കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ എന്ന സ്ഥലത്താണ് ജസ്റ്റിന്റെയും മഞ്ജുവിന്റെയും പുതിയ വീട്. സമകാലിക, കൊളോണിയൽ ശൈലികൾ സമന്വയിപ്പിച്ചാണ് എലിവേഷൻ. ആഡംബരങ്ങളേക്കാൾ ആവശ്യങ്ങൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ട് വീടൊരുക്കി. 20 സെന്റിൽ വലിയ മുറ്റം വേണമെന്ന വീട്ടുകാരുടെ ആവശ്യപ്രകാരം പിന്നിലേക്കിറക്കിയാണ് വീടിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ എന്ന സ്ഥലത്താണ് ജസ്റ്റിന്റെയും മഞ്ജുവിന്റെയും പുതിയ വീട്. സമകാലിക, കൊളോണിയൽ ശൈലികൾ സമന്വയിപ്പിച്ചാണ് എലിവേഷൻ. ആഡംബരങ്ങളേക്കാൾ ആവശ്യങ്ങൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ട് വീടൊരുക്കി. 20 സെന്റിൽ വലിയ മുറ്റം വേണമെന്ന വീട്ടുകാരുടെ ആവശ്യപ്രകാരം പിന്നിലേക്കിറക്കിയാണ് വീടിന് സ്ഥാനംകണ്ടത്.

റോഡുനിരപ്പിൽനിന്ന് ഒരടിയോളം ഉയർന്ന പ്ലോട്ടാണ്. അതുകൊണ്ടുതന്നെ വീടിന്റെ പുറംഭംഗി റോഡിൽനിന്ന് നന്നായി ആസ്വദിക്കാൻ കഴിയും. ധാരാളം മഴയുള്ള പ്രദേശത്തിന്റെ സ്വഭാവം കണക്കിലെടുത്ത് സ്ട്രക്ചർ സ്ലാബിൽ നല്ല രീതിയിൽ പ്രൊജക്‌ഷൻ കൊടുത്തിട്ടുണ്ട്.

ADVERTISEMENT

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടുകിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ജിം, സ്റ്റഡി ഏരിയ എന്നിവയുമുണ്ട്. മൊത്തം 2850 ചതുരശ്രയടിയാണ് വിസ്തീർണം.

ഫർണിച്ചറുകൾ ഇന്റീരിയർ തീമിനോട് ചേരുംവിധം കസ്റ്റമൈസ് ചെയ്തു. ക്യൂരിയോ ഷെൽഫ് കൊണ്ട് പാർടീഷനൊരുക്കി ലിവിങ് വിന്യസിച്ചു. ഡൈനിങ്- കിച്ചൻ ഓപ്പൺ തീമിലാണ്. സ്‌റ്റെയർ കൈവരികൾ സ്ക്വയർ ട്യൂബിൽ ഒരുക്കിയത് ശ്രദ്ധേയമാണ്. 

എല്ലാം കയ്യൊതുക്കത്തിലുള്ള മോഡുലാർ കിച്ചൻ ഒരുക്കി. ക്യാബിനറ്റുകൾ മൾട്ടിവുഡ്+മൈക്ക പെയിന്റ് ഫിനിഷിലാണ്.  

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 55 ലക്ഷം രൂപയാണ് ചെലവായത്. നിലവിലെ നിരക്കുകൾ വച്ചുനോക്കുമ്പോൾ ഇത് മൂല്യമുള്ള ബജറ്റാണ്. ചതുരശ്രയടിക്ക് ഏകദേശം 2000 രൂപയിൽ താഴെമാത്രമാണ് ചെലവായത്. നിർമാണ സാമഗ്രികളുടെ തിരഞ്ഞെടുപ്പിൽ പുലർത്തിയ കണിശതയാണ് ചെലവ് കൈപ്പിടിയിലൊതുക്കാൻ സഹായകരമായത്.

ADVERTISEMENT

ആഗ്രഹിച്ചതുപോലെ കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന വീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.

ചെലവ് കുറച്ച ഘടകങ്ങൾ 

  • നല്ല വെട്ടുകല്ല് പ്രാദേശികമായി ലഭിച്ചു. ഗതാഗത ചെലവുകളിൽ നല്ലൊരു തുക ലാഭിച്ചു.
  • പറമ്പിൽ തന്നെയുള്ള തേക്ക്, ആഞ്ഞിലി തുടങ്ങിയ തടികൾ ഉപയോഗിച്ചു.
  • Tile 5x3 Slab sqftന് 70രൂപ നിരക്കിൽ കിട്ടി.
  • ഇന്റീരിയർ മൾട്ടിവുഡ്+മൈക്ക പെയിന്റ് ഫിനിഷിൽ ഒരുക്കി.
  • സാനിറ്ററി ഫിറ്റിങ്സ്  കുറഞ്ഞ നിരക്കിൽ വാങ്ങി.

Project facts

Location- Kottiyur, Kannur

ADVERTISEMENT

Plot- 20 cent

Area- 2850 Sq.ft

Owner- Justine George, Manju Justine

Design- Zakkaria Kappat

SB Architecture

Budget- 55 Lakhs

English Summary:

Modern House in Kannur completed in Strict Budget- Veedu Magazine Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT