മോപ്പുകളും ഡസ്റ്ററുകളും വാക്വം ക്ലീനറുകളും ചൂലും വൈപ്പും ക്ലീനിങ് ലിക്വിഡും എന്നു വേണ്ട വീട് വൃത്തിയാക്കി സൂക്ഷിക്കാന്‍ എന്തെല്ലാം വേണോ അതെല്ലാം വാങ്ങി വയ്ക്കുന്നവരാണ് നാം. എന്നാല്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പുറമേക്ക് വെട്ടി തിളങ്ങുന്ന നമ്മുടെ വീടിന്റെ മുക്കിലും മൂലയിലുമായി ചില അണുക്കള്‍

മോപ്പുകളും ഡസ്റ്ററുകളും വാക്വം ക്ലീനറുകളും ചൂലും വൈപ്പും ക്ലീനിങ് ലിക്വിഡും എന്നു വേണ്ട വീട് വൃത്തിയാക്കി സൂക്ഷിക്കാന്‍ എന്തെല്ലാം വേണോ അതെല്ലാം വാങ്ങി വയ്ക്കുന്നവരാണ് നാം. എന്നാല്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പുറമേക്ക് വെട്ടി തിളങ്ങുന്ന നമ്മുടെ വീടിന്റെ മുക്കിലും മൂലയിലുമായി ചില അണുക്കള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോപ്പുകളും ഡസ്റ്ററുകളും വാക്വം ക്ലീനറുകളും ചൂലും വൈപ്പും ക്ലീനിങ് ലിക്വിഡും എന്നു വേണ്ട വീട് വൃത്തിയാക്കി സൂക്ഷിക്കാന്‍ എന്തെല്ലാം വേണോ അതെല്ലാം വാങ്ങി വയ്ക്കുന്നവരാണ് നാം. എന്നാല്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പുറമേക്ക് വെട്ടി തിളങ്ങുന്ന നമ്മുടെ വീടിന്റെ മുക്കിലും മൂലയിലുമായി ചില അണുക്കള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോപ്പുകളും ഡസ്റ്ററുകളും വാക്വം ക്ലീനറുകളും ചൂലും വൈപ്പും ക്ലീനിങ് ലിക്വിഡും എന്നു വേണ്ട വീട് വൃത്തിയാക്കി സൂക്ഷിക്കാന്‍ എന്തെല്ലാം വേണോ അതെല്ലാം വാങ്ങി വയ്ക്കുന്നവരാണ് നാം. എന്നാല്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പുറമേക്ക് വെട്ടി തിളങ്ങുന്ന നമ്മുടെ വീടിന്റെ മുക്കിലും മൂലയിലുമായി ചില അണുക്കള്‍ ഒളിച്ചിരിക്കും. രോഗവും അസ്വസ്ഥതകളുമായി നമ്മുടെ ജീവിതത്തെ ഈ അണുക്കള്‍ ബുദ്ധിമുട്ടിലാക്കുകയും ചെയ്യും. വീടിന്റെ പല പ്രതലങ്ങളിലുമായി സൈര്യവിഹാരം നടത്തുന്ന ഈ സൂക്ഷ്മാണുക്കള്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമെന്ന ഭേദമില്ലാതെ എല്ലാവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. നിര്‍ഭാഗ്യവശാല്‍ പലരും വീടുകളില്‍ ഉപയോഗിക്കുന്ന സാധാരണ ഫിനൈലുകള്‍ക്ക് ഈ അണുക്കളെ കൊല്ലാനും പരിപൂര്‍ണ്ണമായും വൃത്തിയായ പ്രതലങ്ങള്‍ ഉറപ്പാക്കാനുമുള്ള ശേഷിയുണ്ടാകില്ല. 

 

ADVERTISEMENT

വീടുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

 

കിച്ചണ്‍ സിങ്ക്, കൗണ്ടര്‍ ടോപ്പ്, കാര്‍പ്പെറ്റുകല്‍, മൊബൈല്‍ ഫോണുകള്‍, ടെലിവിഷന്‍ റിമോട്ട് കണ്‍ട്രോളുകള്‍ എന്നിങ്ങനെ ഏത് പ്രതലത്തിലും അണുക്കള്‍ക്ക് പെരുകാന്‍ സാധിക്കുമെങ്കിലും ഈ അണുക്കളുടെ വിഹാരരംഗമാകാറുള്ളത് പലപ്പോഴും തറകളായിരിക്കും. പല പഠനങ്ങളും നമ്മുടെ വീടിനുള്ളിലെ തറകളില്‍ ഒളിഞ്ഞിരിക്കുന്ന മാരക അണുക്കളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത കാലത്ത് ഇന്ത്യയില്‍ നടന്ന ഒരു ഗവേഷണറിപ്പോര്‍ട്ട് ഞെട്ടിക്കുന്ന ചില കണ്ടെത്തലുകളാണ് ഇക്കാര്യത്തില്‍ നടത്തിയത്.     

