ദുബായില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് എന്ന മോഹം വല്ലാതെ കൊണ്ടുനടക്കുന്നവരാണ് അവിടെ ഒരു തവണയെങ്കിലും പോയിട്ടുള്ള മിക്കവരും. അത്രമാത്രം വശ്യതയുണ്ട് അവിടുത്തെ നിര്‍മിതികള്‍ക്ക്. ഈ കൂട്ടത്തിലേക്ക് യുഎഇയിലെ പ്രമുഖ ബില്‍ഡറായ അസീസി ഡെവലപ്‌മെന്റ്‌സിന്റെ പുതിയ പദ്ധതി എത്തുകയാണ്.
റെസിഡന്‍ഷ്യല്‍ ഡെവലപ്‌മെന്റ് പ്രൊജക്റ്റായ അസിസി മിറാഷ് 1, മിറാഷ് 2...എവിടെയാണ് ഈ സൂപ്പര്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം ഉയരുന്നത് അറിയണ്ടേ...ദുബായ് സ്റ്റുഡിയോ സിറ്റിയില്‍. ലോകം മുഴുവന്‍ കാത്തിരിക്കുന്ന റീട്ടെയ്ല്‍ മാമാങ്കമായ ദുബായ് എക്‌സ്‌പോ 2020യുടെ പ്രധാന സൈറ്റിന് അടുത്താണ് അസിസി മിറാഷ് ഉയരുന്നത്.
അസിസി മിറാഷ് 1 ആണ് ആദ്യം ലോഞ്ച് ചെയ്യുക. 300,000 ചതുരശ്രയടിയിലാണ് പദ്ധതി ഉയരുന്നത്. ഇതിലുള്ളതാകട്ടെ 186 സൂപ്പര്‍ അപ്പാര്‍ട്ട്‌മെന്റുകളും. വണ്‍, ടു, ത്രീ ബെഡ്‌റൂം വീടുകളും രണ്ട് സ്വിമ്മിങ് പൂളുകളും മിറാഷ് നിര്‍മിതിക്ക് മാറ്റ് കൂട്ടും. മിറാഷ് എന്നാല്‍ മരീചിക. അതുപോലെ തന്നെ പദ്ധതിയുടെ വശ്യഭംഗിയും തോന്നണമെന്നാണ് അസിസി ആഗ്രഹിക്കുന്നതെന്നു വേണം കരുതാന്‍.
എട്ട് നിലകളിലായാണ് അസിസി മിറാഷ് 1 ഉയര്‍ന്നു പൊങ്ങുക. 113 വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളുണ്ടാകും. 69 ടൂ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളും നാല് ത്രീ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളും അസിസി മിറാഷിന്റെ ആദ്യ പദ്ധതിയിലുണ്ടാകും. താമസക്കാര്‍ക്ക് അസിസിക്ക് ചുറ്റുമുള്ള പ്രകൃതി ഭംഗി പരമാവധി ആസ്വദിക്കാന്‍ അവസരം നല്‍കുന്ന തരത്തിലാകും നിര്‍മാണം. ബാൽക്കണികളും എക്സ്റ്റന്‍ഡഡ് ടെറസുകളുമുണ്ടാകുമെന്നാണ് വിവരം.
850 ചതുരശ്രയടിയിലാണ് വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍, പരമാവധി സ്‌പേഷ്യസ് ആയി തന്നെയാകും ഇത് നിര്‍മിക്കുക. ഇടുങ്ങിയ രീതിയിലുള്ള സാധാരണ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളായിരിക്കില്ലെന്നാണ് പദ്ധതിയുടെ രൂപരേഖ പറയുന്നത്. 2,000 ചതുരശ്രയടിയില്‍ കൂടുതലുള്ളതാകും ത്രീ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍.
ദുബായ് എക്‌സ്‌പോയുടെ സൈറ്റിനടുത്ത് പ്രീമിയം ജീവിതനിലവാരം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് അസിസി മിറാഷ് ലോഞ്ച് ചെയ്യുന്നത്. ദുബായ് സ്റ്റുഡിയോ സിറ്റിയിലെ അസിസിയുടെ ആദ്യ പദ്ധതിയാണിത്. അസിസി റിവയ്‌റ എന്ന വമ്പന്‍ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് അസിസി ഡെവലപ്‌മെന്റ്‌സ്.