40 മുറികൾ, 30000 ചതുരശ്രയടി; ബ്രഹ്മാണ്ഡബംഗ്ലാവ് വിൽക്കാൻ എലിസബത്ത് രാജ്ഞിയുടെ ബന്ധു
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന തന്റെ രാജകീയ ബംഗ്ലാവ് വില്പനയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുകയാണ് എലിസബത്ത് രാജ്ഞിയുടെ പിതാവിന്റെ സഹോദര പുത്രനും ഗ്ലൗസെസ്റ്ററിന്റെ ഡ്യൂക്കുമമായ റിച്ചാർഡ് രാജകുമാരൻ. ബാൺവെൽ മാനോർ എന്ന പേരിലാണ് ബംഗ്ലാവ് അറിയപ്പെടുന്നത്. ബംഗ്ലാവിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത്

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന തന്റെ രാജകീയ ബംഗ്ലാവ് വില്പനയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുകയാണ് എലിസബത്ത് രാജ്ഞിയുടെ പിതാവിന്റെ സഹോദര പുത്രനും ഗ്ലൗസെസ്റ്ററിന്റെ ഡ്യൂക്കുമമായ റിച്ചാർഡ് രാജകുമാരൻ. ബാൺവെൽ മാനോർ എന്ന പേരിലാണ് ബംഗ്ലാവ് അറിയപ്പെടുന്നത്. ബംഗ്ലാവിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് ഗ്രേഡ് രണ്ട് പട്ടികയിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. 4.75 മില്യൻ പൗണ്ടാണ് (43 കോടി രൂപ) ബംഗ്ലാവിന്റെ അടിസ്ഥാനവില.
രണ്ടര പതിറ്റാണ്ടിനു മുൻപ് രാജകുടുംബാംഗങ്ങൾ ഇവിടെനിന്നും താമസം മാറ്റിയെങ്കിലും നോർത്താംപ്ടൺഷയറിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന്റെ പ്രൗഢിക്ക് കുറവൊന്നും വന്നിട്ടില്ല. ഹെൻറി എട്ടാമൻ രാജാവിന്റെ ഭരണകാലത്ത് 1540 ൽ മൊണ്ടാഗു കുടുംബത്തിന് കൈമാറിയ എസ്റ്റേറ്റിലാണ് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. മൂന്നര നൂറ്റാണ്ടിലേറെ മൊണ്ടാഗു കുടുംബം കൈവശംവച്ച ബംഗ്ലാവ് 1913 ൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. പുതിയ ഉടമസ്ഥർ 1938 വരെ ബംഗ്ലാവ് വാടകക്കാർക്ക് വിട്ടുകൊടുക്കുകയും ചെയ്തു. എന്നാൽ ജോർജ് അഞ്ചാമൻ രാജാവിന്റെ മകനായ ഹെൻറി രാജകുമാരൻ പിന്നീട് ബംഗ്ലാവ് വാങ്ങുകയായിരുന്നു. മൊണ്ടാഗു കുടുംബത്തിന്റെ പിന്തുടർച്ചക്കാരിയായ അദ്ദേഹത്തിന്റ ഭാര്യ ആലീസിന് ബംഗ്ലാവിനോടുള്ള പ്രിയം മൂലമാണ് രാജകുടുംബം അത് തിരികെ വാങ്ങിയത്. പിന്നീട് 1995 വരെ കുടുംബം ഇവിടെ തന്നെ താമസിക്കുകയും ചെയ്തു.
നിലവിൽ റിച്ചാർഡ് രാജകുമാരനും കുടുംബവും കെൻസിങ്ടൺ കൊട്ടാരത്തിലാണ് താമസം. വർഷങ്ങളോളം ബംഗ്ലാവ് വിൻഡ്സർ ഹൗസ് ആന്റിക്സ് എന്ന പുരാവസ്തു കമ്പനിയുടെ ആസ്ഥാനമായും പ്രവർത്തിച്ചിരുന്നു.
30000 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവിൽ 40 മുറികളാണ് ഉള്ളത്. ഇവയിൽ എട്ടെണ്ണം പ്രധാന കിടപ്പുമുറികളാണ്. വിശാലമായ നാല് സ്വീകരണമുറകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ പാനലിങ്ങും, തടിയിൽ നിർമ്മിച്ച തറയും, പ്രൗഢമായ ഫയർ പ്ലെയ്സുകളുമെല്ലാമാണ് ബംഗ്ലാവിന്റെ എടുത്തു പറയേണ്ട സവിശേഷതകൾ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മനോഹരമായ ഫർണിച്ചറുകളും ഇവിടെയുണ്ട്. കൈമാറ്റം ചെയ്യുന്നതിന് മുൻപായി ബംഗ്ലാവിലെ വിലപിടിപ്പുള്ള വസ്തുക്കൾ ലേലം ചെയ്യാനും തീരുമാനമായിട്ടുണ്ട്. പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെയാണ് ഇവയ്ക്ക് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിലെ പ്രഭുക്കന്മാരുടെ വീടുകൾ എങ്ങനെയാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബാൺവെൽ മാനോർ. 2500 ഏക്കർ വിസ്തൃതമായ ഔട്ട്ഡോർ ഏരിയയും എസ്റ്റേറ്റിലുണ്ട്. മുപ്പതിനായിരം പൗണ്ടാണ് (27 ലക്ഷം രൂപ) ബംഗ്ലാവിന് പ്രതിവർഷം വാടകയിനത്തിൽ ലഭിച്ചുകൊണ്ടിരുന്നത്.
English Summary- Barnwell Manor Palace for Sale- Queen Elizabeth