വീട്ടകവും പുറവും ഒരുപോലെ സുന്ദരമാക്കാൻ മലയാളി മത്സരിക്കുമ്പോൾ ചെടികൾക്ക് ഇതു നല്ലകാലം. വീട്ടിനകത്തെ വായു ശുദ്ധീകരിക്കാൻ ചെടികൾ നല്ലതാണെന്ന വിശ്വാസവും വീട്ടകങ്ങളിൽ ചെടികളെ നിർബന്ധമാക്കുന്നു. ഗ്ലാസുകൾക്കുള്ളിലും വീടിന്റെ കൈവരിയിലും ചെറിയ പാത്രങ്ങളിലും കുപ്പികളിലുമായി വീടാകെ അലങ്കരിക്കുകയാണു ചെടികൾ.

വീട്ടകവും പുറവും ഒരുപോലെ സുന്ദരമാക്കാൻ മലയാളി മത്സരിക്കുമ്പോൾ ചെടികൾക്ക് ഇതു നല്ലകാലം. വീട്ടിനകത്തെ വായു ശുദ്ധീകരിക്കാൻ ചെടികൾ നല്ലതാണെന്ന വിശ്വാസവും വീട്ടകങ്ങളിൽ ചെടികളെ നിർബന്ധമാക്കുന്നു. ഗ്ലാസുകൾക്കുള്ളിലും വീടിന്റെ കൈവരിയിലും ചെറിയ പാത്രങ്ങളിലും കുപ്പികളിലുമായി വീടാകെ അലങ്കരിക്കുകയാണു ചെടികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടകവും പുറവും ഒരുപോലെ സുന്ദരമാക്കാൻ മലയാളി മത്സരിക്കുമ്പോൾ ചെടികൾക്ക് ഇതു നല്ലകാലം. വീട്ടിനകത്തെ വായു ശുദ്ധീകരിക്കാൻ ചെടികൾ നല്ലതാണെന്ന വിശ്വാസവും വീട്ടകങ്ങളിൽ ചെടികളെ നിർബന്ധമാക്കുന്നു. ഗ്ലാസുകൾക്കുള്ളിലും വീടിന്റെ കൈവരിയിലും ചെറിയ പാത്രങ്ങളിലും കുപ്പികളിലുമായി വീടാകെ അലങ്കരിക്കുകയാണു ചെടികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടകവും പുറവും ഒരുപോലെ സുന്ദരമാക്കാൻ മലയാളി മത്സരിക്കുമ്പോൾ ചെടികൾക്ക് ഇതു നല്ലകാലം. വീട്ടിനകത്തെ വായുശുദ്ധീകരിക്കാൻ ചെടികൾ നല്ലതാണെന്ന വിശ്വാസവും വീട്ടകങ്ങളിൽ ചെടികളെ നിർബന്ധമാക്കുന്നു. ഗ്ലാസുകൾക്കുള്ളിലും വീടിന്റെ കൈവരിയിലും ചെറിയ പാത്രങ്ങളിലും കുപ്പികളിലുമായി വീടാകെ അലങ്കരിക്കുകയാണു ചെടികൾ. അൽപം ക്ഷമയോടെ പരിചരിച്ചാൽ ചെടികൾ മനോഹരമായി കാത്തു സൂക്ഷിക്കാം. 

അകത്തളത്തിലെ പരിമിതമായ സൗകര്യത്തിൽ വളർത്താൻ പറ്റിയ 5 ഇനം ചെടികളെ പരിചയപ്പെടാം

ADVERTISEMENT

1. മണി പ്ലാന്റ്

വലിയ ശ്രദ്ധയൊന്നും കൂടാതെ വളർത്താവുന്ന ചെടി എന്ന ലേബലാണ് മണിപ്ലാന്റിനെ എല്ലാവരുടെയും ഇഷ്ടതാരമാക്കുന്നത്. പല രൂപത്തിലുള്ള മണിപ്ലാന്റുകളുണ്ട്. ഭിത്തി മുഴുവൻ പടർത്തിവിടാനും, തൂക്കിയിട്ടു വളർത്താനും, ചട്ടികളിൽ വെട്ടിയൊതുക്കി നിർത്താനും എളുപ്പം. വെള്ളത്തിലും വളർത്താം. നല്ല പച്ച നിറമുള്ള ചെടി പ്രകാശം കുറഞ്ഞ ഇടങ്ങളിലും മഞ്ഞയും വെള്ളയും നിറം അധികമായി ഉള്ളവ കൂടുതൽ പ്രകാശം കിട്ടുന്നിടത്തും വയ്ക്കണം. വെള്ളം അധികം ആവശ്യമില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം സ്പ്രേ ചെയ്താൽ മതി. 

 

2. സീസീപ്ലാന്റ്

ADVERTISEMENT

നല്ല കടുംപച്ച നിറമുള്ള ഇലകളുള്ള സീസി പ്ലാന്റുകൾ വലിയ പരിപാലനം ഇല്ലാതെ തന്നെ വളരുന്നവയാണ്. തടിച്ച തണ്ടും ഇരുവശങ്ങളിലേക്കും വിടർന്നു നിൽക്കുന്ന ഇലകളുമാണ് ഹൈലൈറ്റ്. ഇലകളിൽ വെള്ളം സംഭരിച്ചു  നിർത്തുന്നതിനാൽ വലിയ നനയും ആവശ്യമില്ല. നല്ല ഉയരത്തിൽ വളരുന്ന ഇനവും ചെറിയ ഇനവും ലഭ്യമാണ്. 

 

3. പീസ് ലില്ലി

Home and garden concept. House plant with green-yellow leaves Sansevieria trifasciata on a pot or Snake plant in modern bright bedroom

വായു ശുദ്ധീകരിക്കാൻ ഏറ്റവും മികച്ച ഒന്നാണിത്. കൈപ്പത്തിയുടെ ആകൃതിയിൽ വെള്ള പൂക്കളുള്ള പീസ് ലില്ലി കാഴ്ചയിൽ ചെറിയ ചെടിയാണ്. കട്ടിയുള്ളതും കട്ടി കുറഞ്ഞതുമായ ഇലകളുള്ള ഇനങ്ങളുണ്ട്. കടും പച്ച ഇലകളുള്ള ചെടിക്ക് വലിയ സൂര്യപ്രകാശം ആവശ്യമില്ല. വീട്ടിനകത്ത് വളരുന്നവ പൂവിടുന്നതു കുറവായിരിക്കും. ആഴ്ചയിൽ ഒരിക്കൽ മാത്രം നനച്ചാൽ മതി.

ADVERTISEMENT

 

4. സ്നേക്ക് പ്ലാന്റ്

മഞ്ഞയും പച്ചയും നിറത്തിൽ സ്കെയിൽ പോലെ നീണ്ട കട്ടിയുള്ള ഇലകൾ ഉള്ള സ്നേക്ക് പ്ലാന്റ് വീട്ടിനകത്തു വളർത്താൻ പറ്റിയ ഒന്നാണ്. പല ആകൃതിയിലും വലുപ്പത്തിലുമുള്ള നൂതന സങ്കര ഇനങ്ങളുണ്ട്. കാലാവസ്ഥ അനുസരിച്ചു രണ്ടാഴ്ചയിൽ ഒരിക്കൽ മിശ്രിതം നനച്ചു കൊടുക്കാം. വെള്ളത്തിലും സ്നേക്ക് പ്ലാന്റ് വളർത്താം. 

 

5. ടേബിൾ പാം/ഫിംഗർ പാം

പനയുടെ ഇലകൾ പോലെ നീണ്ട് വിടർന്നു നിൽക്കുന്ന ഇലകളാണു പ്രത്യേകത. കടുംപച്ച നിറത്തിൽ ഇലകളുള്ള ചെടിക്കു വലിയ സൂര്യപ്രകാശം ആവശ്യമില്ല. വലിപ്പമുള്ളതും ചെറുതുമായ ഇതിന്റെ സങ്കരയിനം ചെടികൾ ലഭ്യമാണ്.

----

 

പല നിറത്തിലുള്ള പൂക്കൾ കണ്ടു രസിക്കണമെങ്കിൽ വൈവിധ്യമാർന്ന ചെടികൾ തന്നെ വേണം. വീടിനു  പുറത്തുവയ്ക്കാനായാലും നിറയെ പൂക്കൾ ഉണ്ടാകുന്ന വലിയ വലിപ്പം വയ്ക്കാത്ത ഹൈബ്രിഡ് ഇനങ്ങൾക്കാണ് പ്രിയം. പരിചയപ്പെടാം, പൂന്തോട്ടങ്ങളെ മനോഹരമാക്കുന്ന ചില ചെടികളെ :

മാരിഗോൾഡ്

ജമന്തി എന്നു വിളിക്കുന്ന ഈ പൂവിന്റെ മനോഹാരിതയാണ് അതിനെ ഏവർക്കും പ്രിയപ്പെട്ടവരാക്കുന്നത്. വിവിധ നിറത്തിലും ഭാവത്തിലുമുള്ള ഹൈബ്രിഡ് ഇനങ്ങൾ ലഭ്യമാണ്. സാധാരണ ജമന്തി അത്യാവശ്യം വലിപ്പം വയ്ക്കുമെങ്കിൽ  സങ്കരയിനത്തിൽ കുള്ളൻമാരാണ് കൂടുതലും.

 

സെലോഷിയ

കോഴിപൂവൻ എന്നു പറയുന്ന വിഭാഗത്തിൽ വരുന്ന ഇവയുടെ പല നിറത്തിലുള്ള പൂക്കളുള്ള ചെടികൾ വിപണിയിൽ സുലഭമാണ്. പൂന്തോട്ടങ്ങളെ മോടിപിടിപ്പിക്കാൻ കഴിയുന്ന ഇവ പല വലിപ്പത്തിലുണ്ട്.

 

ടൊറേനിയ

പറമ്പിലും തൊടിയിലും നിറഞ്ഞു നിന്നിരുന്ന കാക്കപ്പൂ എന്നു വിളിക്കുന്ന കുഞ്ഞൻ പൂക്കളെ ആകർഷകമാക്കുന്നത് അവയുടെ പലവിധ വർണങ്ങളാണ്. ഒരു ചെടിയിൽ തന്നെ വിവിധ നിറത്തിലുള്ള പൂക്കളുണ്ടാകുന്ന സങ്കരയിനങ്ങളും ഇപ്പോഴുണ്ട്. രണ്ടു നിറങ്ങൾ ഇടകലർന്ന പൂക്കളാണ് ഭൂരിഭാഗവും. 

English Summary- Some Indoor Outdoor Plants to Decorate your Home Garden