കണ്ടാൽ സിംപിൾ; പക്ഷേ അകത്താണ് ട്വിസ്റ്റ്; ഹിറ്റായി ഈ പ്രവാസിവീട്
മലപ്പുറം കോട്ടയ്ക്കലിൽ തറവാടിന്റെ അടുത്താണ് പ്രവാസിയായ ഹുസൈനിന്റെ പുതിയ വീട്. ദീർഘ വർഷത്തെ പ്രവാസജീവിതത്തിനു ശേഷം വിശ്രമജീവിതം നയിക്കാൻ പാകത്തിൽ ചെറിയ ഒരു ക്യൂട്ട് വീട്. എന്നാൽ ലക്ഷുറി കോംപ്രമൈസ് ചെയ്യുകയും വേണ്ട. ഇതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. ഇതിൻപ്രകാരമാണ് വീട് രൂപകൽപന ചെയ്തത്. കിഴക്ക്

മലപ്പുറം കോട്ടയ്ക്കലിൽ തറവാടിന്റെ അടുത്താണ് പ്രവാസിയായ ഹുസൈനിന്റെ പുതിയ വീട്. ദീർഘ വർഷത്തെ പ്രവാസജീവിതത്തിനു ശേഷം വിശ്രമജീവിതം നയിക്കാൻ പാകത്തിൽ ചെറിയ ഒരു ക്യൂട്ട് വീട്. എന്നാൽ ലക്ഷുറി കോംപ്രമൈസ് ചെയ്യുകയും വേണ്ട. ഇതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. ഇതിൻപ്രകാരമാണ് വീട് രൂപകൽപന ചെയ്തത്.
കിഴക്ക് ദർശനമാണ് വീട്. സമകാലിക, കൊളോണിയൽ മിശ്രശൈലിയിലാണ് എലിവേഷൻ. ബ്ലാക് & വൈറ്റ് തീമിലാണ് വീടിന്റെ പുറംകാഴ്ച. പടിഞ്ഞാറൻ വെയിലിനെ തടയാൻ വേണ്ടിയാണ് കിടപ്പുമുറികൾ വരുന്ന ഭാഗത്ത് പുറംഭിത്തിയിൽ കറുത്ത നിറത്തിലുള്ള ബാംഗ്ലൂർ ടൈലുകൾ വിരിച്ചത്. ടെറാക്കോട്ട ജാളികളാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. പോർട്ടുഗലിൽ നിന്നും ഇറക്കുമതി ചെയ്ത ടൈലുകളാണ് ഇതിൽ നൽകിയത്. പുറത്തെ ചൂടുകാറ്റ് ഇതിലൂടെ അകത്തെത്തുമ്പോൾ കുളിർകാറ്റായി അകത്തളം തണുപ്പിക്കുന്നു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഒരുക്കിയത്. കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകിയാണ് ക്രമകരണം.
തുറന്ന നയത്തിൽ ഇടങ്ങൾ ഒരുക്കിയതിനാൽ ഇടങ്ങൾ തമ്മിൽ ആശയവിനിമയം സാധ്യമാകുന്നു.
സ്കാൻഡിനേവിയൻ തീമിലാണ് ഫോർമൽ ലിവിങ്. L ഷേപ്ഡ് സോഫയും ഈ ശൈലിയിൽ പ്രത്യേകം നിർമിച്ചതാണ്. നീല ടെക്സ്ചർ വോൾപേപ്പർ ചെയ്ത ഭിത്തിയാണ് ലിവിങ് അടയാളപ്പെടുത്തുന്നത്. ഇന്റീരിയറിലെ ഓരോ ഇടങ്ങളിലും വ്യത്യസ്ത നിറങ്ങളിലുള്ള വോൾപേപ്പറുകൾ നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
കോമൺ ഏരിയകളിൽ ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചത്. കിടപ്പുമുറികളിൽ സിൽക്ക് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈൽസ് വിരിച്ചു.
പൗഡർ കോട്ടഡ് ജിഐ കൊണ്ടാണ് സ്‌റ്റെയറിന്റെ കൈവരികൾ. ഗോവണിയുടെ താഴെ ഭിത്തി മുഴുവൻ നിറയുന്ന ജനാല നൽകി. ഇത് തുറന്നിട്ടാൽ കാറ്റ് ഉള്ളിലൂടെ ഒഴുകിയിറങ്ങുന്നു. ഗോവണിയുടെ താഴെ ചെറിയ ഡെക്ക് നൽകി ഫാമിലി ലിവിങ് ഏരിയയും നൽകിയിട്ടുണ്ട്.
അക്രിലിക് ഷീറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികൾ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സജ്ജീകരിച്ചു.
മുറ്റം ഇന്റർലോക് ഇടുന്ന മലയാളികളുടെ പതിവു പരിപാടി ഇവിടെ ചെയ്തില്ല. പകരം മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുംവിധം ബേബി മെറ്റൽ വിരിച്ചു. ചുരുക്കത്തിൽ സൗകര്യങ്ങളും അൽപം ആഡംബരവും നിറച്ച് വിശ്രമകാല ഗൃഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഗൃഹനാഥനും കുടുംബവും.
Project facts
Location- Kottaykal, Malappuram
Plot- 20 cent
Area- 2500 SFT
Owner- Husain
Designer- Afsal Babu
D&E Architects, Kottakal
Mob- 9656176666
Y.C- 2020 Dec
ചിത്രങ്ങൾ- അജീബ് കോമാച്ചി
English Summary- Luxury Simple NRI Home Malappuram