അച്ഛൻ നിർമിച്ച പഴയവീട്: വൈകാരിക ഓർമ നിലനിർത്തി പുതിയ വീടൊരുക്കി
പിതാവു നിർമിച്ച വീടിനോടുള്ള വൈകാരികമായ അടുപ്പമാണ്, വീടു പൊളിച്ചു പുതിയതു പണിയുന്നതിനു പകരം പുതുക്കിയെടുത്താൽ മതിയെന്ന തീരുമാനത്തിലേക്ക് ഈപ്പൻ വർഗീസിനെയും കുടുംബത്തെയും എത്തിച്ചത്. 1977 ൽ പണിത, 47 വർഷത്തെ പഴക്കമുള്ള വീടായിരുന്നു ഈപ്പന്റേത്. 754 സ്ക്വയർ ഫീറ്റുണ്ടായിരുന്ന വീട് പുതുക്കി പണിതീർത്തു

പിതാവു നിർമിച്ച വീടിനോടുള്ള വൈകാരികമായ അടുപ്പമാണ്, വീടു പൊളിച്ചു പുതിയതു പണിയുന്നതിനു പകരം പുതുക്കിയെടുത്താൽ മതിയെന്ന തീരുമാനത്തിലേക്ക് ഈപ്പൻ വർഗീസിനെയും കുടുംബത്തെയും എത്തിച്ചത്. 1977 ൽ പണിത, 47 വർഷത്തെ പഴക്കമുള്ള വീടായിരുന്നു ഈപ്പന്റേത്.
754 സ്ക്വയർ ഫീറ്റുണ്ടായിരുന്ന വീട് പുതുക്കി പണിതീർത്തു വന്നപ്പോൾ 2600 സ്ക്വയർ ഫീറ്റ് ആയി.
പഴയ വീട്ടിൽ ഊണുമുറി, കിടപ്പുമുറി, അടുക്കള, വർക്ക് ഏരിയ, രണ്ടു ബെഡ്റൂമുകൾ എന്നിവയാണുണ്ടായിരുന്നത്.
നല്ലൊരു സ്വീകരണമുറിയും കൂടുതൽ കിടപ്പുമുറികളും ഇവിടെ ആവശ്യമായിരുന്നു. കാർപോർച്ച്, സിറ്റൗട്ട്, സ്വീകരണമുറി, മൂന്ന് അറ്റാച്ച്ഡ് കിടപ്പുമുറികൾ, യൂട്ടിലിറ്റി സ്പേസ്, രണ്ടാം നിലയിലെ ലിവിങ്, ബാൽക്കണി എന്നിങ്ങനെയുള്ള ആവശ്യങ്ങളായിരുന്നു ഈപ്പൻ വർഗീസിനുണ്ടായിരുന്നത്. ഒരു ബാത്റൂം ഒഴികെ മറ്റെല്ലാം അതേപടി നിലനിർത്തിയാണ് പുതിയ ക്രമീകരണങ്ങൾ പ്ലാൻ ചെയ്തത്.
നിലവിലുണ്ടായിരുന്ന മുറികളിലുൾപ്പെടെ, ധാരാളം പ്രകാശവും വായുവും കടന്നു വരുന്ന രീതിയിലാണ് റീഡിസൈൻ ചെയ്തത്. മാറ്റം വീടിനു പുത്തനുണർവു നൽകി. മാറ്റങ്ങളെല്ലാം ട്രഡീഷനൽ ലുക്കിൽ വേണമെന്നും ഈപ്പൻ വർഗീസിന്റെ ആവശ്യമായിരുന്നു.
വീടിന്റെ എലിവേഷനും പരമ്പരാഗത ശൈലിയിൽത്തന്നെ ഒരുക്കി. താഴത്തെ നിലയിലെ ഒരു മുറിക്കു വലുപ്പം കൂട്ടിയെടുത്തു. സിറ്റൗട്ടും കാർപോർച്ചും ഭംഗിയാക്കി. രണ്ടു കിടപ്പുമുറികളും ഒരു ലിവിങ്ങും ബാൽക്കണിയും രണ്ടാം നിലയിലേക്കു ഡിസൈൻ ചെയ്തു.
പുതുക്കലിന്റെ ആദ്യ പ്ലാൻ തന്നെ ഈപ്പന് ഇഷ്ടപ്പെട്ടു. 3 ഡി വർക്കു കൂടി കണ്ട് ഇഷ്ടപ്പെട്ടതിനു ശേഷമാണു വീടുപണി തുടങ്ങിയത്. കാലപ്പഴക്കമുള്ള വീടായതുകൊണ്ടു തന്നെ സ്ട്രക്ചറിലെ പല ഭാഗങ്ങൾക്കും ബലക്ഷയമുണ്ടായിരുന്നു. ഇത്തരം ഭാഗങ്ങളിലെല്ലാം മേൽക്കൂര വീണ്ടും നിർമിച്ചു. നിലവിലുണ്ടായിരുന്ന സ്ലാബിന്റെ കനം മൂന്നിനു പകരം നാലിഞ്ചാക്കി. പൊക്കം കുറവായിരുന്ന ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റാർഡേർഡ് ഹൈറ്റിലാണ് ജനലുകളും വാതിലുകളും വച്ചത്. പ്ലാസ്റ്ററിങ് പോയിടത്തെല്ലാം റീ പ്ലാസ്റ്ററിങ് നടത്തിയതിനുശേഷം പുതുക്കൽ തുടർന്നു.
കസ്റ്റമൈസ്ഡ്– റെഡിമെയ്ഡ് ഫർണിച്ചറുകളാണ് ഇന്റീരിയറിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഭിത്തി ഹൈലൈറ്റ് ചെയ്യാൻ വാൾപേപ്പർ നൽകി.
ജാളിവർക്കുകളും മുഖപ്പും മുറ്റത്തു വിരിച്ചിരിക്കുന്ന പേവിങ് ടൈലും കോമ്പൗണ്ട് വാളും ഗേറ്റും എല്ലാം ഉൾക്കൊള്ളിച്ച് എലിവേഷൻ മാറ്റങ്ങൾക്കു വിധേയമാക്കി.
Project facts
Location- Mavelikakra
Owner- Eapen Varghese
Area- 754(Old) 2600(New)
Design- Linson Jolly