 

ADVERTISEMENT

തറകള്‍ അണുക്കളുടെ ആകര്‍ഷണകേന്ദ്രങ്ങള്‍

 

ഇന്ത്യന്‍ വീടുകളിലെ തറകളില്‍ ആയിരത്തിലധികം ബാക്ടീരിയകളുടെയും 200 തരം വൈറസുകളുടെയും സാന്നിധ്യമുണ്ടെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്ററാക്ടീവ് ബയോളജി(ഐജിഐബി) രാജ്യത്തെ ഫ്‌ളോര്‍ ഡിസിന്‍ഫെക്ടന്റ് ബ്രാന്‍ഡായ ലൈസോളുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഇന്ത്യയുടെ മുന്‍നിര സര്‍ക്കാര്‍ ഗവേഷണ ഏജന്‍സിയായ കൗണ്‍സില്‍ ഓഫ് സയന്റിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ കീഴിലുള്ള(സിഎസ്‌ഐആര്‍) സ്ഥാപനമാണ് ഐജിഐബി. 

 

ADVERTISEMENT

എസ്‌കെറിഷ്യ കോളി, മൊറാക്‌സെല്ല എസ്പിപി, ബ്രെവുണ്ടിമോണാസ് എസ്പിപി, അകിനെറ്റോബാക്ടര്‍ എസ്പിപി എന്നിങ്ങനെ രോഗകാരികളായ നിരവധി അണുക്കള്‍ നമ്മുടെ വീടുകളിലെ തറകളില്‍ പതുങ്ങിയിരിക്കുന്നതായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതിസാരം, ചര്‍മ്മത്തിലും മൂത്ര നാളിയിലും കണ്ണിലും രക്തപ്രവാഹത്തിലും അണുബാധ, മുഖക്കുരു എന്നിങ്ങനെ പല വിധ രോഗങ്ങല്‍ക്ക് ഈ അണുക്കള്‍ കാരണമാകുന്നു.നമ്മുടെ വീട്ടിലെ തറയുടെ ഒരു ചതുരശ്ര അടിയില്‍ ലക്ഷണക്കണക്കിന് രോഗകാരികളാകുന്ന അണുക്കള്‍ അധിവസിക്കുന്നതായും പഠനം കൂട്ടിച്ചേര്‍ക്കുന്നു. നാം വീടുകളില്‍ ഉപയോഗിക്കുന്ന സാധാരണ, പരമ്പരാഗത ഫിനൈലുകള്‍ ഉപയോഗിച്ച് എത്ര തുടച്ചാലും ഈ അണുക്കള്‍ നശിക്കില്ല. 

 

നാം പുറത്ത് പോയി വരുമ്പോള്‍ നമ്മുടെ ചെരുപ്പുകള്‍, ബാഗുകള്‍, തുണികള്‍ എന്നിവ വഴിയാണ് ഈ അണുക്കള്‍ വീടിനുള്ളില്‍ എത്തുന്നത്. ബാക്ടീരിയ ഉള്ള വസ്തുക്കളും ഭക്ഷണവിഭവങ്ങളും പച്ചക്കറികളുമെല്ലാം തറയുമായി ബന്ധപ്പെടുമ്പോള്‍ അണുക്കളുടെ വ്യാപനം നടക്കുന്നു.വീടുകളിലെ തറയില്‍ കാണപ്പെടുന്ന അണുക്കള്‍ പലവിധ രോഗങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ വീടുകള്‍ വൃത്തിയായും അണുരഹിതമായും സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത പഠനം അടിവരയിടുന്നതായി സിഎസ്‌ഐആര്‍-ഐജിഐബിയിലെ ചീഫ് സയന്റിസ്റ്റ് ഡോ. രാകേഷ് ശര്‍മ്മ പറയുന്നു. 

