കോഴിക്കോട് കിനാലൂരിൽ സഫലമാക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ഞാൻ പ്രവാസിയാണ്. ഏറെക്കാലത്തെ സ്വപ്‌നമായിരുന്നു നാട്ടിൽ നല്ലൊരു വീട് പണിയുക എന്നത്. നാട്ടിലെ ട്രഡീഷണൽ- കന്റെംപ്രറി ശൈലികൾക്കൊപ്പം അൽപം അറബിക് തീമും മിക്സ് ചെയ്യണം എന്നത് എന്റെ ആവശ്യമായിരുന്നു. ഡിസൈനർ അത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് കിനാലൂരിൽ സഫലമാക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

ഞാൻ പ്രവാസിയാണ്. ഏറെക്കാലത്തെ സ്വപ്‌നമായിരുന്നു നാട്ടിൽ നല്ലൊരു വീട് പണിയുക എന്നത്. നാട്ടിലെ ട്രഡീഷണൽ- കന്റെംപ്രറി ശൈലികൾക്കൊപ്പം അൽപം അറബിക് തീമും മിക്സ് ചെയ്യണം എന്നത് എന്റെ ആവശ്യമായിരുന്നു. ഡിസൈനർ അത് ഭംഗിക്ക് ചെയ്തിട്ടുണ്ട്.

ADVERTISEMENT

30 സെന്റ് പ്ലോട്ടിൽ ഏകദേശം മധ്യഭാഗത്തായാണ് വീടിനുസ്ഥാനംകണ്ടത്. അതുകൊണ്ട് അത്യാവശ്യം മുറ്റവും ലാൻഡ്സ്കേപ്പും ഇവിടെ ഒരുക്കാനായി. നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ച് ഡ്രൈവ് വേ ഒരുക്കി. റോഡിൽനിന്ന് വീടിന്റെ മുഴുവൻ കാഴ്ച ആസ്വദിക്കാനും സാധിക്കും. 

പ്ലാസ്റ്ററിങ് സമയത്ത് ഗ്രൂവുകൾ കൊടുത്തശേഷം പുറംചുവരിൽ ലൈറ്റ് ഗോൾഡൻ നിറമടിച്ചതോടെ വീടിന്റെ പുറംകാഴ്ച റോയൽ തീമിലായി. മേൽക്കൂര ചരിച്ചുവാർത്ത് ഓടുവിരിച്ചു. ഗെയ്റ്റിൽനിന്ന് നോക്കുമ്പോൾ ആദ്യംകാണുന്ന വീടിന്റെ മുൻഭാഗത്ത് അറബിക് കാലിഗ്രഫി ചെയ്തത് കൗതുകം നിറയ്ക്കുന്നുണ്ട്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, 5 കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 4247 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

പോർച്ചിൽനിന്ന് നീളൻ പൂമുഖവും പ്രധാനവാതിലും ഫോയറും കടന്നാൽ ഡൈനിങ്ങിലേക്കാണ് ആദ്യം വ്യൂ കിട്ടുന്നത്. ഫോർമൽ ലിവിങ് സ്വകാര്യതയോടെ വിന്യസിച്ചു. ഇവിടെ വാതിലുകളുണ്ട്. ഇത് അടച്ചാൽ ലിവിങ് മറ്റിടങ്ങളിൽനിന്ന് ഡിറ്റാച്ഡ് ആകും. സ്വകാര്യത ഉറപ്പാകും. 

ADVERTISEMENT

മാർബിളാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കൂടുതൽ കസ്റ്റമൈസ് ചെയ്തു.

നാച്ചുറൽ വുഡ് ഫ്രയിമിനുമുകളിൽ കൊറിയൻ ടോപ് വിരിച്ചാണ് ഡൈനിങ് ടേബിൾ നിർമിച്ചത്. ഈ പ്രധാന ഡൈനിങ് കൂടാതെ, കിച്ചനോട് ചേർന്ന് ഒരു മിനി ഡൈനിങ് സ്‌പേസും ക്രമീകരിച്ചു. ഡൈനിങ്ങിന്റെ എതിർവശത്തെ ചുവരുകൾ വോൾപേപ്പർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തു.

വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് സ്‌റ്റെയർ കൈവരികൾ. സ്‌റ്റെയറിന്റെ താഴെ സ്റ്റഡി സ്‌പേസ് വേർതിരിച്ചു. ബ്ലൂ കളർതീമിൽ ധാരാളം സ്‌റ്റോറേജ് സ്‌പേസും ഇവിടെയൊരുക്കി.

സ്‌റ്റെയർ കയറിയെത്തുമ്പോൾ അപ്പർ ലിവിങ്ങിൽ ഒരു ബില്യാർഡ്‌സ് ടേബിൾ വച്ചിട്ടുണ്ട്. ഇവിടെനിന്ന് ബാൽക്കണിയിലേക്ക് പ്രവേശിക്കാം. ഇവിടെയിരുന്നാൽ മുറ്റവും ലാൻഡ്സ്കേപ്പും റോഡിലെ കാഴ്ചകളുമെല്ലാം ആസ്വദിക്കാം.

ADVERTISEMENT

ഐലൻഡ് മാതൃകയിലാണ് പ്രധാന കിച്ചൻ. ഇവിടെ ഹുഡ് & ഹോബ് വരുന്ന ഭാഗത്ത് ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സെറ്റ് ചെയ്തു. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികളാണുള്ളത്. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യമൊരുക്കി.

കോവിഡ് കാലത്താണ് പണി തുടങ്ങിയതും പുരോഗമിച്ചതും. ലോക്ഡൗൺ മൂലം പണി അൽപം നീണ്ടുപോയിട്ടുണ്ട്. എങ്കിലും ഞാനും കുടുംബവും ആഗ്രഹിച്ചതിലും ഒരുപടി മുകളിൽനിൽക്കുന്ന സ്വപ്നഭവനം സഫലമായ സന്തോഷത്തിലാണ് ഇപ്പോൾ ഞങ്ങൾ.

Project facts

Location- Kinalur, Calicut

Plot- 30 cent

Area- 4247 Sq.ft

Owner- Anshu

Engineer- Biju

Designer- Shanavas Kuruppath

Shanavas & Associates

Mob- 9048492757

Y.C- 2022

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Modern Kerala- Arab Fusion House; Veedu Magazine Malayalam