ബിപി + കോഫി = ഹാർട്ട് അറ്റാക്ക്

ബിപിയും കോഫിയും ഹാർട്ട് അറ്റാക്കും തമ്മിൽ എന്താണ് ബന്ധം? ബിപിയുള്ള ചെറുപ്പക്കാർ ദിവസം നാലു കപ്പിലധികം കാപ്പി കുടിച്ചാൽ അവർക്ക് ഹാർട്ട് അറ്റാക്കും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണ റിപ്പോർട്ട്.

ഹൃദ്രോഗം മാത്രമല്ല പ്രമേഹവും ഇതിന്റെ അനന്തരഫലമാണെന്ന് പഠനത്തിൽ പറയുന്നു.18 നും 45നും ഇ‌ടയിൽ പ്രായമുള്ള 1200 പേരിൽ 12 വർഷം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

സാധാരണക്കാരെ അപേക്ഷിച്ച് കൂടുതൽ കാപ്പി കുടിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത മൂന്നിരട്ടിയിലധികമാണെന്ന് ഗവേഷണ മേധാവിയും ഇറ്റലിയിലിലെ കാർഡിയോളജിസ്റ്റുമായ ഡോ. ലൂസിയോ മോസ് പറയുന്നു. രക്ത സമ്മർദ്ദമുള്ള ചെറുപ്പക്കാരിലെ കാപ്പികുടി ശീലം പ്രമേഹ സാധ്യതയും വർദ്ധിപ്പിക്കുന്നു. അമിത വണ്ണമുള്ളവരിൽ പ്രമേഹ സാധ്യത ഇരട്ടിയിലധികമാണെന്നും പഠനം വെളിപ്പെടുത്തുന്നു.

ബിപിയുള്ള ചെറുപ്പക്കാർ കാപ്പികുടി ശീലം ഒഴിവാക്കിയാൽ രണ്ടുണ്ട് കാര്യം. പ്രമേഹവുമകറ്റാം ഒപ്പം ഹൃദ്രോഗവും.