 

പ്രിയപ്പെട്ടവരെ അണുക്കളില്‍ നിന്ന് സംരക്ഷിക്കാം

 

നിങ്ങളുടെ വീടുകളുടെ തറയെ അണുക്കളില്‍ നിന്ന് രക്ഷിക്കാന്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ സഹായിക്കും

 

1. തറ ദിവസവും അടിക്കുകയും തുടയ്ക്കുകയും ചെയ്യുക.

2. വീടിന്റെ വാതില്‍ക്കല്‍ ഒരു ഡോര്‍മാറ്റ് ഇടുക. വീടിന് പുറത്ത് നിന്ന് അകത്തേക്ക് വരുന്നവരോട് ചെരുപ്പുകള്‍ പുറത്ത് വച്ച് അകത്തേക്ക് വരാന്‍ ആവശ്യപ്പെടുക

3. വളര്‍ത്തുമൃഗങ്ങളെ വൃത്തിയായി വളര്‍ത്തേണ്ടത് വീടുകളില്‍ അണുക്കള്‍ ഇല്ലാതിരിക്കാന്‍ അത്യാവശ്യമാണ്. പൂച്ചയും പട്ടിയുമൊക്കെ പുറത്ത് പോയിട്ട് അകത്തേക്ക് വരുമ്പോള്‍ അവരുടെ കാലുകള്‍ തുടയ്ക്കാന്‍ ഒരു ടവല്‍ വീടിന്റെ മുന്‍വശത്ത് എപ്പോഴും കരുതാം. 

4. വീട് വൃത്തിയാക്കാനായി അനുയോജ്യമായ ക്ലീനിങ് ലിക്വിഡ് ഉപയോഗിക്കുന്നതും സഹായകമാണ്.

 

ഇന്ത്യയിലെ 20 ശതമാനം വീടുകളില്‍ മാത്രമേ  തറ തുടയ്ക്കാന്‍    പ്രത്യേകമായി നിര്‍മ്മിച്ചിരിക്കുന്ന സ്‌പെഷ്യലൈസ്ഡ് ഫ്‌ളോര്‍ ക്ലീനറുകള്‍ ഉപയോഗിക്കുന്നുള്ളൂ എന്ന് ഗവേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറ്റുള്ളവരെല്ലാം ഡിറ്റര്‍ജന്റുകളോ പച്ച വെള്ളമോ ആണ് ഉപയോഗിക്കുന്നത്. ഇത് ചെളിയും അണുക്കളും വൃത്തിയാക്കാന്‍ തീരെ കാര്യക്ഷമമല്ല. വ്യാപകമായി ഉപയോഗിക്കുന്ന ഫിനൈലുകളാകട്ടെ തുടച്ചതിന് ശേഷവും 50 ശതമാനത്തിലധികം അണുക്കളെ അവശേഷിപ്പിക്കുന്നതായി സ്വതന്ത്ര ലാബ് പരിശോധനകള്‍ വ്യക്തമാക്കുന്നു.^ 

 

ലൈസോള്‍ പോലുള്ള സ്‌പെഷ്യലൈസ്ഡ് ഫ്‌ളോര്‍ ക്ലീനറുകള്‍ മാത്രമാണ് മെച്ചപ്പെട്ട വൃത്തിയാക്കലും ഉറപ്പായ സംരക്ഷണവും നല്‍കുന്നത്. ലൈസോളില്‍ അടങ്ങിയിട്ടുള്ള ബെന്‍സാല്‍ക്കോണിയം ക്ലോറൈഡ് പോലുള്ള അണുനാശന ഏജന്റുകള്‍ ഓരോ തവണ വൃത്തിയാക്കുമ്പോഴും 99.9 ശതമാനം അണുക്കളെയും നശിപ്പിക്കുന്നു. ^ മൂന്ന് ക്യാപ് ഫിനൈലിനെ അപേക്ഷിച്ച് ഒരു ക്യാപ് ലൈസോള്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നത് 99.9 ശതമാനം അണുക്കളെയും നശിപ്പിക്കുമെന്നും ^പത്തിരട്ടി മെച്ചപ്പെട്ട വൃത്തി നല്‍കുമെന്നും *സ്വതന്ത്ര ലാബ് പരിശോധന റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നു. 

