അതിസുന്ദരം! കണ്ണുകളെ കവർന്നെടുക്കും ഈ വീട്

ആഡംബരവും സൗകര്യങ്ങളും ഭംഗിയും ഒരുമിക്കുകയാണ് ഇന്ദീവരം എന്ന വീട്ടിൽ...

തിരുവനന്തപുരം തിരുവല്ലം സ്വദേശികളും, ദമ്പതികളുമായ അരവിന്ദനും റീനയും ഒരുമിച്ചു കണ്ട സ്വപ്നമായിരുന്നു ഇന്ദീവരം എന്ന ഈ വീട്. അതുകൊണ്ടുതന്നെ ആർക്കിടെക്ടുകളായ രാധാകൃഷ്ണനും ബിജിചന്ദ്രനും അത്രയും പ്രാധാന്യം നൽകിയും ഭംഗിയിലും ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. 20 സെന്റോളം വരുന്ന വിശാലമായ പ്ലോട്ടിന്റെ ഹൃദയഭാഗത്തായി 2950 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള വീട് തലയെടുപ്പോടെ നിൽക്കുന്നു. കന്റെംപ്രറി ഡിസൈനിൽ തന്നെയാണ് കോമ്പൗണ്ട് വാളും ഗേറ്റുമെല്ലാം ഒരുക്കിയിരിക്കുന്നത്. തീർത്തും എർത്തിയായ നിറങ്ങളെ ഇവിടെയെല്ലാം ഉപയോഗിച്ചിട്ടുള്ളു എന്നതാണ് പ്രധാന പ്രത്യേകത.

ഗേറ്റും മതിലും വീടുമെല്ലാം ഒരൊറ്റ യൂണിറ്റായി അനുഭവപ്പെടുന്ന രീതിയിലാണ് ഡിസൈനിങ്. പ്രധാന ഗേറ്റിനൊപ്പം ഒരു വശത്തായി ഒരു പെഡസ്ട്രിയൽ എൻട്രിയും കൊടുത്തിട്ടുണ്ട്. ഈ പെഡസ്ട്രിയൽ എൻട്രി നേരെ ചെല്ലുന്നത് സിറ്റൗട്ടിലേക്കാണ്.

ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായൊരുക്കിയ ലോണും ഡ്രൈവ് വേയിൽ പാകിയ ഇന്റർലോക്കും കാണാം.

സിറ്റൗട്ടിനു മുന്നിലായി ഉണ്ടായിരുന്ന മാവിനെ തറ കെട്ടി സംരക്ഷിച്ചിരിക്കുന്നു. ആ മാവിൻ ചോട്ടിലായി ഒരു ഔട്ട്ഡോർ സീറ്റിങ്ങും നൽകിയിട്ടുണ്ട്. സിറ്റൗട്ടിന് അരികിലായി ഒരു ഫിഷ് പോണ്ടും നൽകിയിരിക്കുന്നു. കടപ്പ ടൈലാണ് സിറ്റൗട്ടിലേക്ക് നയിക്കുന്ന വഴിയിൽ പാകിയിരിക്കുന്നത്. 

ഈ ഭംഗിയുള്ള പുറംകാഴ്ചകൾ കണ്ടുകഴിഞ്ഞ് മനോഹരമായ ഇന്റീരിയർ കാഴ്ചകൾ കാണുവാൻ വീടിനകത്തേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് തേക്കിൽ നിർമ്മിച്ച മനോഹരമായൊരു വാതിലാണ്. തടിയുടെ ഇതേ കോമ്പിനേഷൻ തന്നെയാണ് ഇന്റീരിയർ ഉടനീളം സ്വീകരിച്ചിരിക്കുന്നത്. പബ്ലിക് സ്പേസുകൾക്കെല്ലാം ഓപ്പൺ സ്വഭാവമാണുള്ളത്.

സ്കൈ ലൈറ്റോടുകൂടിയ രണ്ട് കോർട്‌യാർഡ് നമുക്ക് ഈ വീട്ടിൽ കാണാം. ലിവിങ്, ഡൈനിങ്, കിച്ചൺ എന്നീ കോമൺ സ്പേസിൽനിന്നും നോട്ടം കിട്ടുന്ന രീതിയിലാണ് ഈ രണ്ട് കോർട്‌യാർഡിന്റെ സ്ഥാനം. പൂജാ സ്പേസ് കോർട്‌യാർഡിലാണ് ഒരുക്കിയിരിക്കുന്നത്. കോർട്‌യാർഡിൽ വരുന്ന ഒരു സൈഡ് വാൾ പോർഷൻ ഡബിൾ ഹൈറ്റിൽ നാച്വറൽ സ്റ്റോണ്‍ ഒട്ടിച്ചിരിക്കുന്നു. ഇത് കോർട്‌യാർഡിന്റെ ഭംഗി കൂട്ടിയിരിക്കുന്നു.

