തിരുവനന്തപുരത്തെ ഐടി ഹബ്ബായ കഴക്കൂട്ടത്താണ് ഐടി ദമ്പതികളായ ജയകൃഷ്ണന്റെയും ശിൽപയുടെയും പുതിയ വീട്. ജോലിസൗകര്യത്തിനായി ഇവിടെ 4.8 സെന്റ് സ്ഥലം വാങ്ങി വീട് വയ്ക്കുകയായിരുന്നു. രണ്ടുവശത്തുകൂടെയും റോഡുണ്ട്. നിയമപരമായ സെറ്റ്‌ബാക്ക് ഒഴിച്ചിട്ടാൽ പിന്നെ വളരെ ചെറിയ സ്ഥലമാണ് വീടുപണിയാൻ ഉണ്ടായിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്തെ ഐടി ഹബ്ബായ കഴക്കൂട്ടത്താണ് ഐടി ദമ്പതികളായ ജയകൃഷ്ണന്റെയും ശിൽപയുടെയും പുതിയ വീട്. ജോലിസൗകര്യത്തിനായി ഇവിടെ 4.8 സെന്റ് സ്ഥലം വാങ്ങി വീട് വയ്ക്കുകയായിരുന്നു.

രണ്ടുവശത്തുകൂടെയും റോഡുണ്ട്. നിയമപരമായ സെറ്റ്‌ബാക്ക് ഒഴിച്ചിട്ടാൽ പിന്നെ വളരെ ചെറിയ സ്ഥലമാണ് വീടുപണിയാൻ ഉണ്ടായിരുന്നത്. വീട്ടുകാർക്കാണെങ്കിൽ രണ്ടു കാറിനുള്ള പാർക്കിങ് സ്‌പേസ് അടക്കം  ആവശ്യങ്ങൾ ധാരാളം ഉണ്ടായിരുന്നുതാനും. ഫലപ്രദമായ സ്ഥലവിനിയോഗത്തിലൂടെ ആർക്കിടെക്ട് രോഹിത് ഇവരുടെ സ്വപ്നങ്ങൾ സഫലമാക്കിനൽകി.

ADVERTISEMENT

ചെറിയ പ്ലോട്ടിൽ ഒതുക്കാനായി പക്കാ ബോക്സ് ടൈപ്പ് കന്റെംപ്രറി ഡിസൈനാണ് തിരഞ്ഞെടുത്തത്. വൈറ്റ് ചുവരുകൾക്ക് ബ്ലാക്ക് ക്ലാഡിങ് വോൾ കോൺട്രാസ്റ്റ് നൽകുന്നു. പില്ലറുകൾ ഒഴിവാക്കിയുള്ള ക്യാന്റിലിവർ സപ്പോർട്ട് വീട്ടിൽ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ആദ്യം കാഴ്ചപതിയുന്ന കാർ പോർച്ചും ഇതേശൈലിയിലാണ്.

പുറമെ രണ്ടുനിലയെങ്കിലും മൂന്നുനിലയുടെ സൗകര്യങ്ങൾ ഉള്ളിലുണ്ട്. കാർ പോർച്ചിനു മുകളിൽ മെസനൈൻ ഫ്ലോർ നിർമിച്ച് മാസ്റ്റർ ബെഡ്‌റൂം ഒരുക്കി. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. ഇടത്തട്ടിൽ ഒരു കിടപ്പുമുറി, മുകൾനിലയിൽ ഒരു കിടപ്പുമുറി, ഹോം തിയറ്റർ എന്നിവയും ഒരുക്കി. മൊത്തം 2650 ചതുരശ്രയടിയാണ് വിസ്തീർണം.

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. ക്യാന്റിലിവർ ശൈലിയിൽ ഒരുക്കിയ സ്‌റ്റെയർകേസാണ് മറ്റൊരു ഹൈലൈറ്റ്. സ്റ്റീൽ ഫ്രയിമിൽ തേക്ക് പൊതിഞ്ഞാണ് ഇത് നിർമിച്ചത്. മെസനൈൻ ഫ്ലോറിലെ കിടപ്പുമുറിയും പില്ലർ സപ്പോർട്ടില്ലാതെ ക്യാന്റിലിവർ ശൈലിയിലാണ് നിലകൊള്ളുന്നത്.

ഡബിൾഹൈറ്റിലാണ് ഡൈനിങ്. ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള സെറ്റാണ്. രണ്ടുനിലകളെയും ബന്ധിപ്പിക്കുന്ന ഇടമാണ് ഇവിടം വർത്തിക്കുന്നു.

ADVERTISEMENT

തങ്ങളുടെ തിരക്കിട്ട ജീവിതശൈലിക്ക് അനുയോജ്യമായി ഡൈനിങ്- കിച്ചൻ ഓപ്പൺ തീമിൽ വേണം എന്ന വീട്ടുകാരുടെ ആവശ്യവും ഇവിടെ സാധ്യമാക്കിയിട്ടുണ്ട്. പ്ലൈവുഡ്+ അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയ ഒരുക്കി.

സ്‌റ്റോറേജിനും പരിപാലന സൗകര്യത്തിനും പ്രാധാന്യം നൽകിയാണ് മൂന്നു കിടപ്പുമുറികളും.  ഡോൾബി ശബ്ദമികവിൽ ഒരു ഹോംതിയറ്ററും മുകൾനിലയിൽ സജ്ജീകരിച്ചു. ചുരുക്കത്തിൽ ഉള്ളതുകൊണ്ട് ഓണം പോലെ ഒരു വീടുകിട്ടിയ സന്തോഷത്തിലാണ് വീട്ടുകാർ.

Project facts

ADVERTISEMENT

Location- Kazhakootam, Trivandrum

Plot- 4.8 cent

Area- 2650 Sq.ft

Owner- Jayakrishnan

Architect- Rohith Roy

RR Architects, Malappuram

Mob- 9809146231

Construction- Vinayaka Homes

Mob– 8590774494

Y.C- 2022

English Summary- Contemporary House Kerala Designs- Veedu Magazine Malayalam