Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാരവടിവിന് വീരഭദ്രാസനം: വിഡിയോ

veerabhadrasanam

ആകാരവടിവ് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? പ്രായമേറുന്തോറും ശരീരത്തിന്റെ പല ഭാഗങ്ങളിൽ കൊഴുപ്പടിയുന്നത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തെയും സാരമായി ബാധിക്കുമ്പോഴാണ് പലരും ആകാരവടിവുകളെക്കുറിച്ച് ചിന്തിക്കുന്നത്. ഒതുക്കവും ഭംഗിയുള്ള നിതംബവും ദൃഢമായ സ്തനങ്ങളുമെല്ലാം പ്രായമേറുമ്പോഴും വീണ്ടെടുക്കാൻ സഹായിക്കുന്ന യോഗാസനത്തിലൊന്നാണ് വീരഭദ്രാസനം

ചെയ്യുന്നവിധം
കാലുകൾ രണ്ടും ചേർത്തുവച്ചു നിവർന്നു നിൽക്കുക. അതോടൊപ്പം കൈകൾ രണ്ടും ശരീരത്തിനിരുവശത്തും ചേർത്തു കമഴ്ത്തി വയ്ക്കുക. ഇനി ശ്വാസമെടുത്തുകൊണ്ട് രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി തലയ്ക്കിരുവശങ്ങളിലുമായി‌ ചേർത്ത് തൊഴുതു പിടിക്കുക. സാവധാനം ശ്വാസം വിട്ടുകൊണ്ട് അരയ്ക്കു മുകളിലേക്കുള്ള ഭാഗം തറയ്ക്കു സമാന്തരമായി വരത്തക്കവണ്ണം കുനിയുക. അതോടൊപ്പം വലതുകാൽ പുറകോട്ടു നീട്ടി ആ നിലയിൽ നിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ഇതുപോലെ ഇടതുകാൽ പുറകോട്ടു നീട്ടിയും ചെയ്യേണ്ടതാണ്. ഇരുകാലുകളും ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കാവുന്നതാണ്. ഈ ആസനം ചെയ്യുമ്പോൾ കൈകാലുകൾ മടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ നീട്ടിയ കാലും കൈകളും ഉടലും തലയും തറയ്ക്കു സമാന്തരമായിരിക്കേണ്ടതാണ്.

ഗുണങ്ങൾ
നിതംബം ഒതുക്കവും ഭംഗിയുള്ളതുമാകുന്നു. ഉലഞ്ഞു കിടക്കുന്ന സ്തനങ്ങൾ ഉറപ്പുള്ളതായിത്തീരുന്നു. അരക്കെട്ട് ഒതുക്കവും ഭംഗിയുള്ളതുമാകുന്നു. ജനനേന്ദ്രിയവ്യൂഹങ്ങൾക്കുള്ള താളം തെറ്റൽ പരിഹരിക്കപ്പെടുന്നു. വെരിക്കോസ് വെയിനിനു വളരെയധികം ഗുണം ചെയ്യും. തുടയിലെ ദുർമേദസ് കുറഞ്ഞുകിട്ടുന്നു. പുറത്തെയും കഴുത്തിലെയും കൈകളിലെയും പേശികൾ ദൃഢമാകുന്നു.

സ്ത്രീകൾക്ക് യോഗ (മനോരമ ബുക്സ്) വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക