മലപ്പുറം തിരൂരങ്ങാടിയാണ് പ്രവാസിയായ നാസറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പുറംകാഴ്ചയിൽ ആഡംബരവും ഉള്ളിൽ മിതത്വവും കൂട്ടിയിണക്കിയാണ് വീട് നിർമിച്ചത്. 19 സെന്റ് പ്ലോട്ടിൽ വീടിനൊപ്പം ചുറ്റുപാടുകളും മനോഹരമായി ഒരുക്കി. പേവിങ് ടൈൽ, കോബിൾ സ്റ്റോൺ എന്നിവയാണ് മുറ്റത്ത് വിരിച്ചത്. ജിഐ റാഫ്റ്ററും ടഫൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം തിരൂരങ്ങാടിയാണ് പ്രവാസിയായ നാസറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പുറംകാഴ്ചയിൽ ആഡംബരവും ഉള്ളിൽ മിതത്വവും കൂട്ടിയിണക്കിയാണ് വീട് നിർമിച്ചത്.

19 സെന്റ് പ്ലോട്ടിൽ വീടിനൊപ്പം ചുറ്റുപാടുകളും മനോഹരമായി ഒരുക്കി. പേവിങ് ടൈൽ, കോബിൾ സ്റ്റോൺ എന്നിവയാണ് മുറ്റത്ത് വിരിച്ചത്. ജിഐ റാഫ്റ്ററും ടഫൻഡ് ഗ്ലാസ് സീലിങ്ങും നൽകിയാണ് കാർ പോർച്ച് നിർമിച്ചത്.

ADVERTISEMENT

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലുകിടപ്പുമുറികൾ, അപ്പർ ലിവിങ്, സ്വിമ്മിങ് പൂൾ എന്നിവയാണ് 5300 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്.

ട്രോപ്പിക്കൽ+ മോഡേൺ തീമിലാണ് വീടൊരുക്കിയത്. റിസോർട്ട് ആംബിയൻസിൽ, ഡബിൾഹൈറ്റിലുള്ള സിറ്റൗട്ടാണ് വീട്ടിലേക്ക് എതിരേൽക്കുന്നത്. വീടിന് പുറമെ നല്ല വലുപ്പം തോന്നിപ്പിക്കാൻ ഈ സ്‌പേസ് ഉപകരിക്കുന്നു. സിറ്റൗട്ടിൽ വാട്ടർബോഡിയും വിശാലമായ ലോബി പോലെ സിറ്റിങ് സ്‌പേസും ഒരുക്കി. മുഴുനീള ജാളി ഭിത്തികളാണ് മറ്റൊരാകർഷണം.

അകത്തേക്ക് കയറുമ്പോൾ സെമി-ഓപൺ തീമിൽ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഇടങ്ങൾ ഒരുക്കി. ഫോർമൽ ലിവിങ്ങിൽ വുഡൻ ഫ്ളോറിങ് നൽകി. ഫാബ്രിക് ഫിനിഷുള്ള കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ഇവിടെയുള്ളത്. ഫാമിലി ലിവിങ്ങിൽ ടിവി യൂണിറ്റുണ്ട്. ഫാബ്രിക് സോഫയും വുഡൻ ഫർണിച്ചറും ഇവിടെയുണ്ട്.

ഡൈനിങ്- കിച്ചൻ ഓപ്പൺ തീമിലാണ്. മാർബിൾ ഫിനിഷിലാണ് ഡൈനിങ് ടേബിളിന്റെ ടോപ്. ഡൈനിങ്ങിൽ ധാരാളം സ്‌റ്റോറേജുള്ള ക്രോക്കറി യൂണിറ്റുമുണ്ട്. ഇരട്ട വാഷ് ബേസിനും മിററുമുള്ള വാഷ് ഏരിയയാണ് മറ്റൊരു ഹൈലൈറ്റ്.

ADVERTISEMENT

നാലുകിടപ്പുമുറികളും വിശാലമായി വ്യത്യസ്‌ത തീമിൽ ചിട്ടപ്പെടുത്തി. വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ അനുബന്ധമായി ചിട്ടപ്പെടുത്തി.

കിച്ചനിൽ അധികം വീടുകളിൽ കണ്ടിട്ടില്ലാത്ത ഒരു ഹൈലൈറ്റുണ്ട്. ഒരു സ്‌കൈലൈറ്റ് കോർട്യാർഡ്. ഇതുവഴി പ്രകാശം അടുക്കളയിൽ നിറയുന്നു. മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു. എൻട്രി പോയിന്റിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും നൽകി.

സ്‌റ്റെയർ കയറിയെത്തുമ്പോൾ അപ്പർ ലിവിങ് സ്‌പേസ് മനോഹരമായി ചിട്ടപ്പെടുത്തി.

പോർച്ചിലെ പോലെ ജിഐ റാഫ്റ്ററും ടഫൻഡ് ഗ്ലാസ് സീലിങ്ങും നൽകി സ്വകാര്യതയോടെയാണ് സ്വിമ്മിങ് പൂൾ ഒരുക്കിയത്. മേൽക്കൂരയിൽ സോളർ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. വീട്ടിലേക്കാവശ്യമായ ഊർജത്തിന്റെ ഭൂരിഭാഗവും ഇതിലൂടെ ലഭിക്കും. 

ADVERTISEMENT

ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ സ്വപ്നഭവനം സഫലമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

Project facts

Location- Tirurangadi, Malappuram

Plot- 19 cent

Area- 5300 Sq.ft

Owner- Nasar

Architect- Kishan Sabi

The K Company, Calicut

Y.C- 2024

English Summary:

Luxury House with elegant Interiors- Veedu Magazine Malayalam