കോട്ടയം തോട്ടയ്ക്കാടുള്ള ഷിജു-ജിജി ദമ്പതികളുടെ വീടിന്റെ വിശേഷങ്ങളിലേക്ക് പോയിവരാം. കേരളത്തിലെ വീടുകളുടെ പതിവ് കാഴ്ചകളിൽനിന്ന് മാറിനിൽക്കുകയാണ് ഈ സ്വപ്നഭവനം. ഡാർക് തീം ആസ്പദമാക്കി ഇംഗ്ലിഷ് ശൈലിയിലാണ് ഈ വീട് നിർമിച്ചത്. 40 സെന്റിൽ നാലു നിലകളിൽ ഏകദേശം 10000 സ്ക്വയർഫീറ്റിലാണ് വീട്. ഇവിടെ കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം തോട്ടയ്ക്കാടുള്ള ഷിജു-ജിജി ദമ്പതികളുടെ വീടിന്റെ വിശേഷങ്ങളിലേക്ക് പോയിവരാം.

കേരളത്തിലെ വീടുകളുടെ പതിവ് കാഴ്ചകളിൽനിന്ന് മാറിനിൽക്കുകയാണ് ഈ സ്വപ്നഭവനം. ഡാർക് തീം ആസ്പദമാക്കി ഇംഗ്ലിഷ് ശൈലിയിലാണ് ഈ വീട് നിർമിച്ചത്. 40 സെന്റിൽ നാലു നിലകളിൽ ഏകദേശം 10000 സ്ക്വയർഫീറ്റിലാണ് വീട്. ഇവിടെ കാർ പോർച്ചില്ല, സിറ്റൗട്ടും വരാന്തയുമില്ല, വീടിന്റെ മുൻവശത്തെ ഭിത്തികൾ പെയിന്റ് ചെയ്തിട്ടില്ല, പകരം നാച്ചുറൽ സ്‌റ്റോൺ ക്ളാഡിങാണ് പതിച്ചിരിക്കുന്നത്. ബാംഗ്ലൂർ സ്റ്റോണും ബോക്സ് കട്ട് കോബിളുമാണ് ലാൻഡ് സ്കേപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ടുതട്ടുകളുള്ള  പ്ലോട്ടിൽ വീടിന്റെ പിന്നിലായാണ് ഗാരിജ് ഒരുക്കിയത്.

ADVERTISEMENT

വിദേശ ശൈലിയുള്ള വീട് കേരളത്തിന്റെ ധാരാളം മഴയും വെയിലുമുള്ള കാലാവസ്ഥയിൽ നിർമിക്കുമ്പോൾ റിസ്കുകളുണ്ട്. ഇവിടെ ഡിസൈനിൽ കോംപ്രമൈസുകൾ ചെയ്തിട്ടുണ്ട്. കാലാവസ്ഥ പരിഗണിച്ച് റെയിൻ ഷെയ്ഡ്, പ്രൊജക്‌ഷനുകൾ എന്നിവ എലിവേഷനിലുണ്ട്.

പള്ളികളിൽ കാണുന്നപോലെ കമാനാകൃതിയിലുള്ള വലിയ വാതിലാണ് അകത്തേക്ക് സ്വാഗതമോതുന്നത്. പ്രധാനവാതിലിനു ചുറ്റും നാച്ചുറൽ സ്റ്റോണിന്റെ (കരിങ്കൽ) ക്ലാഡിങ്ങുകൾ ഡാർക്ക് ഫിനിഷിൽ പതിച്ചു. അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം ചെറിയ ഫോർമൽ ലിവിങ്ങാണ്. കസ്റ്റമൈസ്ഡ് ഫർണിച്ചറുകൾ ഇവിടെയുണ്ട്. അടുത്തതായി പ്രവേശിക്കുന്നത് ഫാമിലി ലിവിങ്ങിലേക്കാണ്. ഇതിനിടയിൽ പ്രൈവസിക്കായി ഒരു പാർട്ടീഷൻ വോൾ നൽകിയിട്ടുണ്ട്. കോമൺ ഏരിയകളിലെല്ലാം നിലത്ത് വുഡൻ പ്ലാങ്ക്സ് വിരിച്ചിരിക്കുന്നു.

