ഖത്തറിൽ ബിസിനസുകാരനായ ഉടമസ്ഥന് പരിപാലനം എളുപ്പമുള്ള എന്നാൽ സൗകര്യങ്ങൾ എല്ലാം ഒത്തിണങ്ങിയ ഫ്ളാറ്റ് വേണം എന്നായിരുന്നു ആവശ്യം. കോഴിക്കോട് ജില്ലയിൽ ക്രെസന്റ് ബിൽഡേഴ്സിന്റെ പ്ലാറ്റിനം ബി- ടൈപ്പ് അപ്പാർട്മെന്റാണിത്. കോഴിക്കോട്- വയനാട് റോഡിലാണ് ഈ ഫ്ലാറ്റ്. ഉടമസ്ഥന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ് ഇന്റീരിയർ അണിയിച്ചൊരുക്കിയത്.
ഓപ്പൺ ശൈലിയിലുള്ള അകത്തളങ്ങൾ കൂടുതൽ സ്ഥലലഭ്യത നൽകുന്നുണ്ട്. സ്വകാര്യതയ്ക്കും കലാപരമായി പാർടീഷനുകൾ നൽകി ഇടങ്ങൾ നൽകിയിട്ടുണ്ട്.
വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിനു നൽകിയത്. വാം ടോൺ ലൈറ്റിങ്ങാണ് ഇന്റീരിയറിൽ നൽകിയത്. മറൈൻ പ്ലൈ+ വെനീർ ഫിനിഷിലാണ് ഫർണിച്ചറുകളും പാനലിങും ചെയ്തിരിക്കുന്നത്. തടിയുടെ ഫിനിഷ്, പരിപാലനം കുറച്ചു മതി, ഈർപ്പം, പൊടി എന്നിവ താരതമ്യേന കുറവാണ്, ദീർഘ കാലം ഈടുനിൽക്കും എന്നീ ഗുണങ്ങളുമുണ്ട്.
മൂന്ന് കിടപ്പുമുറികളാണ് ഫ്ളാറ്റിൽ. 1837 ചതുരശ്രയടിയാണ് വിസ്തീർണം. മാസ്റ്റർ ബെഡ്‌റൂം, കിഡ്സ് ബെഡ്‌റൂം, ഗസ്റ്റ് ബെഡ്‌റൂം എന്നിങ്ങനെ കിടപ്പുമുറികൾ വേർതിരിച്ചിരിക്കുന്നു. മാസ്റ്റർ ബെഡ്‌റൂമിൽ ഹെഡ്ബോർഡ് ഭാഗത്ത് ചാരനിറത്തിലുള്ള ഫാബ്രിക് പാനലിങ് നൽകിയത് കാണാൻ ഭംഗിയാണ്.
അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസ്സിങ് സ്‌പേസ് എന്നിവ കിടപ്പുമുറികൾ ഒരുക്കിയിട്ടുണ്ട്. വർണാഭമായാണ് കിഡ്സ് ബെഡ്‌റൂം ഒരുക്കിയത്.
ജിപ്സം സീലിങിനൊപ്പം കൺസീൽഡ് എൽഇഡി ലൈറ്റുകളും കൂടിയായപ്പോൾ ഇന്റീരിയറിൽ പ്രസന്നത നിറയുന്നു. ഫോർമൽ ലിവിങ്ങിലെ ടിവി യൂണിറ്റ് വെനീർ+ പ്ലാനിലാർ ഗ്ലാസ് എന്നിവ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ലിവിങ്ങിനു പുറത്തേക്ക് ഒരു ബാൽക്കണി ഏരിയയുമുണ്ട്. ഇതുവഴി കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു.
ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.
ലളിതമായ അടുക്കള. കലിംഗ സ്‌റ്റോൺ കൊണ്ടാണ് പാതകം. മറൈൻ പ്ലൈ+ വെനീർ ഫിനിഷിൽ കബോർഡുകൾ നിർമിച്ചു. ചുരുക്കത്തിൽ ഉപയുക്തതയും മിതത്വവും ഒരുപോലെ ഇഴചേരുന്നതാണ് ഈ ഫ്‌ളാറ്റിനെ വ്യത്യസ്തമാക്കുന്നത്.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location- Wayand road, Calicut
Area- 1837 SFT
Owner- Sreenath
Design- Interior Design division, Crescent Builders
Mob- 8606035522
Completion year- 2017