കഷ്ടിച്ച് 6 സെന്റ് പ്ലോട്ടാനുള്ളത്. അവിടെ സ്ഥലപരിമിതി അനുഭവപ്പെടാത്ത ഒരു വീട് വേണം എന്നായിരുന്നു ഉടമസ്ഥനായ ശിവന്റെയും കുടുംബത്തിന്റെയും ആഗ്രഹം. ഇതിൻപ്രകാരമാണ് കൺസേൺ ആർക്കിടെക്ട് ടീം വീട് രൂപകൽപന ചെയ്തത്. പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ബോക്സ് ആകൃതിയിൽ സ്ട്രക്ചർ നിർമിച്ചു. വെള്ള നിറമാണ് അകത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഷ്ടിച്ച് 6 സെന്റ് പ്ലോട്ടാനുള്ളത്. അവിടെ സ്ഥലപരിമിതി അനുഭവപ്പെടാത്ത ഒരു വീട് വേണം എന്നായിരുന്നു ഉടമസ്ഥനായ ശിവന്റെയും കുടുംബത്തിന്റെയും ആഗ്രഹം.  ഇതിൻപ്രകാരമാണ് കൺസേൺ ആർക്കിടെക്ട് ടീം വീട് രൂപകൽപന ചെയ്തത്.

പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ബോക്സ് ആകൃതിയിൽ സ്ട്രക്ചർ നിർമിച്ചു. വെള്ള നിറമാണ് അകത്തും പുറത്തും നൽകിയത്. പുറംഭിത്തിയിൽ വേർതിരിവ് നല്കാൻ ഫണ്ടർമാക്സ്‌ പാനലിങ്ങും ക്ലാഡിങ്ങും നൽകി. ചെരിവുള്ള പ്ലോട്ടിന്റെ സ്വാഭാവിക നിലനിർത്തിയാണ് വീടുപണിതത്. മുറ്റത്ത് നാച്ചുറൽ സ്റ്റോൺ വിരിച്ചു. വെർട്ടിക്കൽ ഗാർഡനും നൽകിയിട്ടുണ്ട്.

ADVERTISEMENT

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, ഓപ്പൺ ബാൽക്കണി എന്നിവയാണ് 2308 ചതുരശ്രയടിയിൽ ഒരുക്കിയത്. സെമി ഓപ്പൺ ശൈലിയിൽ ഇടങ്ങൾ ക്രമീകരിച്ചതും ഇളംനിറങ്ങൾ നൽകിയതും വിശാലത തോന്നിപ്പിക്കുന്നു.

ഫർണിഷിങ്ങിൽ മിതത്വം പാലിക്കാൻ പല കരുതലുകൾ എടുത്തിട്ടുണ്ട്. പ്രധാനവാതിൽ മാത്രം തേക്ക് കൊണ്ടു പണിതു. ബാക്കി ജനൽ, വാതിലുകൾക്കെല്ലാം ചെലവ് കുറഞ്ഞ ഇരൂൾ തടി ഉപയോഗിച്ചു. വീട്ടിലെ 95 % ഫർണിച്ചറും സൈറ്റിൽ വീട്ടുകാരുടെ ഇഷ്ടപ്രകാരം  നിർമിച്ചതാണ്. വൈറ്റ് വിട്രിഫൈഡ് ടൈൽ, വുഡൻ ഫ്ളോറിങ് എന്നിവ നിലത്തു വിരിച്ചു.

അതിലളിതമായ ഊണുമേശയാണ് ഡൈനിങ്ങിൽ.  ജിഐ ഫ്രയിമിൽ ഗ്ലാസ് ടോപ് നൽകിയാണ് ഇതൊരുക്കിയത്. ജിഐ ട്യൂബ് കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഇതിന്റെ താഴത്തെ സ്‌പേസിൽ വാഷ് ബേസിൻ നൽകി സ്ഥലം വിനിയോഗിച്ചു.

നാലു കിടപ്പുമുറികളും വ്യത്യസ്ത തീം പിന്തുടരുന്നു. ഹെഡ്‌സൈഡ് ഭിത്തിയിൽ വ്യത്യസ്ത നിറങ്ങൾ നൽകി ഹൈലൈറ്റ് ചെയ്തു. ഒരു മുറിയിൽ സീലിങ്ങിലേക്ക് പടരുന്ന സിമന്റ് ടെക്സ്ചർ ഫിനിഷ് നൽകി. ബേവിൻഡോകൾ കാഴ്ച കണ്ടിരിക്കാൻ ഉപകരിക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് യൂണിറ്റ് എന്നിവയും മുറികളിൽ നൽകി

ADVERTISEMENT

വൈറ്റ്+ വുഡൻ തീമിലാണ് കിച്ചൻ. മൾട്ടിവുഡ്+ ഓട്ടോ പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും നൽകി.

ചുരുക്കത്തിൽ വീടിനുള്ളിലേക്ക് കയറിയാൽ ഇത് 6 സെന്റിൽ താഴെയുള്ള പ്ലോട്ടിൽ പണിത വീടാണെന്ന കാര്യമേ മറന്നുപോകും!

Project facts

Location- Calicut

ADVERTISEMENT

Plot- 5.9 cent

Area- 2308 SFT

Owner- Sivan TI

Design- Mukhil MK, Ragesh CM, Dijesh O, Babith SR

Concern Architects, Calicut

Mob- 9895427970

Completion year- 2019

English Summary- 6 cent House Calicut Plan