കുറഞ്ഞ ചെലവിൽ ലളിതമായ വീട്! ഇടത്തരക്കാർ നോക്കി വച്ചോളൂ; പ്ലാൻ
തിരുവല്ലയ്ക്കടുത്ത് കറ്റോട് എന്ന സ്ഥലത്താണ് കെ.ഇ വർഗീസിന്റെ പുതിയ വീട്. ഗൃഹനാഥനും ഭാര്യയും മാത്രമാണ് നിലവിൽ നാട്ടിലുള്ളത്. രണ്ടു മക്കളും ചെന്നൈയിൽ ജോലി ചെയ്യുന്നു. അതിനാൽ ഒരു അണുകുടുംബത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ലളിതമായ വീട് എന്നതായിരുന്നു ഇവരുടെ ആവശ്യം. അതിനായി സമീപിച്ചത് അവസാനവർഷ

തിരുവല്ലയ്ക്കടുത്ത് കറ്റോട് എന്ന സ്ഥലത്താണ് കെ.ഇ വർഗീസിന്റെ പുതിയ വീട്. ഗൃഹനാഥനും ഭാര്യയും മാത്രമാണ് നിലവിൽ നാട്ടിലുള്ളത്. രണ്ടു മക്കളും ചെന്നൈയിൽ ജോലി ചെയ്യുന്നു. അതിനാൽ ഒരു അണുകുടുംബത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ലളിതമായ വീട് എന്നതായിരുന്നു ഇവരുടെ ആവശ്യം. അതിനായി സമീപിച്ചത് അവസാനവർഷ ആർക്കിടെക്ചർ വിദ്യാർഥിയായിരുന്ന ഗോകുൽ മോഹനെയാണ്. വീട്ടുകാർ ആവശ്യപ്പെട്ട ബജറ്റിൽ ഗോകുൽ വീട് പൂർത്തിയാക്കി നൽകി. അതോടൊപ്പം കോഴ്സ് പൂർത്തിയാക്കി ആർക്കിടെക്ടുമായി..
ലളിതമായ ബോക്സ് ആകൃതിയിലാണ് വീടിന്റെ പുറംകാഴ്ച. വെള്ള പെയിന്റാണ് അകത്തും പുറത്തും നൽകിയത്. ഹൈലൈറ്റ് ചെയ്യാനായി ഡാർക്ക് പെയിന്റും നൽകി. മുൻവശത്തുള്ള ജനാലയെ ഒരു ബോക്സ് ഷെയ്ഡിലാക്കി വീടിന്റെ എലിവേഷൻ ആകർഷകമാക്കി. മുൻവശത്തെ സിറ്റൗട്ട് പ്രൊജക്ട് ചെയ്തുനിൽക്കുന്ന മറ്റൊരു ബോക്‌സാണ്. ഇതിനോട് ചേർന്ന് വളരെ ചെറിയ ഒരു കോർട്യാർഡും നൽകി.
സിറ്റൗട്ട്, ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 1400 ചതുരശ്രയടിയിൽ ഒരുക്കിയത്.
ഒത്തുചേരലുകൾക്കും മറ്റുമായി വിശാലമായ ഒരു ഹാൾ വേണമെന്നതായിരുന്നു മറ്റൊരു ആവശ്യം. അതിനാൽ ഓപ്പൺ പ്ലാനിൽ അകത്തളങ്ങൾ ഒരുക്കി. ലിവിങ്- ഡൈനിങ്- കിച്ചൻ എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. ഭിത്തി കൊണ്ടുള്ള വേർതിരിവുകൾ ഇല്ലാത്തതിനാൽ ഇത് ആവശ്യാനുസരണം ഒരു വലിയ ഹാൾ ആയി ഉപയോഗിക്കാം.
അതീവലളിതമായാണ് അകത്തളങ്ങൾ ഒരുക്കിയത്. പഴയ ഫർണിച്ചറുകൾ പലതും പുനരുപയോഗിച്ചു. ചിലത് പുതിയവ വാങ്ങി. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.
വെന്റിലേഷനും വെളിച്ചത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. ഹാളിൽ സ്‌കൈലൈറ്റ് കോർട്യാർഡ് നൽകിയത് ഇതിനാണ്. ഇതിലൂടെ പ്രകാശം ഹാളിൽ എത്തുന്നതിനാൽ പകൽ ലൈറ്റിടേണ്ട കാര്യമില്ല. പെബിൾസും ഇൻഡോർ പ്ലാന്റും നൽകി കോർട്യാർഡ് അലങ്കരിച്ചു.
കിടപ്പുമുറികളിൽ സ്റ്റോറേജിന് വാഡ്രോബ് നൽകി. രണ്ടു കിടപ്പുമുറികൾക്ക് കോമൺ ബാത്റൂം സൗകര്യവും ഒരുക്കി.
ലളിതമായി കിച്ചൻ. സമീപം വർക്കേരിയ നൽകി. ഇവിടം വാഷിങിനും മറ്റുമുള്ള യൂട്ടിലിറ്റി ഇടമാക്കി.
വളരുന്ന വീട് എന്ന കൺസെപ്റ്റിലാണ് ഫ്ലാറ്റ് റൂഫ് നൽകി, ഓപ്പൺ ടെറസ് ഒഴിച്ചിട്ടത്. ഭാവിയിൽ മുകളിലേക്ക് മുറികൾ കൂട്ടിച്ചേർത്തു 1400 ചതുരശ്രയടി ഏരിയ വിനിയോഗിക്കാം.
സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 17 ലക്ഷത്തിനു വീട് പൂർത്തിയാക്കി നൽകി. അങ്ങനെ തന്റെ കരിയറിലെ ആദ്യത്തെ പ്രോജക്ട് ഭംഗിയായതിന്റെ സന്തോഷത്തിലാണ് ഗോകുൽ. വീട്ടുകാരും ഡബിൾഹാപ്പി.
ചെലവ് കുറച്ച ഘടകങ്ങൾ
- ഓപ്പൺ പ്ലാനിൽ ഏരിയ കുറച്ചു പരമാവധി സ്ഥലം ഉപയുക്തമാക്കി.
- അകത്തളങ്ങൾ ലളിതമാക്കി. ഇളം നിറങ്ങൾ നൽകി.
- തടിയുടെ ഉപയോഗം നിയന്ത്രിച്ചു. ഫർണിച്ചർ പുനരുപയോഗിച്ചു.
- ഫോൾസ് സീലിങ്,പാനലിങ്, ക്ലാഡിങ് എന്നിവയെല്ലാം ഒഴിവാക്കി.
Project facts
Location - Kattode, Thiruvalla
Plot- 20 Cent
Area - 1400 Sq Ft
Owner - K E Varghese
Structure : Daniel C
Design - Ar. Gokul Mohan
Aayu Design Studio, Thiruvalla
Mob : +91 8590316057, +91 9656004866
Cost - 17 Lakhs
English Summary- 17 Lakh House Tiruvalla Plan