 

അണുരഹിത അന്തരീക്ഷം പ്രോത്സാഹിപ്പിക്കാം

 

സാധാരണ ക്ലിനിങ് സൊല്യൂഷനുകള്‍ക്ക് പകരം പ്രത്യേകമായി രൂപകല്‍പന ചെയ്ത അണുനാശിനികള്‍ ഉപയോഗിക്കേണ്ടത് വീട്ടില്‍ ജീവിക്കുന്നവരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും അത്യാവശ്യമാണ്. വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന ഇ.കോളി അടക്കം ആയിരത്തിലധികം ബാക്ടീരിയകളും 200 തരത്തില്‍പ്പെട്ട വൈറസുകളും ഇന്ത്യന്‍ വീടുകളിലെ തറകളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഫലപ്രദമായ തറ വൃത്തിയാക്കല്‍ സൊല്യൂഷനുകളും അണുനാശന മാര്‍ഗ്ഗങ്ങളും പിന്തുടരേണ്ടതിന്റെ ആവശ്യകത ഈ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും റെക്കിറ്റിലെ മൈക്രോബയോളജി ആന്‍ഡ് വൈറോളജി റിസര്‍ച്ച് & ഡവലപ്‌മെന്റ് ഡയറക്ടര്‍ ജൂലി മക് കിനെ പറയുന്നു. 

 

നിത്യജീവിതത്തിലെ പല രോഗങ്ങളും ഉണ്ടാകുന്നത് നാം കാണാതെ നമ്മുടെ വീടുകളില്‍ ജീവിക്കുന്ന അണുക്കളില്‍ നിന്നും വൈറസുകളില്‍ നിന്നുമാണ്. ഈ രോഗങ്ങള്‍ നമ്മുടെ മനസമാധാനം കെടുത്തുകയും നമ്മുടെ ഉത്പാദനക്ഷമത കുറയ്ക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് സ്‌കൂള്‍ ദിനങ്ങളും മുതിര്‍ന്നവര്‍ക്ക് ഓഫീസ് ദിനങ്ങളും ഇത് മൂലം നഷ്ടമാകുന്നു. കുടുംബത്തിന്റെ ആകമാന ഫിറ്റ്‌നസിനെ ബാധിക്കുന്ന ഈ രോഗങ്ങള്‍ കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായും ബാധിക്കുന്നു. 

ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പ്രതിവിധിയായി നമ്മുടെ വീടുകളുടെ വൃത്തിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ലൈസോള്‍ ഓള്‍-ഇന്‍-1 ഡിസ്ഇന്‍ഫെക്ടന്റ് സര്‍ഫസ് ക്ലീനര്‍ ശുപാര്‍ശ ചെയ്യുന്നു. ഏഴ് വ്യത്യസ്ത മണങ്ങളില്‍ 200 മില്ലി മുതല്‍ അഞ്ച് ലീറ്റര്‍ വരെയുള്ള ഉത്പന്ന പായ്ക്കുകളില്‍ ഇവ ലഭ്യമാണ്. 750 മില്ലിയുടെയും 1.8 ലീറ്ററിന്റെയും റീഫില്‍ പായ്ക്കുകളും കമ്പനി പുറത്തിറക്കുന്നു. 

 

ആരോഗ്യമുള്ള വീട് സന്തുഷ്ടമായതും സന്തോഷമുള്ളതുമായ കുടുംബത്തെ പ്രദാനം ചെയ്യുന്നു. വൃത്തിയാക്കുന്നതായി നടിക്കാതെ, യാഥാര്‍ത്ഥ്യത്തില്‍ വെട്ടിത്തിളങ്ങുന്ന വൃത്തി നല്‍കുന്ന ശരിയായ ഡിസ്ഇന്‍ഫെക്ടന്റ് ക്ലീനറുകള്‍ തിരഞ്ഞെടുക്കുക വഴി നമ്മുടെ വീടുകളിലേക്ക് നല്ല ആരോഗ്യത്തെ സ്വാഗതം ചെയ്യാം.

 

* ലാബ് പരിശോധന അനുസരിച്ച് സാധാരണ വെളുത്ത ഫിനൈലുമായി താരതമ്യം ചെയ്യുമ്പോള്‍

^ റപ്രസന്റേറ്റീവ് ബാക്ടീരിയയില്‍ ശുപാര്‍ശ ചെയ്യപ്പെട്ട വീര്യം കുറയ്ക്കലിന് ശേഷം ചെയ്ത ലാബ് പരിശോധന പ്രകാരം 

 

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച്  പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല