54 ഇനം ബൊഗൈൻവില്ല വിരിഞ്ഞു നിൽക്കുന്ന വീട്
കടലാസു പൂക്കളുടെ സ്വർഗമാണ് വൈലത്തൂർ സ്വദേശി പന്നിക്കണ്ടത്തിൽ അഷ്റഫിന്റെ വീട്. ഒന്നും രണ്ടുമല്ല 54 ഇനം കടലാസുപൂക്കളാണ് വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ വിരിഞ്ഞു നിൽക്കുന്നത്. കടലാസുപൂക്കളിലെ പുതിയ വെറൈറ്റി ഇനങ്ങൾ എവിടെപ്പോയിട്ടായാലും സ്വന്തം വീട്ടിലെത്തിച്ചിരിക്കും അഷ്റഫ്. കൂടാതെ സ്വന്തമായി ബഡ്ഡിങ്ങും

കടലാസു പൂക്കളുടെ സ്വർഗമാണ് വൈലത്തൂർ സ്വദേശി പന്നിക്കണ്ടത്തിൽ അഷ്റഫിന്റെ വീട്. ഒന്നും രണ്ടുമല്ല 54 ഇനം കടലാസുപൂക്കളാണ് വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ വിരിഞ്ഞു നിൽക്കുന്നത്. കടലാസുപൂക്കളിലെ പുതിയ വെറൈറ്റി ഇനങ്ങൾ എവിടെപ്പോയിട്ടായാലും സ്വന്തം വീട്ടിലെത്തിച്ചിരിക്കും അഷ്റഫ്. കൂടാതെ സ്വന്തമായി ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും പഠിച്ചെടുത്ത് പലനിറങ്ങളിലുള്ള പൂക്കൾ ഒറ്റച്ചെടിയിൽ വിടർത്തുന്ന രീതിക്കും അഷ്റഫ് തുടക്കമിട്ടു.
എട്ട് നിറങ്ങളിൽ പൂക്കൾ വിടരുന്ന ചെടികൾ ഇപ്പോൾ ശേഖരത്തിലുണ്ട്. അപൂർവ ഇനം കടലാസുപൂവിനങ്ങൾ ഉള്ളതിനാൽ ഒട്ടേറെപ്പേർ വാങ്ങാനും മറ്റുമായി വൈലത്തൂരിലെ വീട്ടിലെത്താറുണ്ട് ഇപ്പോൾ. ജലക്ഷാമമുള്ള പ്രദേശത്താണ് അഷ്റഫിന്റെ വീട്. കുറച്ചുവെള്ളം മാത്രം ഉപയോഗിച്ച് മനോഹരമായ പൂന്തോട്ടം എങ്ങനെ നിർമിക്കാമെന്ന് അന്വേഷണം എത്തിച്ചേർന്നത് കടലാസുപൂക്കളിലാണ്. നന കുറച്ചുമതി. ആറുമാസത്തോളം പൂക്കളുണ്ടാകും എന്നിങ്ങനെയുള്ള ഗുണങ്ങൾ കടലാസു പൂക്കൾക്കുണ്ടെന്ന് അഷ്റഫ് പറയുന്നു. വൈലത്തൂർ ടൗണിൽ ഇന്ത്യൻ ഹാർഡ്‌വെയേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തുന്ന അഷ്റഫ് വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റിന്റെ പ്രസിഡന്റു കൂടിയാണ്. ഭാര്യ: മാടമ്പാട്ട് ഉമ്മുഹബീബ, മക്കൾ സലിൽ നജ്മി, നബിൽ ആത്വിഫ്, ഫാത്തിമ നജ.
English Summary- Bougainvillea House; Home Garden