Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരഡാറ് പദ്ധതി; രാജകീയ പ്രൗഡിയോടെ റോയല്‍ പേള്‍...

royal_pearls സമാനതകളില്ലാത്ത പദ്ധതിയെന്നാണ് റോയല്‍ പേള്‍സ് വിശേഷിപ്പിക്കപ്പെടുന്നത്. 4.6 ദശലക്ഷം ചതുരശ്രയടിയിലാണ് പദ്ധതിയെന്ന് കേട്ടാല്‍ തന്നെ വലുപ്പത്തെക്കുറിച്ച് ഒന്നും പറയേണ്ടതില്ലല്ലോ...

ദുബായ് നഗരത്തിന്റെ വശ്യത മുഴുവന്‍ അനുഭവിച്ച്, രാജകീയ ശൈലിയില്‍ സ്വര്‍ഗീയ ജീവിതം അനുഭവിക്കണോ?...ഇതാ പറ്റിയ ഇടം. 'റെസിഡന്‍ഷ്യല്‍ ഹെവന്‍' എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാവുന്ന റോയല്‍ പേള്‍. സ്മാര്‍ട്ടാണ് റോയല്‍ പേള്‍...അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലിവിങ് സ്‌പേസുകള്‍. 

ഒറിയന്റല്‍ പേള്‍സ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സിന്റെ പതാകവാഹക പദ്ധതിയെന്ന് പോലും വിശേഷിപ്പിക്കാവുന്നതാണ് റോയല്‍ പേള്‍സ്. നാഗരിക ജീവിതത്തിന്റെ എല്ലാ സാധ്യതകളും അത്യാഡംബരത്തോടെയും പ്രൗഡിയോടെയും പ്രകൃതി രമണീയതയോടെ ആസ്വദിച്ച് ജീവിക്കാവുന്ന സ്വര്‍ഗം. 

സമാനതകളില്ലാത്ത പദ്ധതിയെന്നാണ് റോയല്‍ പേള്‍സ് വിശേഷിപ്പിക്കപ്പെടുന്നത്. 4.6 ദശലക്ഷം ചതുരശ്രയടിയിലാണ് പദ്ധതിയെന്ന് കേട്ടാല്‍ തന്നെ വലുപ്പത്തെക്കുറിച്ച് ഒന്നും പറയേണ്ടതില്ലല്ലോ...7,000 സ്വതന്ത്ര അപ്പാര്‍ട്ട്‌മെന്റുകളാണ് പദ്ധതിയിലുണ്ടാകുക. പ്രകൃതിയുടെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ച് പച്ചപ്പിന്റെ ആഡംബരത്തില്‍ നഗരത്തിന് നടുവില്‍ തന്നെ രാജകീയ ജീവിതത്തിന് അവസരമൊരുക്കുന്നതാണ് മേയ്ദാന്‍ ഡെവലപ്‌മെന്റില്‍ ഉയരുന്ന ഈ സൂപ്പര്‍ വീടുകള്‍. 

Royal-Pearl-dubai

ഹോം ഓട്ടോമേഷന്‍, സ്മാര്‍ട്ട് സെക്യൂരിറ്റി സങ്കേതങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയുള്ള കിടിലന്‍ വീടുകളായിരിക്കും ഇവിടെയുണ്ടാകുക. പൂര്‍ണമായും പ്രകൃതിസൗഹൃദ മാതൃകയിലുള്ളതായിരിക്കും പദ്ധതിയെന്ന് ബില്‍ഡര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാല് പ്രധാനപ്പെട്ട ഹൈവേകളിലേക്ക് അക്‌സസ് നല്‍കുന്നിടത്താണ് വീടുകള്‍ ഉയരുന്നത്. അല്‍ അയ്ന്‍ റോഡ്, ഷേഖ് മൊഹമ്മദ് ബിന്‍ സയിദ് റോഡ്, അല്‍ ഖലീല്‍ റോഡ്, എമിറേറ്റ്‌സ് റോഡ്...ഇതെല്ലാം പദ്ധതിക്ക് വളരെ അടുത്ത്. മാത്രമല്ല വിനോദ ഹബ്ബുകളും ആഡംബര മാളുകളും എല്ലാം കൈയെത്തും ദൂരത്തുണ്ട്. 

അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ ഹൃദയഭാഗത്തായി എല്ലാവിധ സജ്ജീകരണങ്ങളോടു കൂടിയ അള്‍ട്രാ മോഡേണ്‍ കമ്യൂണിറ്റി സെന്ററാണ് പദ്ധതിയുടെ വലിയ സവിശേഷതകളിലൊന്ന്.

കഫെകള്‍, റസ്റ്ററന്റുകള്‍, 55 പേര്‍ക്ക് ഇരിക്കാവുന്ന സിനിമ തിയറ്റര്‍, ഡേ കെയര്‍ സെന്റര്‍, മള്‍ട്ടിഫങ്ഷണല്‍ ഹാള്‍, സ്പാ, സലൂൺ, സ്‌ക്വാഷ് ക്വാര്‍ട്ടുകള്‍, ഫിറ്റ്‌നെസ് സെന്റര്‍....കേട്ടിട്ട് ഞെട്ടേണ്ട. ഒരു മാളിലെ കാര്യമല്ല പറഞ്ഞത്. ഒരു അപ്പര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ സൗകര്യങ്ങളാണ്. ഇനി പറയൂ...അഡാറ് പദ്ധതിയല്ലേ ഇത്.