മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ആർക്കിടെക്ട് സ്വന്തം കുടുംബത്തിനായി പുതിയ വീട് പണിത കഥയാണിത്. തൃശൂർ ടൗണിലായിരുന്നു ആർക്കിടെക്ട് ഫ്രാങ്ക് തൊട്ടാന്റെ തറവാട്. വാഹനങ്ങളുടെ ബഹളവും പൊടിയും മഴക്കാലത്ത് വെള്ളം കയറാനുള്ള സാധ്യതയുമെല്ലാം കണക്കിലെടുത്താണ് സ്വസ്ഥമായ ഒരിടത്ത് പുതിയ വീട് വയ്ക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ആർക്കിടെക്ട് സ്വന്തം കുടുംബത്തിനായി പുതിയ വീട് പണിത കഥയാണിത്.

തൃശൂർ ടൗണിലായിരുന്നു ആർക്കിടെക്ട് ഫ്രാങ്ക് തൊട്ടാന്റെ തറവാട്. വാഹനങ്ങളുടെ ബഹളവും പൊടിയും മഴക്കാലത്ത് വെള്ളം കയറാനുള്ള സാധ്യതയുമെല്ലാം കണക്കിലെടുത്താണ് സ്വസ്ഥമായ ഒരിടത്ത് പുതിയ വീട് വയ്ക്കാൻ പദ്ധതിയിട്ടത്.

ADVERTISEMENT

പഴയ തറവാടിന്റെ രൂപഭാവങ്ങളും എന്നാൽ ഉള്ളിൽ പുതിയകാല സൗകര്യങ്ങളുമുള്ള വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. അങ്ങനെ പഴമയും പുതുമയും ഇടകലർത്തിയാണ് ഫ്രാങ്ക് വീടൊരുക്കിയത്.

വീട് ഒരുനില മതിയെന്ന് വീട്ടുകാർക്ക് ഏകാഭിപ്രായമായിരുന്നു. ന്യൂജെൻ കാലത്ത് വീട്ടുകാർ തമ്മിൽ ആശയവിനിമയം നിലനിർത്താനും ബന്ധം ഹൃദ്യമാക്കാനും കൂടാതെ പരിപാലനം എളുപ്പമാക്കാനും ഇത് ഉപകരിക്കുമെന്ന തിരിച്ചറിവിലാണ് ഈ തീരുമാനത്തിലെത്തിയത്. 45 സെന്റ് സ്ഥലം സ്ഥലം ഉള്ളതുകൊണ്ട് സ്ഥലപരിമിതിയുടെ പ്രശ്നവുമില്ലായിരുന്നു. 

വീട്ടുകാരുടെ ഈ മനസ്സിന്റെ പ്രതിഫലനമെന്നോണം, വീടിനകത്തേക്ക് കയറിയാൽ കാത്തിരിക്കുന്നത് വിശാലമായ തുറന്ന ഇടങ്ങളാണ്. നാച്ചുറൽ ലൈറ്റും കാറ്റും കയറിയിറങ്ങിപോകാനായി ധാരാളം ജാലകങ്ങളും നൽകിയിട്ടുണ്ട്.

ധാരാളം മഴ ലഭിക്കുന്ന കേരളത്തിന്റെ കാലാവസ്ഥ പരിഗണിച്ച് സ്ലോപിനേക്കാൾ  ചെരിവുള്ള സ്ലാന്റിങ് റൂഫുകളാണ് വീടിനുള്ളത്. ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചതോടെ വീടിന് പരമ്പരാഗത ഭംഗി കൈവന്നു.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമുകളുള്ള നാലുകിടപ്പുമുറികൾ എന്നിവയാണ് 4800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

കൂടുതലും പഴയ ഫർണിച്ചർ പോളിഷ് ചെയ്ത് പുനരുപയോഗിക്കുകയാണ് ചെയ്തത്. ഫാമിലി ലിവിങ്- ഡൈനിങ് എന്നിവയുടെ വശത്തായി വലിയ സ്ലൈഡിങ് ഗ്ലാസ് ഡോറുണ്ട്. ഇതുവഴി പുറത്തെ ലാൻഡ്സ്കേപ്പിലേക്കിറങ്ങാം. ഇത് തുറന്നിട്ടാൽ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിൽ നിറയുന്നു.

ലളിതമായ നാലു ചെറിയ കിടപ്പുമുറികളാണ്. കണ്ണാടിയുള്ള വാഡ്രോബ് നൽകിയത് മുറിക്ക് കൂടുതൽ വലുപ്പം തോന്നാൻ സഹായിക്കുന്നു. മിക്ക മുറികളിൽനിന്നും സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി മുറ്റത്തേക്കിറങ്ങാൻ സൗകര്യമുണ്ട്. ചുറ്റുമതിൽ കെട്ടിയടച്ച ഈ ഭാഗം നല്ല പ്രൈവസിയുള്ള ഒരു കോർട്യാർഡിന്റെ ആംബിയൻസ് നൽകുന്നു.

പ്ലൈവുഡ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു. ഇലക്ട്രിക് ചിമ്മിനിക്ക്  പകരം ഇവിടെ സ്റ്റെയിൻലെസ് സ്റ്റീൽ ചിമ്മിനിക്കുള്ളിൽ എക്സ്ഹോസ്റ്റ് കൊടുക്കുകയാണ് ചെയ്തത്. ഒരു ബ്രേക്ക്ഫാസ്റ്റ് ടേബിളും ഇവിടെയുണ്ട്.

ADVERTISEMENT

ഒരുനിലയെങ്കിലും സീലിങ് ഹൈറ്റ് പ്രയോജനപ്പെടുത്തി മെസനൈൻ തട്ട് നിർമിച്ച് മിനി ലൈബ്രറിയും സ്റ്റഡി സ്‌പേസും സജ്ജീകരിച്ചു. മെറ്റൽ+ വുഡ് ഫിനിഷിൽ സ്‌റ്റെയർ നിർമിച്ചു. പഴയ തറവാട്ടിലെ റീയൂസ്‌ഡ്‌ വുഡ് കൊണ്ടാണ്  ഇവിടെ സീലിങ്ങിൽ ടീക്ക് വുഡൻ പാനലിങ് ചെയ്തിരിക്കുന്നത്.

വീടിന് മികച്ച പിന്തുണ നൽകുന്ന ഡ്രൈവ് വേയും ലാൻഡ്സ്കേപ്പുമാണ് ഇവിടെയുള്ളത്. ബാംഗ്ലൂർ സ്‌റ്റോണും ഗ്രാസും ഇടകലർത്തി ഡ്രൈവ് വേ ഒരുക്കി. ലാൻഡ്സ്കേപ്പിൽ പുൽത്തകിടിയും മരങ്ങളും ഹരിതാഭ നിറയ്ക്കുന്നു.

പുതിയ വീട്ടിലെത്തിയവരെല്ലാം പറയുന്ന ഒരുകാര്യമുണ്ട്: ഇത് ഒരു ആർക്കിടെക്ടിന്റെ വീടുതന്നെ!...അത്രയും സൂക്ഷ്മതയും ഭംഗിയും ഇടകലർത്തി വീടൊരുക്കിയതാണ് കാരണം.

Project facts

Location- Thrissur

Plot- 45 cent

Area- 4800 Sq.ft

Owner- Antony Thottan

Architect- Frank Thottan

The Design Mill, Thrissur

English Summary- Architect House in Thrissur- Fusion Model- Veedu Magazine Malayalam