ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വലിയ പ്രചാരമാണ് ഇപ്പോൾ കേരളത്തിൽ ലഭിക്കുന്നത്. അതോടു കൂടി ഓരോ വീടുകളും മിനിതിയറ്ററുകളായി മാറിയിരിക്കുകയാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സിനിമയും മറ്റും ആസ്വദിക്കാൻ ഹോം തിയറ്റർ ഒരുക്കുന്നവർ ഏറെ. ഇതിൽ സാങ്കേതികമായും സാമ്പത്തികമായും ചില വിഷയങ്ങൾ

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വലിയ പ്രചാരമാണ് ഇപ്പോൾ കേരളത്തിൽ ലഭിക്കുന്നത്. അതോടു കൂടി ഓരോ വീടുകളും മിനിതിയറ്ററുകളായി മാറിയിരിക്കുകയാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സിനിമയും മറ്റും ആസ്വദിക്കാൻ ഹോം തിയറ്റർ ഒരുക്കുന്നവർ ഏറെ. ഇതിൽ സാങ്കേതികമായും സാമ്പത്തികമായും ചില വിഷയങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വലിയ പ്രചാരമാണ് ഇപ്പോൾ കേരളത്തിൽ ലഭിക്കുന്നത്. അതോടു കൂടി ഓരോ വീടുകളും മിനിതിയറ്ററുകളായി മാറിയിരിക്കുകയാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സിനിമയും മറ്റും ആസ്വദിക്കാൻ ഹോം തിയറ്റർ ഒരുക്കുന്നവർ ഏറെ. ഇതിൽ സാങ്കേതികമായും സാമ്പത്തികമായും ചില വിഷയങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വലിയ പ്രചാരമാണ് ഇപ്പോൾ കേരളത്തിൽ ലഭിക്കുന്നത്. അതിലൂടെ ഓരോ വീടുകളും മിനിതിയറ്ററുകളായി മാറിയിരിക്കുകയാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സിനിമയും മറ്റും ആസ്വദിക്കാൻ ഹോം തിയറ്റർ ഒരുക്കുന്നവർ ഏറെ. ഇതിൽ സാങ്കേതികമായും സാമ്പത്തികമായും ചില വിഷയങ്ങൾ പരിഗണിക്കപ്പെടേണ്ടതുണ്ട്.

മുറി...

ADVERTISEMENT

ഹോം തിയറ്റർ സജ്ജീകരിക്കുമ്പോൾ  ആദ്യ പരിഗണന മുറിക്കുതന്നെ നൽകണം. ദീർഘചതുരാകൃതിയിലുള്ള മുറികൾ ശബ്ദഗതിയിൽ അസാധാരണത്വം ഉളവാക്കുന്നവയാണ്. കൂടാതെ സ്ക്രീൻ പ്രധാന സ്പീക്കറോടടുത്തു മുറിയിലെ ചെറിയ ഭിത്തിയിൽ ഘടിപ്പിക്കാൻ ശ്രദ്ധിക്കുക. ഹോം തിയറ്ററിനായി തിരഞ്ഞെടുക്കുന്ന മുറിക്കു ജനലുകൾ നൽകേണ്ട ആവശ്യമില്ല. ജനലുകൾ തിയറ്ററിലെ ശബ്ദത്തെ പ്രതിധ്വനിപ്പിക്കുന്നവയും സ്ക്രീനിലേക്ക് പ്രകാശത്തെ കടത്തിവിട്ട് കാഴ്ചയ്ക്കു തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ഇത് പരിഹരിക്കാൻ അധിക ചെലവുകൾ വേണ്ടിവരും. മുട്ട സൂക്ഷിക്കുന്ന കാർട്ടണുകളാണ് ശബ്ദ നിയന്ത്രണത്തിനായി ഉപയോഗിക്കാവുന്ന ഏറ്റവും എളുപ്പമാർഗം.

സാദാ ഭിത്തികള്‍ ശബ്ദനിയന്ത്രണത്തിനു യോജിക്കുന്നവയാണെങ്കിലും ഭിത്തികളിൽ തടിപ്പാളികൾ ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ച് ധാരാളമായി വരുന്ന ഫ്രീ സ്പെയ്സ് ഒഴിവാക്കണം. അല്ലാത്ത പക്ഷം ഹോം തിയറ്ററിനായി പ്രത്യേകം തയാറാക്കപ്പെട്ടിരിക്കുന്ന സൗണ്ട് അബ്സോർബ്ഷൻ പാനലുകൾ ഉപയോഗിക്കാവുന്നതാണ്. ഹോം തിയറ്റർ അനുഭവേദ്യമാക്കുന്നതിൽ പ്രധാന പങ്ക് ശബ്ദത്തിനാണ്. സ്പീക്കറുകളുടെ ടെക്നോളജിയിലുണ്ടായ പുരോഗതിയും പ്രമുഖ സ്പീക്കർ നിർമാണ കമ്പനികളുടെ കിടമത്സരവും ഗുണമേന്മയുള്ള സ്പീക്കറുകൾ ലഭ്യമാകാൻ സഹായിക്കുന്നു.

ADVERTISEMENT

സ്ഥാനം...

