ഉറക്കത്തെ സ്നേഹിക്കുന്നവരാണ് നമ്മളെല്ലാവരും. രാവിലെ പുതച്ചു മൂടി ഉറങ്ങാൻ എന്ത് സുഖം ആണല്ലേ. കൃത്യ സമയത്ത് ഉണരുക എന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. രാവിലെ അലാറം ശബ്ദിക്കുമ്പോൾ എഴുന്നേക്കുന്നത് മടിയോടെയായിരിക്കും. എന്നാൽ അതിരാവിലെ ഉണരുന്നതാണ് ആരോഗ്യത്തിന് നല്ലത്. ദിവസത്തിന്റെ ദൈർഘ്യം കൂടിയിരിക്കും എന്നത് മാത്രമല്ല പുലർച്ചെ ഉണർന്നാലുള്ള ഗുണം . നിങ്ങളുടെ ഉല്പാദനക്ഷമത വർധിക്കും എന്നത് കൂടിയാണ്. ദിവസവും മടി കൂടാതെ ഉണരാൻ ഇതാ ചിലവഴികൾ.
∙ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു ഷെഡ്യൂൾ ഉണ്ടാക്കുക. ദിനചര്യകൾ കൃത്യമായി പാലിക്കുക. വൈകുന്നേരങ്ങളിൽ കൃത്യമായ ദിനചര്യ പിന്തുടരുന്നതിലൂടെ കൂടുതൽ വിശ്രമിക്കാൻ സാധിക്കുകയും ഉറങ്ങാനുള്ള സമയമായി എന്ന് മനസിന് മനസിലാക്കാൻ സാധിക്കുകയും ചെയ്യും.
∙ ആവശ്യത്തിന് ഉറങ്ങുക. എട്ടോ ഒൻപതോ മണിക്കൂർ ദിവസവും രാത്രി ഉറങ്ങുക. ഇത് നേരത്തെ ഉണരാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ കിടക്കയിൽ സൂക്ഷിക്കാതിരിക്കുക.
∙ അലാറം ക്ലോക്ക് അകലത്തിൽ വയ്ക്കുക. ഇത് അലാറം അടിക്കുമ്പോൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് പോയി ഓഫാക്കാൻ നിങ്ങളെ നിർബന്ധിതരാക്കും. അലറാം ഓഫാക്കാൻ സമയം എടുക്കുന്നതിലൂടെ ശരീരം ആക്ടീവായി മാറും.
∙ വെളിച്ചം കടത്തിവിടുക. പുലർ കാലത്തെ വെളിച്ചം ശരീരത്തിന് ഉണരാനുള്ള സിഗ്നൽ നൽകും. നമ്മുടെ ശരീരം വെളിച്ചത്തിനോടും ചൂടിനോടും പെട്ടെന്ന് പ്രതികരിക്കുന്നു. അതിനാൽ ആവശ്യത്തിന് വെളിച്ചം കിട്ടത്തക്ക രീതിയിൽ കിടപ്പ് മുറി ഒരുക്കുക. കർട്ടനുകൾ ഇടാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വെളിച്ചം കടന്ന് വരുന്നതിന് സഹായകമാണ്.
∙ ആനന്ദകരമായ അലാറം ട്യൂൺ സെറ്റ് ചെയ്യുക. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം അലാറം ട്യൂണായി സെറ്റ് ചെയ്വുക. ബീപ്, റിംഗ് ശബ്ദങ്ങൾ ഒഴിവാക്കുക. സംഗീതം നിങ്ങളെ ഉണർത്താൻ സഹായിക്കും.
∙ വെള്ളം കുടിക്കുക. രാത്രിയിലെ വിശ്രമത്തിൽ വെള്ളം കുടിക്കാതെ മണിക്കുറുകളാണ് കടന്ന് പോകുന്നത്. ഇത് ശരീരത്തിലെ ഊർജം കുറയുന്നതിന് കാരണമാകും. അതിനാൽ ആവശ്യത്തിന് വെള്ളം കുടിച്ച് ഒരോ ദിവസവും ആരംഭിക്കുക.
∙ പ്രഭാത ഭക്ഷണം കഴിക്കുക. പ്രോട്ടീൻ സമ്പന്നമായ പ്രഭാതഭക്ഷണം കഴിക്കുക. ആരോഗ്യകരമായ പ്രഭാതഭക്ഷണം എനർജി നൽകുന്നതിനോടൊപ്പം തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യും.
∙ വ്യായാമം ചെയ്യുക. രാവിലെ നിങ്ങളുടെ ഇച്ഛാശക്തി ഉയർന്നതായിരിക്കും. എന്നാൽ ഭക്ഷണത്തിന് ശേഷം നിങ്ങൾ അലസരായി മാറും. അതിനാൽ ഉണരുമ്പോൾ തന്നെ വ്യായാമം ചെയ്യുക. രാവിലെ ചെയ്യുന്ന വ്യായാമം നിങ്ങളെ ഉന്മേഷമുള്ളവരാക്കി തീർക്കും.
നിങ്ങൾക്കായി ഒരു ദിവസം കാത്തിരിക്കുന്നു എന്ന ചിന്ത നിങ്ങളെ നേരത്തെ ഉണരാൻ സഹായിക്കും. നേരത്തെ ഉണരുന്ന വ്യക്തി പ്രഭാതത്തെ വളരെ പ്രതീക്ഷയോടെയായിരിക്കും നോക്കിക്കാണുക. എന്നാൽ വൈകി ഉണരുന്നവർക്ക് ഇതിന് സാധിക്കാറില്ല. രാവിലെ ആസ്വദിച്ച് ഒരു കപ്പ് ചായ കുടിക്കാനോ, പത്രം വായിക്കാനോ ഈ കൂട്ടർക്ക് കഴിയാറില്ല