വിശാലമായ ഫാമിലി ലിവിങ്ങിൽ ഒരേപോലെയുള്ള ഫർണിച്ചർ, മിറർ ഇമേജുപോലെ വിന്യസിച്ചത് വ്യത്യസ്തതയാണ്. ടിവി യൂണിറ്റിന്റെ താഴെയായി പഴയകാല ഹൈറേഞ്ച് ബംഗ്ലാവുകളിൽ തീകായുന്ന ഫയർപ്ലേസിന്റെ  മോഡേൺ രൂപം സ്ഥാപിച്ചു. ഇത് റൂം ഹീറ്റർ കൂടിയാണ്. ഫാമിലി ലിവിങ്ങിൽനിന്ന് ബാൽക്കണി സ്‌പേസിലേക്കെത്താം. ഇവിടം ഗ്ലാസുകൊണ്ട് കവർ ചെയ്തിട്ടുണ്ട്.

അടുത്തതായി ഓപൺ നയത്തിൽ ഒരുക്കിയ ഡൈനിങ്- കിച്ചനാണ്. 8 സീറ്റർ ഡൈനിങ് ടേബിൾ ബ്ലാക്ക് ക്വാർട്സിലാണ് നിർമിച്ചത്. ഷോകിച്ചന്റെ കൗണ്ടറും ക്വാർട്സിലാണ്. പ്ലൈവുഡ് ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. രഹസ്യമുറി പോലെ വർക്കേരിയയും ക്രമീകരിച്ചു. ക്യാബിനറ്റ് ഭിത്തിക്കുള്ളിൽ വാതിലുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസിലാകില്ല.

ADVERTISEMENT

വീട്ടിലെ മറ്റൊരു ഹൈലൈറ്റാണ് വീടിന്റെ നാലു നിലകളെയും തമ്മിൽ കണക്റ്റ് ചെയ്യന്ന സ്പൈറല്‍ സ്റ്റെയർകേസ്. RCC സ്റ്റെയറിൽ ഗ്രാനൈറ്റാണ് പടികളിൽ വിരിച്ചിട്ടുള്ളത്. ജിഐയിലാണ് ഹാൻഡ് റെയിൽ. ഡാർക് തീമിലാണെങ്കിലും കാറ്റും വെളിച്ചവും സമൃദ്ധമായി കിട്ടുന്ന രീതിയിലാണ് വീടിന്റെ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. 

ഓരോനിലയിലും രണ്ടുവീതം കിടപ്പുമുറികൾ. അങ്ങനെ മൊത്തം ആറുകിടപ്പുമുറികളാണ് വീട്ടിലുള്ളത്. ആഡംബരം നിറയുംവിധം വ്യത്യസ്ത തീമിൽ വിശാലമായാണ് ഓരോ മുറികളും. ഫുൾ ലെങ്ത് കണ്ണാടികൾ, ഫോട്ടോ ഫ്രയിമുകൾ, അറ്റാച്ഡ് ബാത്റൂം, വോക് ഇൻ വാഡ്രോബ് എന്നിവയെല്ലാം മുറികളിലുണ്ട്.

ചുരുക്കത്തിൽ പ്രവാസികളായ വീട്ടുകാരുടെ വ്യത്യസ്തമായ അഭിരുചികൾക്ക് ഒത്തവണ്ണം ഒരുക്കിയ വീടാണിത്. ഇംഗ്ലിഷ് തീമിനോട് ചേരുന്ന വിളക്കുകളാണ് വീടിനുള്ളിൽ സ്ഥാപിച്ചത്. രാത്രിയിൽ ഈ ലൈറ്റുകൾ കൺതുറക്കുമ്പോൾ വീടും പരിസരവും കാണാൻ ഭംഗി വർധിക്കുന്നു. നിരവധി ആളുകളാണ് ഇംഗ്ലിഷ് വീട് കാണാനായി ഇവിടെയെത്തുന്നത്.

Project facts

ADVERTISEMENT

Thottackad, Kottayam

Plot- 40 cent

Area- 10000 Sq.ft

Owner- Shiju, Jiji

Architect- Ruksana Najeeb

AIR Architecture Studio

English Summary:

Luxury English House in Kottayam- Home Tour Video