Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പിലൂടെ വിദേശത്തിരുന്നു പണിത വീട്; ചെലവ് 16 ലക്ഷം!

main-elevation വിദേശത്തിരുന്നു കൊണ്ട് 80% ജോലിയും നേരിട്ട് മേൽനോട്ടം നടത്തി പണികഴിപ്പിച്ച വീടാണിത്....പ്രവാസി മലയാളികൾക്ക് അനുകരിക്കാവുന്ന മാതൃക....

എന്റെ പേര് സുബിൻ വെള്ളോടൻ. ഖത്തറിൽ ആർക്കിടെക്ട് അസിസ്റ്റന്റ് & 3D വിഷ്വലൈസർ ആയി ജോലി ചെയ്യുന്നു. കോൺട്രാക്ടറെ ഒഴിവാക്കി വിദേശത്തു നിന്നുകൊണ്ട് 80% ജോലിയും നേരിട്ട് മേൽനോട്ടം നടത്തി പണികഴിപ്പിച്ച വീടാണിത്. 18 മാസം കൊണ്ട് പൂർത്തിയാക്കാനായി. 7 സെന്റിൽ 1450 ചതുരശ്രയടിയിൽ നിർമിച്ച വീടിനു 16 ലക്ഷം രൂപ മാത്രമാണ് ചെലവായത്. 

ഞാൻ നാട്ടിൽ മുൻപ് ജോലിചെയ്ത സ്ഥാപനമായ ചോയ്സ് എഞ്ചിനീയറിംഗ് ഗ്രൂപ്പിലെ സുഹൃത്ത് എൻജിനിയർ ലുക്മാനുമായി ചർച്ച ചെയ്തു പ്ലാൻ തയ്യാറാക്കി....പിന്നീടുള്ള ഒരു മാസംകൊണ്ട് വീടിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും പൂർണമായും 3ഡി പ്രെസ്‌പെക്റ്റിവ് വ്യൂവിൽ തയാറാക്കി. പണിക്കാരുമായുള്ള ചർച്ചകൾ മുഴുവൻ വാട്ടസ്ആപ് വഴി ആയതിനാൽ അവർക്ക് മനസിലാവുന്ന വിധത്തിൽ ഡീറ്റൈൽ പ്ലാനുകളും മനസ്സിലെ ഐഡിയകൾ എല്ലാം 3ഡി രൂപത്തിലാക്കി അയച്ചു കൊടുത്തു.

16-lakh-home

വീടുപണിയുടെ ഓരോ ഘട്ടത്തിലും സബ് ആയി പണിയെടുക്കുന്ന നാടൻ പണിക്കാരെ കണ്ടെത്തി അവരിൽ ഏറ്റവും കുറഞ്ഞ റേറ്റ് പറയുന്നവർക്ക് പണി കൊടുത്തു. എല്ലാം പരസ്പര വിശ്വാസം എന്ന ഉറപ്പിമേൽ മാത്രമായിരുന്നു. ആരുമായും യാതൊരു എഗ്രിമെന്റ് എഴുതിയില്ല. എല്ലാം വാട്ട്സ്ആപ് വഴിയുള്ള മെസ്സേജിലൂടെ ആയിരുന്നു (എന്നെ നേരിട്ട് കാണാതെ തന്നെ ഞാൻ പറഞ്ഞ പണി എടുക്കാൻ വന്നതിലും വലിയ വിശ്വാസം എന്തിരിക്കുന്നു എന്നെ ഞാനും കരുതിയുള്ളൂ).

നമുക്ക് വേണ്ട പണി അവർ എടുത്തു തരും, അവർ പറഞ്ഞുറപ്പിച്ച പൈസ ചെറിയച്ഛന്റെ കടയിൽ നിന്നും അച്ഛന്റെ കയ്യിൽ നിന്നുമായി വാങ്ങുകയും ചെയ്യും. അവർ ചെയ്യുന്ന ജോലിയിൽ ബുദ്ധിമുട്ടിക്കുന്ന അഭിപ്രായങ്ങൾ പറയാൻ ഞാനും നിന്നില്ല, ഞാൻ കൊടുത്ത ഡ്രോയിങ്ങിൽ എതിരഭിപ്രായം പറയാൻ അവരും വന്നില്ല. അതുകൊണ്ട് പണി പെട്ടെന്ന് നീങ്ങി. ചില ഘട്ടങ്ങളിൽ പറഞ്ഞുറപ്പിച്ച സമയത്ത് പണി തീർക്കാത്തത് കൊണ്ട് ഉണ്ടായ ബുദ്ധിമുട്ടുകൾ ഒഴികെ യാതൊരു അസ്വാരസ്യങ്ങളും ഉണ്ടായില്ല....

