സ്ഥലപരിമിതിയിൽ ആഗ്രഹങ്ങൾ പരിമിതമാക്കാതെ 5 സെന്റിൽ പണിത വീടാണിത്. എറണാകുളം പുത്തൻകുരിശിലാണ് റോഷന്റേയും കുടുംബത്തിന്റെയും പുതിയ വീട്. 5 സെന്റിന്റെ ഇരുവശങ്ങളിലും വഴിയുണ്ട്. അതുമൂലമുള്ള സെറ്റ്‌ബാക്ക് വിട്ടതോടെ വീടുപണിയാനുള്ള സ്ഥലം വീണ്ടും കുറഞ്ഞു. എങ്കിലും പരമാവധി വിശാലമായി സൗകര്യങ്ങൾ ചിട്ടപ്പെടുത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥലപരിമിതിയിൽ ആഗ്രഹങ്ങൾ പരിമിതമാക്കാതെ 5 സെന്റിൽ പണിത വീടാണിത്. എറണാകുളം പുത്തൻകുരിശിലാണ് റോഷന്റേയും കുടുംബത്തിന്റെയും പുതിയ വീട്. 5 സെന്റിന്റെ ഇരുവശങ്ങളിലും വഴിയുണ്ട്. അതുമൂലമുള്ള സെറ്റ്‌ബാക്ക് വിട്ടതോടെ വീടുപണിയാനുള്ള സ്ഥലം വീണ്ടും കുറഞ്ഞു. എങ്കിലും പരമാവധി വിശാലമായി സൗകര്യങ്ങൾ ചിട്ടപ്പെടുത്തി വീടൊരുക്കി. പ്ലോട്ട് വാങ്ങുന്ന ഘട്ടംമുതൽ ആർക്കിടെക്ടിന്റെ മേൽനോട്ടമുണ്ടായിരുന്നതിനാൽ കാറ്റും സൂര്യന്റെ സഞ്ചാരവും അടിസ്ഥാനമാക്കിയാണ് പ്ലാനൊരുക്കിയത്.

പല തട്ടുകളായുള്ള ചരിഞ്ഞ മേൽക്കൂരയാണ് വീടിനുള്ളത്. അകത്തളത്തിലും പല തട്ടുകളായി ഇടങ്ങൾ വിന്യസിച്ചു. ചെറിയ സ്ഥലത്ത് പരമാവധി വിശാലത ലഭിക്കാൻ ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. ഇടങ്ങൾ പരസ്പരം വിനിമയം ചെയ്യുന്നു. മിക്ക ഇടങ്ങളിലും ഒരുഭിത്തി ഹൈലൈറ്റ് ചെയ്തത് ശ്രദ്ധേയമാണ്.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, ഒരുകിടപ്പുമുറി, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടുകിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 2250 ചതുരശ്രയടിയാണ് വിസ്തീർണം.

വീട്ടിലേക്ക് കയറുമ്പോൾത്തന്നെ മനോഹരകാഴ്ചകളാണ് കാത്തിരിക്കുന്നത്. ലളിതമായി ചിട്ടപ്പെടുത്തിയ സ്വീകരണമുറി. അനുബന്ധമായി കോർട്യാർഡ്. ഇളംനീല നിറംനൽകി ചുവരുകൾ ഹൈലൈറ്റ് ചെയ്തു. ടെറാക്കോട്ട ടൈൽ ക്ലാഡിങ്ങാണ് കോർട്യാർഡിന്റെ ഭിത്തിയിലുള്ളത്. ക്രാസി, ടെറാക്കോട്ട ടൈൽ എന്നിവകൊണ്ട് കേരള കാസവുസാരിയിലെ ഡിസൈൻ ഇവിടെ അനുകരിച്ചത് വ്യത്യസ്തമായിട്ടുണ്ട്. ഡബിൾഹൈറ്റ് സീലിങ്ങിലെ സ്‌കൈലൈറ്റിലൂടെ നാച്ചുറൽ ലൈറ്റ് താഴെയും മുകൾനിലയിലും നിറയുന്നു.

അപ്പർ ലിവിങ്ങിനോട് ചേർന്നുതന്നെ ലൈബ്രറിയും ഓഫിസ് സ്‌പേസും ക്രമീകരിച്ചു. ഇവിടെനിന്ന് താഴെയുള്ള കോർട്യാർഡിന്റെ ഭംഗി ആസ്വദിക്കാം. ഐടി ജീവനക്കാരിയായ വീട്ടുകാരിക്ക് ബഹളങ്ങൾ ഇല്ലാത്ത അന്തരീക്ഷത്തിൽ ഇരുന്നു ജോലിചെയ്യാൻ പാകത്തിലാണ് മുകൾനിലയിൽ ഓഫിസ് സ്‌പേസ് ഒരുക്കിയത്.

മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. കുറച്ചിട മാത്രം ഗ്ലോസി ടൈലുകളുമുണ്ട്.

ADVERTISEMENT

താഴെ ഒന്നും മുകളിൽ രണ്ടും കിടപ്പുമുറികളുണ്ട്. ലളിതസുന്ദരമായാണ് മുറികളുടെ ഡിസൈൻ. സീലിങ് ഹൈറ്റ് പ്രയോജനപ്പെടുത്തി മുകളിലെ കിടപ്പുമുറിയുടെ ബാത്റൂമിന്റെ മുകൾവശത്ത് മെസനൈൻ ഫ്ലോർ വഴി ഓഫിസ് സ്‌പേസ് ക്രമീകരിച്ചത് വ്യത്യസ്തമായി. 

പുതിയകാല തിരക്കുകൾക്ക്‌ അനുയോജ്യമായി പരിപാലിക്കാൻ എളുപ്പമുള്ള മിനി കിച്ചനാണ് ഒരുക്കിയത്. ഡൈനിങ്ങിലേക്ക് തുറന്ന കിച്ചനിൽ മധ്യത്തിലായി ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമുണ്ട്. 

ധാരാളം സുഹൃത്തുക്കളുള്ള വീട്ടുകാർക്ക് മിക്കപ്പോഴും സൗഹൃദസംഗമങ്ങളുടെ വേദിയായി വീടുമാറാറുണ്ട്. അത്തരത്തിൽ ഒത്തുചേരലിന്റെ ഹൃദ്യത നിറയുന്ന വീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.

Project facts

ADVERTISEMENT

Location- Puthencruz, Ernakulam

Plot- 5.2 cent

Area- 2250 Sq.ft

Owner- Roshan A 

Design- Tales of Design Studio, Perinthalmanna

English Summary- Tropical Modern House- Veedu Magazine Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT