ബോചെ മുതൽ കണാരൻ വരെ: 2023ൽ ഹിറ്റായ 6 സ്വപ്നവീടുകൾ; വിഡിയോ
വ്യത്യസ്തമായ 43 എപ്പിസോഡുകൾ 2023 ൽ സ്വപ്നവീടിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനായി. ഇവയിൽ മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ 6 വീടുകളുടെ വിശേഷങ്ങൾ കാണാം.. 1. ബോചെയുടെ വൈറൽ വീട്; അടിമുടി വെറൈറ്റി! ഒരേസമയം പല റോളുകൾ കൈകാര്യം ചെയ്യുന്നയാളാണ് ബോബി ചെമ്മണ്ണൂർ. ബിസിനസിനൊപ്പം ജീവകാരുണ്യം, സ്പോർട്സ് തുടങ്ങിയ

വ്യത്യസ്തമായ 44 എപ്പിസോഡുകൾ 2023 ൽ സ്വപ്നവീടിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനായി. ഇവയിൽ മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ 6 വീടുകളുടെ വിശേഷങ്ങൾ കാണാം..
1. ബോചെയുടെ വൈറൽ വീട്; അടിമുടി വെറൈറ്റി!
ഒരേസമയം പല റോളുകൾ കൈകാര്യം ചെയ്യുന്നയാളാണ് ബോബി ചെമ്മണ്ണൂർ. ബിസിനസിനൊപ്പം ജീവകാരുണ്യം, സ്പോർട്സ് തുടങ്ങിയ മേഖകളിൽ ആരാധകരുടെ ‘ബോചെ’ നിറഞ്ഞുനിൽക്കുന്നു.
ബോചെ തന്റെ വീട് ആദ്യമായി പരിചയപ്പെടുത്തിയത് മനോരമവീട് ചാനൽ വഴിയാണ്. കോഴിക്കോട് പാലാഴിയിലുള്ള വീട്ടിൽ നിരവധി അമ്പരപ്പിക്കുന്ന പുതുമകളുണ്ട്. 'ആകാശം' കണ്ടുകിടക്കാവുന്ന മേൽക്കൂര, ലാവ കൊണ്ടുള്ള ടൈൽ വിരിച്ച ഭിത്തി, ധ്യാനിക്കാനായി ഗുഹയും അതിന്റെ മുകളിലൂടെ വെള്ളച്ചാട്ടവും...അവ നേരിൽക്കാണാനായി വിഡിയോ കാണുമല്ലോ...
***
2. 10 ലക്ഷത്തിലേറെ ആളുകൾ കണ്ട സൂപ്പർ വീട്!
കൊല്ലം ചടയമംഗലത്താണ് അധ്യാപകനായ ജിഷാദിന്റെയും കുടുംബത്തിന്റെയും വീട്. വീടിന്റെ ഭംഗിയും വീട്ടുകാരന്റെ മനോഹരമായ അവതരണവുംകൊണ്ട് വിഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രകൃതിദത്ത സാമഗ്രികളുടെ പുനരുപയോഗ സാധ്യതകൾ പ്രയോജനപ്പെടുത്തിയതാണ് ഈ വീടിന്റെ പ്രസക്തി. പലതട്ടുകളായുള്ള ചരിഞ്ഞ മേൽക്കൂരയാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ലളിതസുന്ദരമായ അകത്തളങ്ങളാണ് പ്രധാന വാതിൽ തുറക്കുമ്പോൾ കാത്തിരിക്കുന്നത്.
***
3. ഹരീഷ് കണാരന്റെ ചിരിവീടിന്റെ രഹസ്യങ്ങൾ
ഹരീഷിന്റെ പഴയ വീട് നവീകരിച്ചതോടെ ആരും ഇഷ്ടപ്പെടുന്ന ട്രഡീഷനൽ പ്രൗഢിയുള്ള വീട് സഫലമായി. തടിക്ക് പകരം സിമന്റ് പ്ലാസ്റ്ററിങ് ചെയ്താണ് ഫർണിഷിങ് ഒരുക്കിയത്. ഒറ്റനോട്ടത്തിൽ തടിയാണെന്ന് കരുതി പലരും ഹരീഷിന്റെ വീടിന് '5 കോടിയോളം രൂപ ചെലവായി' എന്നുവരെ പറഞ്ഞുകളഞ്ഞു എന്നതാണ് തമാശ.
