Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉച്ചയുറക്കം സിംപിളാണ് പവർഫുൾ ആണ്!

sleeping-afternoon Image Courtesy: Vanitha Magazine

ഉച്ചയ്ക്ക് ഉറങ്ങുന്നത് ആരോഗ്യത്തിനു നല്ലതോ ദോഷകരമോ എന്നത് പലർക്കും സംശയമാണ്. ഉച്ചയുറക്കം അമിതവണ്ണത്തിനു കാരണമാകുമോ എന്നതാണ് പ്രധാന ആശങ്ക. എന്നാൽ ഇനി അത്തരം ആശങ്കകൾ മാറ്റിവച്ച് ധൈര്യമായി ഉച്ചയ്ക്ക് ഒരൽപം ഉറങ്ങിക്കോളൂ. നിങ്ങളുടെ ഹൃദയത്തിന് ഉച്ചയുറക്കം വളരെ അനിവാര്യമാണെന്നാണ് ബ്രിട്ടനിൽ നടന്ന പഠനം അവകാശപ്പെടുന്നത്.

രക്തസമ്മർദം കുറയ്ക്കാൻ ഉച്ചയുറക്കത്തിനു സാധിക്കുമത്രേ. മധ്യവയസ്കരായ നാനൂറോളം പേരെയാണ് ഗവേഷകർ പഠന വിധേയരാക്കിയത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ടിരുന്നു ഈ സംഘത്തിൽ. താരതമ്യേന ഉയർന്ന രക്തസമ്മർദമുള്ളവരെയാണ് പഠനത്തിനു വേണ്ടി തിര‍ഞ്ഞെടുത്തത്. ഇവരുടെ ജീവിതരീതിയും പ്രമേഹവും രക്തസമ്മർദവും ശരീരഭാരവുമൊക്കെ കൃത്യമായി നിരീക്ഷണത്തിനു വിധേയമാക്കി. ഇവരുടെ പ്രായവും പുകവലിയും ഉപ്പ്, മദ്യം തുടങ്ങിയവയുടെ ഉപയോഗവും വ്യായാമവും എല്ലാം ഇതിൽ പരിഗണിച്ചിരുന്നു.

മേൽപ്പറഞ്ഞ ഘടകങ്ങൾ ഒരു വ്യക്തിയുടെ രക്തസമ്മർദത്തെ സ്വാധീനിക്കുന്നതുപോലെ തന്നെ ഉച്ചയുറക്കവും സ്വാധീനിക്കുന്നുണ്ടത്രേ. ഉച്ചയ്ക്ക് ഉറങ്ങുന്നവരിൽ രക്തസമ്മർദം താരതമ്യേന കുറഞ്ഞിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഹൃദയാഘാതം വരാനുള്ള സാധ്യതയും ഇവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് കുറവായിരിക്കും. ഉച്ചയ്ക്ക് ഏകദേശം ഒരു മണിക്കൂർ നേരം നന്നായി ഉറങ്ങിയാൽ ഈ പ്രയോജനം ലഭിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.