1980 കാലഘട്ടത്തിൽ തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 11 സെന്റിൽ 2200 ചതുരശ്രഅടിയിൽ പണികഴിപ്പിച്ച വീടായിരുന്നു അരുണിന്റേത്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ വീടിന്റെ ഭംഗിയെ തളർത്തിയിരുന്നു. എങ്കിലും വീടിനോടുള്ള വൈകാരികബന്ധം മൂലം പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് കെട്ടിടത്തിന്റെ ആത്മാവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1980 കാലഘട്ടത്തിൽ തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 11 സെന്റിൽ 2200 ചതുരശ്രഅടിയിൽ പണികഴിപ്പിച്ച വീടായിരുന്നു  അരുണിന്റേത്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ വീടിന്റെ ഭംഗിയെ തളർത്തിയിരുന്നു. എങ്കിലും വീടിനോടുള്ള വൈകാരികബന്ധം മൂലം പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് കെട്ടിടത്തിന്റെ ആത്മാവ് നിലനിർത്തി നവീകരിക്കാൻ തീരുമാനിച്ചത്. നവീകരണ പ്രവർത്തനങ്ങൾ താമസിയാതെ വീടിന് പുനർജന്മമേകി. 

നാച്ചുറൽ സ്റ്റോൺ, പേവിങ് സ്റ്റോൺ, പുൽത്തകിടി, ചെടികൾ എന്നിവയെല്ലാം വീടിന്റെ പുറംമോടി വർധിപ്പിക്കുന്നു. അത്യാധുനിക രീതിയിലുള്ള ലൈറ്റിങ് സംവിധാനം വീടിന്റെ ആകർഷണീയത വർധിപ്പിക്കുന്നു.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്,ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്ന് കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, ഹോംതിയറ്റർ എന്നിവയാണ് വീട്ടിലെ ഇടങ്ങൾ.  

പ്രവേശന കവാടത്തിലൂടെയെത്തുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. തടി ഫിനിഷിന്റെയും വൈറ്റ് തീമിന്റെയും സമ്മിശ്ര ഭംഗി ഇവിടം രാജകീയമാക്കുന്നു. ഫാമിലി ലിവിങ്ങിൽ കയറുമ്പോൾ തന്നെ കോർട്യാർഡിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ബുദ്ധ വിഗ്രഹവും പൂജാ മുറിയും പോസിറ്റീവ് എനർജി പകരുന്നു.

വലതുവശത്തുള്ള മുറികളുടെ ജനൽപാളികൾ തുറന്നാൽ മുൻവശത്തുള്ള ചെറുമുറ്റത്തിന്റെ വശ്യഭംഗി ആസ്വദിക്കാനാകും. 

പ്രധാന കിച്ചന് അനുബന്ധമായി വർക്കേരിയയുമുണ്ട്. മിതമായ രീതിയിൽ ചെയ്ത ഇന്റീരിയർ വർക്കുകൾ വീടിനെ കൂടുതൽ മികവുറ്റതാക്കുന്നു. രണ്ടാം നിലയിലേക്ക് എത്തിനോക്കിയാൽ ആധുനികസംവിധാനങ്ങളോടുകൂടിയ ഹോംതിയറ്റർ റൂം. 

ADVERTISEMENT

ഓപ്പൺ ടെറസ്സിൽ ചെടികളുടെ വിസ്മയം തീർത്തിരിക്കുന്നു. വെളിച്ചം കൂട്ടാൻ വലിയ ഗ്ലാസ്സ് വിൻഡോകൾ കൂട്ടിച്ചേർത്ത് വീടിന്റെ ആകൃതിയെ മാറ്റിമറിച്ചു. ചുരുക്കത്തിൽ പൈതൃകവും ആധുനികതയും കൂടിച്ചേർന്ന ഒരു കലാസൃഷ്ടിയാണ് ഈ വീട്. 

Project facts

Location- Thodupuzha

Plot- 11 cent

ADVERTISEMENT

Area- 3500 Sq.ft

Owner- Arun S Nair

Architect- Yadu Mohandas

Viroha Architects, Thodupuzha

English Summary:

Old House Renovated to new look- Veedu Magazine Malayalam