അടുക്കളയിൽ ഈ അബദ്ധങ്ങൾ ചെയ്യാറുണ്ടോ? അപകടം പതിയിരിപ്പുണ്ട്; സുരക്ഷിതമാകാം
വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറി പലർക്കും അടുക്കളയാണ്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഒളിച്ചിരിക്കുന്ന ഇടംകൂടിയാണ് അടുക്കള. തീയും ഗ്യാസും തിളച്ച വെള്ളവും മൂർച്ചയേറിയ കത്തിയും ചിരവയും ഇലക്ട്രോണിക് ഉപകരണങ്ങളും എന്നിങ്ങനെ ശ്രദ്ധയൊന്നു പാളിയാൽ പതിയിരിക്കുന്ന

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറി പലർക്കും അടുക്കളയാണ്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഒളിച്ചിരിക്കുന്ന ഇടംകൂടിയാണ് അടുക്കള. തീയും ഗ്യാസും തിളച്ച വെള്ളവും മൂർച്ചയേറിയ കത്തിയും ചിരവയും ഇലക്ട്രോണിക് ഉപകരണങ്ങളും എന്നിങ്ങനെ ശ്രദ്ധയൊന്നു പാളിയാൽ പതിയിരിക്കുന്ന അപകടങ്ങൾ ഏറെയാണ്. ഈ അപകടങ്ങളെല്ലാം അകറ്റിനിർത്താനും അടുക്കള സുരക്ഷിതമായി ഉപയോഗിക്കാനും ഉള്ള ചില വഴികൾ നോക്കാം.
1. അടുക്കളയിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും സർവീസ് ചെയ്യുകയും വേണം. ഉദാഹരണത്തിന് ഫ്രിജ് പൊട്ടിത്തെറിച്ച് മരണം സംഭവിച്ച ചില കേസുകളിൽ കംപ്രസ്സർ യൂണിറ്റിലെ തകരാറാണ് അപകടത്തിന് കാരണമായത്.
2. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വയറുകളും പ്ലഗ്ഗുകളും തകരാറുകൾ ഇല്ല എന്ന് ഉറപ്പുവരുത്തുക. വൈദ്യുതി ഉപകരണങ്ങളിലും സ്വിച്ചിലുമൊന്നും നനഞ്ഞ കൈ ഉപയോഗിച്ച് തൊടാതിരിക്കുക.
3. വൈദ്യുത ഉപകരണങ്ങൾക്ക് ചെറിയ തകരാറുകൾ മാത്രമേ ഉള്ളൂവെങ്കിൽ അവ സാധാരണ പോലെ ഉപയോഗിക്കാം എന്ന് കരുതുന്നവരുണ്ട്. എന്നാൽ തകരാറുകൾ എത്ര നിസ്സാരമാണെങ്കിലും അത് പരിഹരിച്ച ശേഷം മാത്രമേ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാവൂ.
4. പിടിയുള്ള തരം പാത്രങ്ങളും പാനുകളും സ്റ്റൗവിലോ സ്ലാബിലോ വയ്ക്കുമ്പോൾ അവയുടെ പിടിയുള്ള ഭാഗം എതിർദിശയിലേക്ക് തിരിച്ചു വയ്ക്കുക. പ്രത്യേകിച്ച് ചെറിയ കുട്ടികൾ വീട്ടിലുണ്ടെങ്കിൽ, അവർ ഇത്തരം കാര്യങ്ങൾ കയ്യെത്തി പിടിക്കാൻ ശ്രമിക്കുകയും പാത്രം മറിഞ്ഞു അപകടത്തിൽ കലാശിക്കുകയും ചെയ്യാം. നടക്കുന്ന വഴിയിൽ പിടികളിൽ തട്ടി അവ മറിഞ്ഞു വീഴാതിരിക്കാൻ ഇക്കാര്യം എപ്പോഴും ശ്രദ്ധിക്കുക.
5. അടുക്കളയിൽ കയറുമ്പോൾ ഒരുപാട് അയവുള്ളതും കൈപ്പത്തി വരെ ഇറക്കമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക. നീളമുള്ള മുടിയുള്ളവർ അത് കെട്ടി വച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. സ്റ്റൗവിൽ നിന്നും അബദ്ധത്തിൽ തീ പടർന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
6. ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ കാർബൺ മോണോക്സൈഡ് തങ്ങിനിൽക്കാൻ സാധ്യത ഏറെയായതിനാൽ അടുക്കളയിൽ സുഗമമായ വായുസഞ്ചാരമുണ്ടെന്ന് ഉറപ്പുവരുത്തണം.
7. കുട്ടികളോ വളർത്തു മൃഗങ്ങളോ വീട്ടിലുണ്ടെങ്കിൽ അടുക്കളയിലെ വൈദ്യുത ഉപകരണങ്ങളുടെ വയറുകളും കേബിളുകളും ഉപയോഗശേഷം ഒതുക്കി വയ്ക്കുക. പ്ലഗ് പോയിന്റുകളിൽ പ്രൊട്ടക്റ്റിങ് കവറുകൾ ഉപയോഗിക്കുകയും കബോർഡുകൾ കുട്ടികൾക്ക് തുറക്കാനാവാത്ത വിധം ലോക്ക് ചെയ്യുകയും ചെയ്യുക.
8. ഭക്ഷണം പാകം ചെയ്ത ഉടൻതന്നെ അതേചൂടോടെ പാത്രങ്ങൾ സ്റ്റൗവിൽ നിന്നും ഉയർത്തുന്നത് അപകടകരമായേക്കാം.
9. കൊതുകുതിരികളോ പ്രാണി ശല്യം ഒഴിവാക്കാനുള്ള മരുന്നുകളോ ഒന്നും ഒരുകാരണവശാലും സ്റ്റൗവിന് സമീപത്ത് വയ്ക്കരുത്.
10. അടുക്കളയിലെ മറ്റ് പാത്രങ്ങൾ പോലെ കറിക്കത്തികൾ എപ്പോഴും കഴുകുന്നവർ കുറവാണ്. പച്ചക്കറിയും മാംസവുമൊക്കെ മുറിക്കുമ്പോൾ അവയിലെ അഴുക്കും അണുക്കളും കത്തിയിൽ പറ്റിക്കൂടാൻ സാധ്യതയുള്ളതുകൊണ്ട് കത്തി കഴുകാൻ ശ്രദ്ധിക്കുക. മത്സ്യമോ മാംസമോ മുറിച്ചശേഷം കത്തി ചെറുചൂടുവെള്ളത്തിൽ കഴുകുന്നത് നന്നായിരിക്കും.
English Summary- Important Tips to Ensure Kitchen Safety- Home Tips in Malayalam