അമ്മായിയപ്പനോടുള്ള ദേഷ്യത്തിന് 'ശവപ്പെട്ടി വീട്' നിർമിച്ച മരുമകൻ; ഇന്ന് കെട്ടിടം ലോകപ്രശസ്തം
വമ്പൻ കപ്പലുകളുടെയും വിമാനത്തിന്റെയും എന്തിന് ചെരുപ്പിന്റെ ആകൃതിയിൽ വരെ നിർമ്മിക്കപ്പെട്ട് ശ്രദ്ധനേടിയ വീടുകളുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇംഗ്ലണ്ടിലെ ബ്രിക്സ്ഹാമിലുള്ള ഒരു വീട്. ശവപ്പെട്ടിയുടെ രൂപത്തിലാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. ഈ ആകൃതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള

വമ്പൻ കപ്പലുകളുടെയും വിമാനത്തിന്റെയും എന്തിന് ചെരുപ്പിന്റെ ആകൃതിയിൽ വരെ നിർമ്മിക്കപ്പെട്ട് ശ്രദ്ധനേടിയ വീടുകളുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇംഗ്ലണ്ടിലെ ബ്രിക്സ്ഹാമിലുള്ള ഒരു വീട്. ശവപ്പെട്ടിയുടെ രൂപത്തിലാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. എന്നാൽ പുറമെ നോക്കിയാൽ ഇത് ശവപ്പെട്ടിയുടെ ആകൃതിയാണോ എന്നുതോന്നാം. അകത്തെ സിറ്റിങ് റൂമിൽ ഇരുന്നു നോക്കുമ്പോഴാണ് ആകൃതി വ്യക്തമാവുക.
ഈ വീട് വ്യത്യസ്തതയ്ക്കു വേണ്ടി മാത്രം പണികഴിപ്പിച്ചതല്ല. അതിനുപിന്നിൽ ഒരു പ്രണയകഥ കൂടിയുണ്ട്. മകളുടെ കാമുകനെ ചൊല്ലി ഒരു അച്ഛനും മകളും തമ്മിലുണ്ടായ വാക്കുതർക്കമാണ് എല്ലാത്തിന്റെയും തുടക്കം. മകൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെ തീരെ ഇഷ്ടപ്പെടാതിരുന്ന പിതാവ് അവരുടെ വിവാഹത്തെ ശക്തമായി എതിർത്തു. അയാൾക്കൊപ്പം മകൾ ജീവിക്കുന്നത് കാണുന്നതിലും നല്ലത് അവളെ ഒരു ശവപ്പെട്ടിക്കുള്ളിൽ കാണുന്നതാണ് എന്നായിരുന്നു ആ അച്ഛൻ പറഞ്ഞത്. ഇത് അറിഞ്ഞ കാമുകൻ ഒട്ടും വൈകാതെ ശവപ്പെട്ടിയുടെ ആകൃതിയിൽ ഒരു വീട് തന്നെ നിർമ്മിച്ചു. അങ്ങനെ അഭിപ്രായവ്യത്യാസങ്ങൾ മറന്നു, പിതാവ് ഇരുവരുടെയും വിവാഹം നടത്താൻ അനുമതി നൽകി.
1761ലാണ് ഈ വീടു നിർമ്മിച്ചത്. നാലു നിലകളാണ് വീടിന് ള്ളത്. ശവപ്പെട്ടിയുടെ രൂപത്തിൽ ആയതുകൊണ്ടുതന്നെ ഓരോ മുറിയും വ്യത്യസ്ത ആകൃതിയിലാണ് കാണപ്പെടുന്നത്. രണ്ട് നൂറ്റാണ്ടുകളിലായി ചെമ്മരിയാടിൻ തോലും ക്ലോക്കും തുടങ്ങി പലവിധ വസ്തുക്കൾ വിൽക്കുന്ന കടയായും റസ്റ്ററന്റായുമൊക്കെ ഒക്കെ ഈ വീട് ഉപയോഗിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടായി സ്പിരിച്വൽ സ്റ്റോർ എന്ന നിലയിലും പ്രവർത്തിച്ചു വരുന്നു. താഴത്തെ നിലയാണ് വില്പനകേന്ദ്രമായി പ്രവർത്തിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ അടക്കമുള്ള സൗകര്യങ്ങൾ മുകളിലെ നിലകളിലാണ്.
വീടിന് പൊതുവേ വീതി കുറവാണെങ്കിലും ഓരോ മുറിയിലും ആവശ്യത്തിന് സ്ഥലം ലഭിക്കുന്ന രീതിയിലാണ് രൂപകല്പന. ഡൈനിങ് ഏരിയ, അടുക്കള, ടെറസ് എന്നിങ്ങനെയാണ് മറ്റ് സൗകര്യങ്ങൾ. നഗരത്തിലെ കാഴ്ചകൾ കാണാവുന്ന വിധത്തിൽ ധാരാളം ജനാലകളും ഒരുക്കിയിരിക്കുന്നു. പ്രത്യേകതരം രൂപകൽപന കൊണ്ട് പ്രശസ്തിയാർജ്ജിച്ച വീട് 4 കോടി 19 ലക്ഷം രൂപയ്ക്കാണ് അടുത്തിടെ വിറ്റുപോയത്.
English Summary- Coffin House Devon family Feud Story