ആളുകളെ കബളിപ്പിച്ച് പണം സ്വന്തമാക്കാൻ ഏതുവഴിയും തേടുന്നവരുണ്ട്. പൊതുവെ പണമില്ലാത്ത അവസ്ഥയാണ് തട്ടിപ്പിലൂടെ പണം സമ്പാദിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. എന്നാൽ കൈ നിറയെ സമ്പത്തുണ്ടായിട്ടും അതെല്ലാം മറച്ചുവച്ചുകൊണ്ട് പൊതുജനങ്ങളിൽനിന്ന് സംഭാവന വാങ്ങി പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ചൈനക്കാരനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആളുകളെ കബളിപ്പിച്ച് പണം സ്വന്തമാക്കാൻ ഏതുവഴിയും തേടുന്നവരുണ്ട്. പൊതുവെ പണമില്ലാത്ത അവസ്ഥയാണ് തട്ടിപ്പിലൂടെ പണം സമ്പാദിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. എന്നാൽ കൈ നിറയെ സമ്പത്തുണ്ടായിട്ടും അതെല്ലാം മറച്ചുവച്ചുകൊണ്ട് പൊതുജനങ്ങളിൽനിന്ന് സംഭാവന വാങ്ങി പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ചൈനക്കാരനായ ഒരു യുവാവ്. അപൂർവ കാൻസർ ബാധിച്ചതായി കാണിച്ചാണ് ഇയാൾ പണപ്പിരിവ് നടത്തിയത്. 

മധ്യ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിൽ താമസിക്കുന്ന ലാൻ എന്ന 29-കാരനാണ് സ്വന്തം രോഗാവസ്ഥ വിവരിച്ച് പണം ആവശ്യപ്പെട്ടത്. ഹോഡ്ഗ്കിൻ ലിംഫോമ എന്ന അപൂർവ കാൻസർ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 14ന് ഇയാൾ ക്രൗഡ്ഫണ്ടിങ് ആരംഭിച്ചു. രോഗബാധയുണ്ടെന്ന് സ്ഥിരീകരിക്കുന്നതിന്റെ രേഖകളും ലാൻ പങ്കുവച്ചു.

ADVERTISEMENT

രോഗാവസ്ഥയിലായിരുന്ന അച്ഛന്റെ ചികിത്സയ്ക്കായി കുടുംബത്തിന്റെ സമ്പാദ്യം മുഴുവൻ ചെലവഴിക്കേണ്ടി വന്നു, അച്ഛന്റെ മരണശേഷം കടക്കെണിയിലായി എന്നെല്ലാം ഇയാൾ ആളുകളെ വിശ്വസിപ്പിച്ചു. ഈ കഥ വിഡിയോ രൂപത്തിലും ലാൻ പങ്കുവച്ചു. അങ്ങനെ ലാനിന്റെ 'ജീവിതാവസ്ഥ' സമൂഹമാധ്യമത്തിൽ വൈറലായി. ധനസഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി.

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 700,000 യുവാനു (81.58 ലക്ഷം രൂപ) മുകളിലാണ് ക്രൗഡ്ഫണ്ടിങ്ങിലൂടെ ലാൻ സ്വരൂപിച്ചത്. എന്നാൽ നവംബർ ആദ്യവാരത്തോടെ ലാനിനെ കുറിച്ചുള്ള സംശയങ്ങൾ ഉയർന്നുതുടങ്ങി. ഒരു ഗ്രൂപ്പ് ചാറ്റിൽ താൻ പുതിയതായി വാങ്ങിയ ഫ്ലാറ്റിന്റെ ചിത്രങ്ങൾ ലാൻ പങ്കുവച്ചതായിരുന്നു ഇതിന് കാരണം. തന്റെ പുതിയ വീടാണ് ഇതെന്നും 738,000 യുവാനാണ് (86 ലക്ഷം രൂപ) വീടിന്റെ വിലയെന്നും ലാൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ആളുകൾ ഇയാളുടെ പശ്ചാത്തലം അന്വേഷിച്ചു തുടങ്ങി.

ADVERTISEMENT

ഒരു ദശലക്ഷം യുവാൻ (1.16 കോടി രൂപ) വിലമതിക്കുന്ന രണ്ട് റസിഡൻഷ്യൽ ഫ്ലാറ്റുകളും 3.8 മില്യൻ യുവാൻ (4.42 കോടി രൂപ) വിലമതിപ്പുള്ള വാണിജ്യ പ്രോപ്പർട്ടികളും ഇയാളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു.

എന്നാൽ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോമിൽ ഈ വിവരങ്ങളെല്ലാം മറച്ചുവച്ചുകൊണ്ട്  500,000 യുവാനിൽ (58 ലക്ഷം രൂപ) താഴെ വിലയുള്ള ഒരു വീടും കാറും മാത്രമാണ് തനിക്കുള്ളതെന്നാണ് ലാൻ പറഞ്ഞിരുന്നത്. തട്ടിപ്പ് പുറത്തായതോടെ  ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോം ലാനിന്റെ അക്കൗണ്ട് നിരോധിച്ചു. എന്നാൽ അതിനോടകം 270,000 യുവാൻ (31 ലക്ഷം രൂപ)  ഇയാൾക്ക് ലഭിച്ചിരുന്നു. സംഭവം വാർത്തയായതോടെ സംഭാവനയായി ലഭിച്ച പണം റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് ഉപയോഗിച്ചിട്ടില്ലെന്നും രണ്ടുലക്ഷം യുവാൻ (23 ലക്ഷം രൂപ) സ്ഥിരനിക്ഷേപമായി മാറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് ലാനിന്റെ വിശദീകരണം.

ADVERTISEMENT

ലാൻ തട്ടിപ്പ് നടത്തുകയായിരുന്നു എന്ന് ഒടുവിൽ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോം സ്ഥിരീകരിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോം നിയമങ്ങൾ പ്രകാരം പിരിച്ചെടുത്ത പണം പൂർണ്ണമായി വീണ്ടെടുക്കുകയും സംഭാവന നൽകിയവർക്ക് തിരികെ നൽകുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പ്രസ്താവനയിലൂടെ അറിയിച്ചു.

English Summary:

Man Bought Flat Using Cancer Treatment Donations- Finally Caught