***
4. 'ഇവിടെ എന്തുകാണാനാ?' അകത്താണ് അതിനുള്ള ഉത്തരം!...
കോഴിക്കോട് ജില്ലയിലെ ചെറുവറ്റയിലാണ് പരസ്യചിത്ര സംവിധായകനായ പൃഥ്വിരാജിന്റെയും ഡോക്ടറായ ഭാര്യ സുപ്രിയയുടെയും ഈ അദ്‌ഭുതവീട്. വീടുകളെക്കുറിച്ചുള്ള നമ്മുടെ പൊതുവെയുള്ള കാഴ്ചപ്പാടുകളെ തിരുത്തുന്ന ഒരു വീടാണിത്.
പുറംകാഴ്ചയ്ക്ക് പ്രാധാന്യം നൽകാതെ, 'അകത്താണ് വീട്' എന്ന കൺസെപ്റ്റിൽ ഹൃദ്യമായ അകത്തളങ്ങൾ ഒരുക്കിയാണ് ഈ ഭവനം നിർമിച്ചത്. വെറും 8 മീറ്റർ മാത്രം വീതിയുള്ള 5 സെന്റ് പ്ലോട്ടിന് അനുരൂപമായാണ് വീടിന്റെ എലിവേഷൻ.
***
5. ഷിപ്പിങ് കണ്ടെയിനറുകൾ കൊണ്ടൊരു വെറൈറ്റി വീട്
തൃശൂർ ഇരിങ്ങാലക്കുടയിൽ മൂന്നര സെന്റിൽ ഷിപ്പിങ് കണ്ടെയിനറുകൾ കൊണ്ടൊരു വീട് ഉണ്ടാക്കിയിരിക്കുകയാണ് ഐസിഎൽ ഫിൻകോർപ് ഉടമ കെ.ജി അനിൽകുമാർ. ഡോ. തോമസ് മാഞ്ഞൂരാനാണ് ഈ കണ്ടെയിനർ ഹോമിന്റെ ശിൽപി.
ഏകദേശം 20 അടി നീളവും 7 അടി വീതം വീതിയും ഉയരവുമുള്ള മൂന്ന് കണ്ടെയിനറുകൾ ചേർത്തുവച്ചാണ് 800 ചതുരശ്രയടിയുള്ള ഈ ഇരുനിലവീട് നിർമിച്ചത്.
***
6. പുരപ്പുറത്ത് ആംഫിതിയറ്റർ! കേരളത്തിൽ ഇങ്ങനെ മറ്റൊന്നില്ല; വിഡിയോ
എറണാകുളം അങ്കമാലിയിലാണ് സംഗീതജ്ഞരായ വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും ഈ പാട്ടുവീടുള്ളത്. 'താമസിക്കാനുള്ള ഒരിടം' എന്നതിലുപരി സംഗീതവും കലകളും ഉപാസിക്കാനും അവതരിപ്പിക്കാനുമുള്ള ഒരിടമായിട്ടാണ് 'നിസർഗ ആർട്ട് ഹബ്' എന്ന ഈ വീട്, പ്രശസ്ത ആർക്കിടെക്ടായ വിനു ഡാനിയേൽ വിഭാവനം ചെയ്തിരിക്കുന്നത്.
ഈ വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റാണ് മേൽക്കൂരയിലെ സീറ്റിങ്. അതായത് ഓടിട്ട പുരപ്പുറം, മറ്റെങ്ങും കാണാത്ത രീതിയിൽ ഒരു ആംഫി തിയറ്ററാക്കി മാറ്റിയിരിക്കുന്നു.