താരതമ്യേന ലേബർ ചാർജിലും വലിയ ലാഭം കിട്ടി...നമ്മുടെ ആഗ്രഹങ്ങൾക്ക് യാതൊരു വിലയും കൊടുക്കാതെ ചുമ്മ അഭിപ്രായം പറയുന്നവരെ ഒരു പരിധിവരെ അകറ്റി നിർത്തി. "നമ്മൾ താമസിക്കുന്ന വീടിനു നമ്മുടെ അഭിപ്രായങ്ങൾക്കേ മുൻതൂക്കം കൊടുക്കാവൂ എന്നാണ് എന്റെ ഒരു ഇത്"....

16-lakh-whatsapp-home

എലിവേഷന്റെ പകുതി ഭാഗം കൊളോണിയൽ സ്ലോപും മറ്റുഭാഗം കന്റെംപ്രറി ശൈലിയിലുമാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. പാരപെറ്റിനു വിവിധ ഹൈറ്റുകൾ നൽകി വീടിനു ഉയരം തോന്നിപ്പിച്ചു. കോഫി, യെലോ, ബെയ്ജ്, ഐവറി കളറുകളാണ്‌ പുറമേ നൽകിയിരിക്കുന്നത്.

16-lakh-home-interior

സിറ്റ്ഔട് ചെറുതാക്കി ആ സ്പേസ് കൂടെ ലിവിങ് റൂമിൽ ഉൾപ്പെടുത്തി. മെയിൻ എൻട്രൻസിന് അഭിമുഖമായി വരുന്ന ചുമരിൽ എംഡിഎഫ് കൊണ്ട് ഓപ്പൺ പൂജ ഏരിയ നൽകി.

16-lakh-home-dining

തേക്ക് &പ്ലാവ് വുഡ് ഫിനിഷിൽ ഉള്ള പെയിന്റും നൽകി. ചുമരിൽ വാൾ ആർട്ടും ഉൾപ്പെടുത്തി.ഫ്ലോറിൽ ഐവറി നിറത്തിലുള്ള മാർബോണറ്റ് ടൈൽ നൽകി.

16-lakh-home-kitchen

ഇന്റീരിയറിനു മാച്ച് ചെയ്യാൻ വേണ്ടി പാസേജിലും ഡൈനിങ് ഏരിയയിലും കോഫീ കളർ ടൈലും നൽകി. കിച്ചണും ഡൈനിങ് ഏരിയക്കും ഇടയിൽ ചെറിയ ബാർ കൗണ്ടർ നൽകി. ചുമരിൽ തുർക്കിഷ് ഹാൻഡ് മെയ്ഡ് ഹാങ്ങിങ് ലൈറ്റുകളും നൽകി.

16-lakh-interior

ഹാളിന്റെ ഒരു ഭാഗത്തു T ഷേപ്പിൽ ഹോളോ ബ്രോക്കിൽ ഭിത്തി കെട്ടി ഒരു സൈഡ് TV യൂണിറ്റിനും മറ്റേ സൈഡ് വാഷ് ബേസിനും ഒരുഭാഗത്ത് ബുക്ക് ഷെൽഫും നൽകി. 

16-lakh-home-bed

ഡബിൾ ഹൈറ്റിൽ കോർട്യാർഡ് നൽകി. പർഗോള റൂഫിലൂടെ പ്രകാശം സമൃദ്ധമായി അകത്തേക്കെത്തുന്നു. കോർട്യാഡിന്റെ ഒരു ചുമരിൽ ട്രെസ്സ് വർക്കിന്‌ ബാക്കിവന്ന ഇരുമ്പ് പൈപ്പുകൾ കൊണ്ട് ഓപ്പൺ പാർട്ടീഷൻ നൽകി അതിൽ കിച്ചണ് അഭിമുഖമായി വെർട്ടിക്കൽ ഫാമിങ്ങും ഉണ്ടാക്കി. ബുക്ക് ഷെൽഫിന്റെ ഉൾവശത്ത് കസ്റ്റംമെയ്ഡ് സ്റ്റീൽ ചെയർ നൽകി സ്പേസ് സേവ് ചെയ്തു. ബെഡ് റൂമുകൾക്ക് ഉള്ളിൽ പ്ലൈ വൂഡിൽ ഇന്റീരിയർ ഒരുക്കി പെയിന്റ് ഫിനിഷ് നൽകി. 

ചെലവ് ചുരുക്കലിന്റെ ഭാഗമായി ഞാൻ ചെയ്ത കാര്യങ്ങൾ

  • നിർമാണത്തിന് 3 km ചുറ്റളവിലുള്ള പ്രാദേശിക മെറ്റീരിയലുകൾ ഉപയോഗിച്ചു. ക്വാറിയിൽ നിന്നും ഫൗണ്ടേഷനുള്ള കരിങ്കല്ല് കയറ്റാൻ ജെസിബി ഒഴിവാക്കി. പകരം ലോഡിങ്ങുകാരെ വെച്ചു. ലോഡ് ഒന്നിന് 200 രൂപ അധികം വരുമെങ്കിലും 10 ലോഡ് അടിച്ചാൽ JCB വെച്ച് അടിക്കുന്ന 12 ലോഡിന്റെ കല്ല് നമ്മൾക്ക് ലഭിക്കും. അങ്ങനെ 30 ലോഡ് വേണ്ട സ്ഥലത്ത് 24 ലോഡ് കൊണ്ട് പണി തീർത്തു.
  • നിർമാണ സാമഗ്രികൾ എത്തിക്കാൻ ഒരു വണ്ടിക്കാരനെ തന്നെ ഏൽപ്പിച്ചു. ഒരേ സമയം ഒറ്റ ട്രിപ്പിൾ എംസാൻഡും സിമന്റും കൊണ്ട് വരുന്നത് മൂലം രണ്ടു വാടക കൊടുക്കേണ്ടതില്ല.
  • ജനൽ&വാതിൽ കട്ടിളകൾ പൂർണമായും സിമന്റിൽ ചെയ്തത് ഉപയോഗിച്ചു.
16-lakh-dining
  • കോൺക്രീറ്റിന്റെ സമയത്തു തന്നെ LED ceiling ലൈറ്റ് സെറ്റ് വച്ചതുകൊണ്ട് ജിപ്സം സിലിങ് ചെയ്യാതെ തന്നെ മുറിക്കകത്തു അതെ എഫ്ഫക്റ്റ് കൊണ്ടുവരാൻ കഴിഞ്ഞു.
  • ഭാര്യയുടെ തറവാട് പൊളിച്ചപ്പോൾ കിട്ടിയ മരം കൊണ്ട് പുറം ജനലുകൾ നിർമ്മിച്ചു വീട്ടി ഫിനിഷ് കൊടുത്തു.
  • ക്യൂറസിന്റെ സ്റ്റീൽ ഡോറാണ് മെയിൻ എൻട്രൻസിൽ കൊടുത്തത്. അകത്തളങ്ങളിൽ ഫെറോ ഡോറും ഉപയോഗിച്ചു. ടൈൽ വിരിക്കാൻ ഭാര്യസഹോദരൻ നേതൃത്വം നൽകിയത് കൊണ്ട് കൂലി ഇനത്തിൽ ലാഭം കിട്ടി.
  • റൂഫിന് മുകളിൽ ഇടാൻ യൂസ്ഡ് ഓടുകൾ റീപേയ്‌ന്റ് ചെയ്താണ് ഉപയോഗിച്ചത് തായത്തെ ലയറിൽ സിലിങ് ഓടും ഉപയോഗിച്ചു. ഇന്റീരിയർ ഡിസൈൻ സ്വയം ചെയ്ത് ആശാരിയെ വെച്ച് ചതുരശ്രയടിക്ക്  40 രൂപ നിരക്കിൽ പണി എടുപ്പിച്ചു.
family
  • അടുക്കളയിൽ എംഡിഎഫ്&പ്ലൈവുഡ് ആണ് കൊടുത്തിട്ടുള്ളത് ശേഷം കാർ പെയിന്റ് ഫിനിഷും നൽകി. പൂജാ ഏരിയയിൽ വാൾ ടെക്സ്ചർ ഒട്ടിക്കുന്നതിനു പകരം ആർട്ടിസ്റ്റിനെ  കൊണ്ട് വാൾ ആർട്ട് ചെയ്യിപ്പിച്ചു 1500 രൂപയ്ക്ക് സംഗതി ഓക്കേ ആയി.

Project Facts

Location- Nilambur, Malappuram

Plot- 7 cents

Area- 1450 SFT

Owner- Subin Vellodan 

Mob- +974 66981367 

Planning- Idea Lookman