ലിവിങ്ങിൽ സോഫാ യൂണിറ്റിന് പുറകിലായി അതിമനോഹരമായ ഒരു വുഡൻ ഷെൽഫ് കാണാം. ഇതൊരു സെമി പാർട്ടീഷൻ വാളിന്റെ ധർമ്മം നിർവ്വഹിക്കുന്നുണ്ട്. വുഡിന്റെ പ്രസരിപ്പ് മാറ്റുന്നതിനുവേണ്ടി ഈ ഷെൽഫിൽ റെഡ് ഗ്ലാസ് ഉപയോഗിച്ച് ഈ നീഷ് കം പാർട്ടീഷൻ ഭിത്തിയെ ഒന്നു ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്.

പ്ലൈവുഡും വെനീറും ഉപയോഗിച്ചാണ് ഈ ഏരിയയുടെ ഭംഗി കൂട്ടിയിരിക്കുന്നത്. സീലിങ്ങിലും ഇതേ മെറ്റീരിയൽ ഉപയോഗിച്ചിട്ടുണ്ട്. അതിൽ ഉപയോഗിച്ചിട്ടുള്ള സ്ട്രിപ്പ് ലൈറ്റിൽ നിന്നും വരുന്ന പ്രകാശം അതിന്റെ ഭംഗിയെ ഇരട്ടിപ്പിക്കുന്നു. 

ബെഡ്റൂമുകൾ

∙ ഇവിടെ താഴത്തെ നിലയിൽ രണ്ടും മുകളിലത്തെ നിലയിൽ രണ്ടും എന്ന കണക്കിലാണ് ബെഡ്റൂമുകൾ ക്രമീകരിച്ചിരിക്കുന്നത്.

∙ എല്ലാ റൂമുകളിലും കിഴക്ക് വശത്തായി ബെഡ് നൽകിയിരിക്കുന്ന ഈ ബെഡ്റൂമുകൾ ഡിസൈനിലും ഏറെക്കുറെ ഒന്നു തന്നെയാണ്.

∙ എല്ലാ റൂമുകളിലും വിൻഡോയിൽ തന്നെ സീറ്റിങ്ങും ഒരുക്കിയിരിക്കുന്ന ബേ വിൻഡോകളാണ് നൽകിയിരിക്കുന്നത്.

ഡൈനിങ്ങ്

∙ ക്രോക്കറി യൂണിറ്റും വാഷ് ഏരിയയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശാലമായൊരു സ്പേസാണ് ഇവിടുത്തെ ഡൈനിങ് ഏരിയ.

∙ ഇവിടെയുള്ള ഡോര്‍ കം വിൻഡോ വഴിയാണ് വീടിനു പുറകിലെ പാഷ്യോയിലേക്ക് ഇറങ്ങുക

കിച്ചൺ

∙ വൈറ്റ് തീം കളർ വരുന്ന കിച്ചനാണ് ഇവിടുത്തെ ഹൈലൈറ്റ്.

∙ കൗണ്ടർടോപ്പ് ബ്ലാക്ക് ഗ്രാനൈറ്റും കാബിനറ്റ് ഷട്ടറുകൾക്ക് വൈറ്റ് ഗ്ലാസ് ഉപയോഗിച്ചുമാണ് കിച്ചൻ നിർമ്മാണം.

സ്റ്റെയർകെയ്സ്

∙ തേക്കിൻ തടികളുടെ പീസുകൾ ചേർത്തുവച്ചുകൊണ്ട് സ്ഥലം ഒട്ടും പാഴാക്കാതെയുള്ള ഒരു നിർമ്മാണരീതിയാണ് സ്റ്റെയർകെയ്സ്.

∙ സ്റ്റെയർകെയ്സിന്റെ മുകളിലെ പർഗോളകൾ വഴി വരുന്ന സൂര്യപ്രകാശത്തിൽ സ്റ്റെയർകെയ്സിന്റെ ഭംഗിയും ആസ്വദിച്ച് ചെല്ലുന്നത് അതിവിശാലമായലിവിങ് ഏരിയയിലേക്കാണ്.

∙ താഴത്തെ നിലയിലെ ലിവിങ് റൂമിനെക്കാളും വലുതാണ് മുകളിലെ ലിവിങ്.

ചുരുക്കത്തിൽ ആഡംബരവും സൗകര്യങ്ങളും ഭംഗിയും ഒരുമിക്കുകയാണ് ഇന്ദീവരം എന്ന വീട്ടിൽ.

Project Facts

Location: Thiruvallom, Trivandrum

Area: 2950 Sqft

Plot: 20 Cent

Owner: Aravindan & Reena

Designers: Radhakrishnan & Bijichandran

SDC architects.trivandrum

Mail Id - nrks2003@gmail.com

Mob- 9447206623

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...