അവിശ്വസനീയം: ഇത് വെറും 6 മീറ്റർ വീതിയുള്ള സ്ഥലത്ത് ഒരുക്കിയ തകർപ്പൻ വീട്! വൈറൽ
വീതി കുറഞ്ഞ കുഞ്ഞൻ പ്ലോട്ടിൽ വിശാലമായി വീടൊരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. സ്ഥലത്തുണ്ടായിരുന്ന പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയ വീടിനിടം കണ്ടത്. വെറും 6 മീറ്റർ മാത്രം വീതിയുള്ള 5 സെന്റ് പ്ലോട്ടായിരുന്നു വെല്ലുവിളി. ഇരുവശവും 1 മീറ്റർ സെറ്റ്‌ബാക്ക് വിട്ടപ്പോൾ ബാക്കി 4 മീറ്റർ മാത്രമാണ്

കൊല്ലം ജില്ലയിലെ ഓടനാവട്ടത്ത്, വീതി കുറഞ്ഞ കുഞ്ഞൻ പ്ലോട്ടിൽ വിശാലമായി വീടൊരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.
സ്ഥലത്തുണ്ടായിരുന്ന പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയ വീടിനിടം കണ്ടത്. വെറും 6 മീറ്റർ മാത്രം വീതിയുള്ള 5 സെന്റ് പ്ലോട്ടായിരുന്നു വെല്ലുവിളി. ഇരുവശവും 1 മീറ്റർ സെറ്റ്‌ബാക്ക് വിട്ടപ്പോൾ ബാക്കി 4 മീറ്റർ മാത്രമാണ് വീട് നിർമിക്കാൻ ഉണ്ടായിരുന്നത്. ഇടുങ്ങിയ സ്ഥലത്ത് പരമാവധി സ്ഥലഉപയുക്തത ലഭിക്കാൻ ഫ്ലാറ്റ്- ബോക്സ് ആകൃതിയിൽ എലിവേഷനൊരുക്കി.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ മൂന്ന് കിടപ്പുമുറികൾ, ഓപ്പൺ ടെറസ് എന്നിവയുണ്ട്. മൊത്തം 1944 ചതുരശ്രയടിയാണ് വിസ്തീർണം. ഓപൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയതിനാൽ പരമാവധി സ്ഥലഉപയുക്തത ലഭിച്ചു. താഴത്തെ നിലയിൽ കോമൺ ഏരിയകൾക്കും മുകൾനിലയിൽ കിടപ്പുമുറികൾക്കും പ്രാധാന്യം നൽകിയത് സ്‌പേസ് പ്ലാനിങ്ങിന്റെ ഉദാഹരണമാണ്.
വിശാലമായാണ് കിടപ്പുമുറികൾ ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ വേർതിരിച്ചു.
ചെറിയ പ്ലോട്ടിന്റെ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന് നിർമാണസാമഗ്രികൾ സൈറ്റിൽ സൂക്ഷിക്കാനുള്ള പരിമിതി. അതിനാൽ ഒരുപാട് സാമഗ്രികൾ ഒരുമിച്ച് വാങ്ങി സൂക്ഷിക്കാൻ സാധിച്ചില്ല. ഞങ്ങൾ പ്രവാസികളായതിനാൽ ഫോൺ, വാട്സാപ് വഴിയാണ് മേൽനോട്ടം നിർവഹിച്ചത്. വീട് പൂർത്തിയായശേഷമാണ് ഞങ്ങൾ നാട്ടിലെത്തി വീട് ആദ്യമായി നേരിൽക്കണ്ടത്.
വീട്ടിൽ വന്നവരെല്ലാം ഒരേസ്വരത്തിൽ പറയുന്ന ഒരുകാര്യമുണ്ട്: വീടിനകത്തേക്ക് കയറിയാൽ ഇത്രയും ഇടുങ്ങിയ പ്ലോട്ടിൽ ഒരുക്കിയ വീടാണെന്ന് തോന്നുകയേയില്ല...
Project facts
Location- Odanavattom, Kollam
Plot- 5 cent
Area- 1944 Sq.ft
Owner- Sanoop & Sangeetha
Design- Eidolon Designers, Kottiyam