Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിക്ക മലയാളികളുടെയും മനസ്സിൽ ഇതുപോലെ ഒരു വീടുണ്ട്!

trad-modern-house-thrissur ആരുടേയും കണ്ണുകളെ ആകർഷിക്കുന്ന ഭംഗിയും ഉപയുക്തതയുമാണ് ഈ വീടിന്റെ ഹൈലൈറ്റ്.

വമ്പൻ കോൺക്രീറ്റ് കൊട്ടാരങ്ങൾ നിർമിച്ചു മടുത്ത മലയാളികൾ പരമ്പരാഗത ശൈലിയുടെ ഭംഗിയിലേക്കും നന്മയിലേക്കും മടങ്ങി വരുന്ന കാഴ്ചയാണ് ഇപ്പോൾ നിർമാണമേഖലയിൽ കാണാൻകഴിയുക. കൂടുതൽ ആളുകളും സ്വപ്നം കാണുന്നത് കേരളത്തനിമയുള്ള കാറ്റും വെളിച്ചവും കടക്കുന്ന വീടായിരിക്കും. പരമ്പരാഗത ശൈലിയിലുള്ള പുറംകാഴ്ചയും പുതിയകാല സൗകര്യങ്ങൾ നിറയുന്ന അകത്തളങ്ങളും ഒരുക്കുന്നതാണ് ഇപ്പോൾ ട്രെൻഡ്. അത്തരമൊരു വീടിന്റെ വിശേഷങ്ങളിലേക്ക്...

തൃശൂർ ജില്ലയിലെ ചൊവ്വൂരിൽ 21 സെന്റിൽ 2612 ചതുരശ്രയടിയിലാണ് മനോഹരമായ ഈ വീട് സ്ഥിതി ചെയ്യുന്നത്. കേരളത്തനിമയുള്ള ഒരുനില വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതനുസരിച്ചാണ് വീട് ഡിസൈൻ ചെയ്തത്. കേരളത്തിന്റെ ട്രോപ്പിക്കൽ ശൈലിക്ക് അനുയോജ്യമായ വിധം സ്ലോപ് റൂഫ് നൽകി. ചരിഞ്ഞ മേൽക്കൂരയിൽ നിന്നും മഴവെള്ളം ശേഖരിച്ച് മഴക്കുഴിയിലേക്കെത്തിക്കാൻ പാത്തികളും നൽകിയിട്ടുണ്ട്. വെള്ളം ഭൂമിയിലേക്ക് താഴുംവിധമാണ് കരിങ്കല്ല് പാകി മുറ്റം ഉറപ്പിച്ചത്. ഇതിനിടയ്ക്ക് പച്ചപ്പുല്ലും നട്ടുപിടിപ്പിച്ചു. പ്രധാന ഗെയ്റ്റിന് പുറമെ ഒരു വിക്കറ്റ് ഗെയ്റ്റും നൽകിയിട്ടുണ്ട്.

trad-modern-house-lawn

മുൻപിൽ വശത്തായി കാർ പോർച്ച്. പോർച്ചിൽ നിന്നും പാസ്സേജ് വഴി നീളൻ സിറ്റ് ഔട്ടിലേക്ക്. ഇതിനിടയ്ക്ക് ചെറിയൊരു കോർട്യാർഡ് കാണാം. ഫോയർ കടന്നെത്തുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. സമീപം തന്നെ ഫാമിലി ലിവിങ് സ്‌പേസും ക്രമീകരിച്ചു. വിശാലമായാണ് അകത്തളങ്ങൾ ഒരുക്കിയത്. ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തവയാണ്. വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. കിടപ്പുമുറികളിലും ഇടങ്ങളെ വേർതിരിക്കാനും വുഡൻ ഫ്ളോറിങ്ങും നൽകിയിട്ടുണ്ട്. 

trad-modern-house-living

പാസേജിൽ സീലിങ്ങിൽ സ്‌കൈലൈറ്റുകൾ നൽകിയിരിക്കുന്നു. ഇതുവഴി സ്വാഭാവിക പ്രകാശവും വെയിൽവട്ടങ്ങളും ഉള്ളിലേക്കെത്തുന്നു.

trad-modern-house-passage

സിറ്റ്ഔട്ടിനും കോർട്യാർഡിനും ഇടയ്ക്കായി ഡൈനിങ് ഏരിയ നൽകി. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ലിവിങ്ങിനും ഡൈനിങ്ങിനുമിടയിൽ സ്വകാര്യത നൽകുന്നതിനായി സിഎൻസി ഡിസൈൻ നൽകിയ ജാളി പാർടീഷൻ കാണാം.

trad-modern-house-dining

ഊണുമുറിയിൽ നിന്നും പുറത്തേക്ക് ഒരു പാഷ്യോ സ്‌പേസ് നൽകി. സ്വകാര്യത നൽകി വാഷ് ഏരിയ ക്രമീകരിച്ചു. പ്രെയർ സ്‌പേസും വുഡൻ ടൈലുകൾ നൽകി വേർതിരിച്ചു. ഇതിനു സമീപമാണ് ഫാമിലി ലിവിങ്. ഇവിടെ ഒരു ഊഞ്ഞാലും സജ്ജീകരിച്ചിട്ടുണ്ട്.

trad-modern-house-prayer

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. എല്ലാത്തിനും ഇൻബിൽറ്റ് ആയിട്ടുള്ള വാഡ്രോബുകൾ നൽകി. മുറികൾക്ക് കൂടുതൽ വ്യാപ്തി തോന്നുന്നതിനായി വാഡ്രോബിൽ വലിയ കണ്ണാടികൾ നൽകി. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ് എന്നിവയും നൽകി. 

trad-modern-house-bed

വിശാലമായ അടുക്കള. കൊറിയൻ സ്റ്റോൺ ആണ് കൗണ്ടറിൽ വിരിച്ചത്. മറൈൻ പ്ലൈവുഡ് കൊണ്ട് കബോർഡുകൾ ഒരുക്കി. സ്‌റ്റോറേജിന് പ്രാധാന്യം നൽകി ധാരാളം ഷട്ടറുകളും അടുക്കളയിൽ കാണാം. 

trad-modern-house-kitchen

ജിപ്സം ഫോൾസ് സീലിങ് നൽകിയിട്ടുണ്ട്. ഇൻഡയറക്ട് എൽഇഡി ലൈറ്റിങ് അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു. ക്രോസ് വെന്റിലേഷൻ ഉറപ്പുവരുത്തിയ ഇന്റീരിയറിൽ സുഖകരമായ അന്തരീക്ഷം നിലനിൽക്കുന്നു. ചുരുക്കത്തിൽ ആരുടേയും കണ്ണുകളെ ആകർഷിക്കുന്ന ഭംഗിയും ഉപയുക്തതയുമാണ് ഈ വീടിന്റെ ഹൈലൈറ്റ്.

Project Facts

Location- Chovoor, Thrissur

Area- 2612 SFT

Plot- 21 cents

Owner- Abhilash Perumballi

Designer- Faizal Nirman

Nirman Designs, Manjeri

Mob- 9895978900