പ്രശ്നങ്ങൾ വ്യാപകമായി വരാം. വയറിളക്കം, ഛർദി പോലുള്ള പ്രശ്നങ്ങൾ കണ്ടാൽ വൈകാതെ ചികിത്സ തേടുക.
∙ സാലഡുകൾ, ചട്നി, ജൂസുകൾ, ഐസ്ക്രീം, ഫ്രൂട്ട് സാലഡ് എന്നിങ്ങനെ വേവിക്കാത്തതും തിളപ്പിക്കാത്തതുമായ ഭക്ഷണം മഴക്കാലത്ത് ഒഴിവാക്കുക. ചൂടു പാനീയങ്ങൾ, സൂപ്പുകൾ എന്നിവ തൊണ്ടയ്ക്കു സുഖം നൽകും. വൈറ്റമിൻ സി ഉള്ള നാരങ്ങ, നെല്ലിക്ക പോലുള്ളവ കഴിച്ചു പ്രതിരോധ ശേഷി മെച്ചപ്പെടുത്താം.
∙ ഇടിയും മിന്നലും ഉള്ളപ്പോൾ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. തുറസ്സായ സ്ഥലത്തു നിൽക്കരുത്.
∙ ചെളിവെള്ളത്തിൽ ചവിട്ടരുത്. ദിവസവും കിടക്കും മുൻപു കാലും വിരലുകൾക്കിടയും സോപ്പിട്ടു കഴുകി തുടച്ചു നനവു മാറ്റുക. നനഞ്ഞ ഷൂസും സോക്സും ഉടനെ മാറ്റുക. മഴക്കാലത്തു തുറന്ന ചെരുപ്പുകൾ ധരിക്കുക. കൊതുകുകടി തടയാൻ കരുതലെടുക്കുക.
വേനലിലെ കരുതൽ
∙ കൊടുംചൂടിൽ 10 മണിക്കും മൂന്നു മണിക്കും ഇടയിൽ വെയിലത്തിറങ്ങരുത്. പുറത്തിറങ്ങേണ്ടി വന്നാൽ എസ്പിഎഫ് 30 എങ്കിലുമുള്ള സൺസ്ക്രീനുകളും ലിപ്ക്രീമുകളും ഉപയോഗിക്കുക. വെയിൽ ചായും വരെ ജനാല കർട്ടനുകൾ താഴ്ത്തിയിടുക. മുറി ചൂടാവാതെ സൂക്ഷിക്കാം.
∙ ദഹിക്കാനെളുപ്പമുള്ള, ജലാംശം ധാരാളമുള്ള ഭക്ഷണം മിതമായി കഴിക്കുക. മാംസവും മസാലയും എരിവും പുളിയും കുറയ്ക്കുക.
∙ വെള്ളരിക്ക, പച്ചിലക്കറികൾ, മാങ്ങ, തൈര്, യോഗർട്ട്, അവക്കാഡോ, പുതിന എന്നിവ ചൂടു കുറയ്ക്കും. ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇളനീർ വെള്ളത്തിൽ അതിന്റെ കാമ്പും ചേർത്തു കഴിക്കുന്നതു ചൂടിന്റെ ദോഷഫലങ്ങൾ കുറയ്ക്കും.
∙ അയവുള്ള ഇളം നിറത്തിലുള്ള കോട്ടൻ ഉടുപ്പുകൾ ധരിക്കുക. ദിവസവും രണ്ടു തവണ കുളിച്ചു വേഷം മാറ്റുക. കുളിക്കുന്ന വെള്ളത്തിൽ നാരങ്ങാനീരു ചേർത്താൽ വിയർപ്പുഗന്ധം കുറയ്ക്കാം.
∙ അത്യധ്വാനം ഒഴിവാക്കുക. ലവണാംശം ഉള്ള വെള്ളം ധാരാളം കുടിക്കുക. മദ്യവും ചായയും കാപ്പിയും കുറയ്ക്കുക.
തണുപ്പും മഞ്ഞും
∙ മഞ്ഞുകാലത്ത് ആസ്മയും അലർജിയും തീവ്രമാകാതിരിക്കാൻ പുറത്തിറങ്ങുമ്പോൾ മൂക്കും ചെവിയും മൂടിവയ്ക്കാം. എഴുന്നേറ്റയുടനെ ഇളംചൂടുവെള്ളത്തിൽ നാരങ്ങാനീരും തേനും കലർത്തി കുടിക്കുന്നതു പ്രതിരോധശേഷി വർധിപ്പിക്കും. മഞ്ഞു കാലത്തു ചർമം വിണ്ടു കീറാം. മോയിസ്ചറൈസർ പുരട്ടാം. എണ്ണ തേച്ചു കുളിക്കുന്നതും നല്ലതാണ്.
∙ മഞ്ഞിലും തണുപ്പിലും ശരീരവേദനയും കൈകാൽ കഴപ്പും വർധിക്കാം. രാത്രികിടക്കുമ്പോൾ കാലിൽ സോക്സ് ധരിച്ചു ചൂടു നിലനിർത്താം. എഴുന്നേറ്റയുടനെ കൈകാലുകൾ സ്ട്രെച്ചു ചെയ്യുന്നതു ശരീരമാകെ ചൂടു പിടിപ്പിക്കും. സന്ധികളിലെ പിടിത്തം അയയും.
∙ തണുപ്പു കാറ്റടിച്ചുള്ള ചർമവരൾച്ചയും ചുളിവും തടയാൻ വൈറ്റമിൻ സി ഉള്ള പച്ചക്കറികളും സിട്രസ് പഴങ്ങളും ധാരാളം കഴിക്കാം ദാഹമില്ലെങ്കിലും 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
∙ ടോൺസിലൈറ്റിസ് വരാൻ സാധ്യത കൂടുതലാണ്. തൊണ്ടവേദന ഉണ്ടെങ്കിൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ടു കുലുക്കുഴിയാം. തണുത്ത ഭക്ഷണം ഒഴിവാക്കാം.