സാധാരണ ഒരു ഹോം തിയറ്റർ ക്രമീകരിക്കാൻ 5.1 സൗണ്ട് സ്പീക്കറാണ് ഉപയോഗിക്കുന്നതെങ്കില്‍ മൂന്നു സ്പീക്കറുകളും വൂഫറും റൂമിന്റെ മുൻഭാഗത്തായി ക്രമീകരിക്കുക. മറ്റു രണ്ടു സ്പീക്കറുകൾ നിങ്ങൾ ഇരിക്കുന്നതിന്റെ ഇരുവശങ്ങളിലുമായി ക്രമീകരിക്കണം. ഭിത്തികളിൽ 20 ഇഞ്ചെങ്കിലും മാറ്റി വേണം സ്പീക്കറുകൾ സ്ഥാപിക്കാൻ. തിയറ്ററുകളിൽ സ്ഥാപിക്കുന്ന കസേരകൾ എല്ലാംതന്നെ ഒപ്റ്റിമം വ്യൂ ആംഗിൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കസേരകൾ കൃത്യമായ അകലം പാലിച്ച് സ്ഥാപിക്കാൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് അറുപത് ഇഞ്ച് സ്ക്രീൻ ഉള്ള തിയറ്ററില്‍ നിങ്ങൾ 7.5 അടി അകലം പാലിച്ചേ ഇരിപ്പിടങ്ങൾ സ്ഥാപിക്കാവൂ. 

ADVERTISEMENT

വൂഫറുകൾ...

ഹോം തിയറ്ററിലെ ഏറ്റവും പ്രധാനപ്പെട്ടതു ചാനലാണ്. പല വ്യത്യസ്തമായ ചാനലുകൾ ലഭ്യമാണ്. 2.1, 5.1, 7.1 എന്നിവ വിപണിയിലുണ്ട്. ഇതിൽ ആദ്യത്തെ അക്കം സ്പീക്കറുകളുടെ എണ്ണത്തെയാണു സൂചിപ്പിക്കുന്നത്. ‘.1’ എന്നതു സബ് വൂഫറിനെയും. സബ് വൂഫറുകൾ ഏറെ പ്രധാനപ്പെട്ടതാണ്. കുറഞ്ഞ ഫ്രീക്വൻസിയിലുള്ള എന്നാൽ വളരെ ശക്തമായ ശബ്ദങ്ങൾക്കു വേണ്ടിയുള്ളതാണിവ. ഉദാഹരണത്തിനു ജാസ്, ബ്ലൂസ്, ക്ലാസിക്കൽ ഗാനങ്ങൾ കേൾക്കുമ്പോൾ കുറഞ്ഞ ബാസിലുള്ള ശബ്ദം മിക്ക സ്പീക്കറുകൾക്കും നൽകാൻ സാധിക്കില്ല. സബ് വൂഫർ ഇതിനുവേണ്ടിയുള്ളതാണ്. രണ്ട് ഫ്രന്റ് സ്പീക്കറുകൾ, രണ്ട് സറൗണ്ട് സ്പീക്കറുകൾ, ഒരു സെന്റർ സ്പീക്കർ, ഒരു ലോ ഫ്രീക്വൻസി ഇഫക്ട്(എൽഎഫ്ഇ അല്ലെങ്കിൽ സബ് വൂഫർ) എന്നിവയാണു 5.1 ഹോം തിയറ്ററിൽ ഉണ്ടാകുക. അതായത് ആകെ ആറു ചാനലുകൾ. സാധാരണ ഹോം തിയറ്റർ സംവിധാനങ്ങളിൽ 5.1 തന്നെയാണ് ഏറ്റവും അനുയോജ്യം. 

സ്പീക്കറുകൾ...

പലതരം സ്പീക്കറുകൾ ലഭ്യമാണ്. സെന്റർ ചാനൽ സ്പീക്കർ, ടവർ സ്പീക്കർ എന്നിവയെല്ലാമുണ്ട്. പക്ഷെ ഇവ വാങ്ങേണ്ടതു ടിവി, സബ് വൂഫർ തുടങ്ങിയവയുടെ വലിപ്പം കൂടി പരിഗണിച്ച ശേഷമാകണം. വലിയ സ്പീക്കറും ചെറിയ സബ് വൂഫറുമാണെങ്കിൽ കാര്യമില്ല. നിങ്ങൾ വിചാരിക്കുന്ന ശബ്ദ മികവു ലഭിക്കില്ല. ചെറിയ സൈസ് ടിവിയാണെങ്കിൽ ടവർ സ്പീക്കറുകളുടെ ആവശ്യമില്ല. വെറുംഭിത്തിയിൽ തട്ടി ശബ്‌ദം തിരിച്ചുവരാതിരിക്കാൻ കാർപറ്റ്, കർട്ടൻ, ഡ്രേപ് എന്നിവ ഉപയോഗിക്കാം.

15000 രൂപ മുതൽ 15  ലക്ഷം രൂപ വരെയുള്ള ഹോം തിയറ്ററുകൾ വിപണിയിൽ ലഭ്യമാണ്. മുറിയുടെ സൗകര്യം, നിങ്ങളുടെ ആവശ്യം എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് ഇവ വാങ്ങേണ്ടത്.

English Summary:

Setting up a Home Theatre - Things to know