എറണാകുളം മേക്കാടിനടുത്ത് വാപാലശേരിയിലാണ് ബാബുവിന്റെ പുതിയ വീട്. ആദ്യം 30 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാനായിരുന്നു പദ്ധതി. എന്നാൽ ഇതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്ന് ഡിസൈനർ വിലയിരുത്തിയത് അനുസരിച്ച് പഴയ വീട് പൊളിച്ചു പുതിയത് പണിയുകയായിരുന്നു. പഴയ വീടിന്റെ കല്ലും കട്ടകളുമെല്ലാം ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം മേക്കാടിനടുത്ത് വാപാലശേരിയിലാണ് ബാബുവിന്റെ പുതിയ വീട്. ആദ്യം 30 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാനായിരുന്നു പദ്ധതി. എന്നാൽ ഇതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്   എന്ന് ഡിസൈനർ വിലയിരുത്തിയത് അനുസരിച്ച് പഴയ വീട് പൊളിച്ചു പുതിയത് പണിയുകയായിരുന്നു. പഴയ വീടിന്റെ കല്ലും കട്ടകളുമെല്ലാം ഇവിടെ പുനരുപയോഗിച്ചിട്ടുണ്ട് . പഴയ വീടിന്റെ മുന്നിലുണ്ടായിരുന്ന കിണർ  അതേപടി നിലനിർത്തിയാണ് പുതിയ വീടിനും സ്ഥാനം കണ്ടത്.

ചതുരാകൃതിയുടെ കമനീയതയിലാണ് എലിവേഷൻ. അമിത ആഡംബരങ്ങൾ ഒഴിവാക്കിയാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. സ്വാഭാവിക പ്രകാശം അകത്തെത്താൻ സ്ലോപ് റൂഫിലും സൈഡ് വാളിലും ഇടയ്ക്ക് ഗ്ലാസ് നൽകിയിട്ടുണ്ട്.

ADVERTISEMENT

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് 1931 ചതുരശ്രയടിയിൽ ഒരുക്കിയത്.

വെന്മയ്ക്ക് പ്രാധാന്യം ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. പ്രധാനവാതിൽ തുറന്നു കയറുന്നത് സ്വീകരണമുറിയിലേക്കാണ്. ലിവിങ്- ഡൈനിങ് സ്വകാര്യതയ്ക്കായി  സെമി-പാർടീഷൻ നൽകിയിട്ടുണ്ട്. പാർടീഷൻ ഭിത്തിയിൽ ഷോകേസ് സെറ്റ് ചെയ്ത് ആർടിഫാക്ടുകൾക്കും സ്ഥാനംനൽകി.

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. തടിപ്പണികൾക്ക് ചെറുതേക്ക് ഉപയോഗിച്ചു. ചെറിയ സ്‌പേസ് പോലും ഉപയുക്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഗോവണിയുടെ താഴെയുള്ള സ്‌പേസിൽ വാഷ് ബേസിനും സ്റ്റോറേജ് സ്‌പേസും നൽകി. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. പടിയിൽ ഗ്രാനൈറ്റ് വിരിച്ചു.

കിടപ്പുമുറികളിൽ അറ്റാച്ഡ്  ബാത്റൂം, വാഡ്രോബ് സൗകര്യങ്ങളെല്ലാം ഒരുക്കി. ക്രോസ് വെന്റിലേഷൻ സുഗമമാകുംവിധം വലിയ ജനാലകളും നൽകി.

ADVERTISEMENT

വിശാലമായാണ് കിച്ചൻ ഒരുക്കിയത്. ചെറുതേക്ക് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു.  

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷം രൂപയാണ് ചെലവായത്. ചുരുക്കത്തിൽ ഒരിഞ്ചു സ്ഥലം പോലും അനാവശ്യ അലങ്കാരങ്ങൾക്കായി മാറ്റിവയ്ക്കാതെ മിതത്വം പാലിച്ചു കൊണ്ട് ബജറ്റിൽ ഈ വീട് പൂർത്തിയാക്കി എന്നതാണ് ഹൈലൈറ്റ്.

Project facts

Location- Vappalassery, Ernakulam

ADVERTISEMENT

Plot- 10 cent

Area- 1931 SFT

Owner- Babu Areeckal

Design- Anoop KG

CAD Artech, Angamaly

Mob- 903797660

Completion year- 2020

English Summary- Simple House Ernakulam Plan