ഫ്ലാറ്റുകളിൽ സ്ഥലം ലാഭിക്കാൻ പാരലൽ കിച്ചൻ
അപ്പാർട്മെന്റുകൾ പോലെ സ്ഥലം തീെര കുറഞ്ഞ ഇടങ്ങളിൽ ദീർഘചതുരത്തിലായിരിക്കും അടുക്കളയ്ക്കുള്ള സ്പേസ്. ഇത്തരം സ്പേസിൽ രണ്ടു വശങ്ങളിലായി കാബിനറ്റുകൾ സെറ്റ് ചെയ്ത് പാരലൽ കിച്ചൻ ഡിസൈൻ ചെയ്യാം. ഒരു വശത്തു പാചകം ചെയ്യുന്നതിനും മറുവശം യൂട്ടിലിറ്റിയായും ഡിസൈൻ ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് പെരുമാറാൻ
അപ്പാർട്മെന്റുകൾ പോലെ സ്ഥലം തീെര കുറഞ്ഞ ഇടങ്ങളിൽ ദീർഘചതുരത്തിലായിരിക്കും അടുക്കളയ്ക്കുള്ള സ്പേസ്. ഇത്തരം സ്പേസിൽ രണ്ടു വശങ്ങളിലായി കാബിനറ്റുകൾ സെറ്റ് ചെയ്ത് പാരലൽ കിച്ചൻ ഡിസൈൻ ചെയ്യാം. ഒരു വശത്തു പാചകം ചെയ്യുന്നതിനും മറുവശം യൂട്ടിലിറ്റിയായും ഡിസൈൻ ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് പെരുമാറാൻ
അപ്പാർട്മെന്റുകൾ പോലെ സ്ഥലം തീെര കുറഞ്ഞ ഇടങ്ങളിൽ ദീർഘചതുരത്തിലായിരിക്കും അടുക്കളയ്ക്കുള്ള സ്പേസ്. ഇത്തരം സ്പേസിൽ രണ്ടു വശങ്ങളിലായി കാബിനറ്റുകൾ സെറ്റ് ചെയ്ത് പാരലൽ കിച്ചൻ ഡിസൈൻ ചെയ്യാം. ഒരു വശത്തു പാചകം ചെയ്യുന്നതിനും മറുവശം യൂട്ടിലിറ്റിയായും ഡിസൈൻ ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് പെരുമാറാൻ
അപ്പാർട്മെന്റുകൾ പോലെ സ്ഥലം തീരെകുറഞ്ഞ ഇടങ്ങളിൽ ദീർഘചതുരത്തിലായിരിക്കും അടുക്കളയ്ക്കുള്ള സ്പേസ്. ഇത്തരം സ്പേസിൽ രണ്ടു വശങ്ങളിലായി കാബിനറ്റുകൾ സെറ്റ് ചെയ്ത് പാരലൽ കിച്ചൻ ഡിസൈൻ ചെയ്യാം. ഒരു വശത്തു പാചകം ചെയ്യുന്നതിനും മറുവശം യൂട്ടിലിറ്റിയായും ഡിസൈൻ ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് പെരുമാറാൻ കൂടുതൽ സ്ഥലം കോർണറുകളുടെ പരമാവധി ഉപയോഗം രണ്ടുവശങ്ങളിലെയും സ്റ്റോറേജ് സ്പേസിന്റെ കൃത്യമായ ഉപയോഗം എന്നിവ സാധ്യമാകുന്നു. ഏറ്റവും പരിമിതമായ സ്ഥലത്തും മാക്സിമം യൂട്ടിലൈസേഷൻ നടക്കുന്നു.
ഫ്ലാറ്റുകളിൽ കഴിയുന്നതും പാചകത്തിനുള്ള സ്ഥലവും വാഷിങ് സ്പേസും ഒരു കൗണ്ടർടോപ്പിൽത്തന്നെ കൊടുക്കാൻ കഴിഞ്ഞാൽ ജോലികൾ കുറച്ചു കൂടി എളുപ്പമാകും. പാചകത്തിനിടയിൽ വേണമെങ്കിൽ അലക്കുകയും ചെയ്യാം.
കുറച്ചു നീളമുള്ള അടുക്കള സ്പേസാണ് ഇതിന് അനുയോജ്യമായത്.
ഡിസൈനിനനുസരിച്ച് മോഡുലർ കിച്ചനുകൾ
മോഡുലർ അടുക്കളകൾക്കും പ്രിയമേറിയിട്ടു കാലം കുറച്ചായി. ചെറിയ വീടുകളിലെ സ്ഥലപരിമിതി ഒഴിവാക്കാനായി കൊണ്ടു വന്ന ഐഡിയ ഇപ്പോൾ വീടന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തെ സ്റ്റൈലിഷാക്കുകയാണു ചെയ്തത്.
പഴയ രീതിയിലുള്ള അടുക്കളകൾക്കു രൂപമാറ്റം വരുത്തി സ്ഥലത്തിനനുകൂലമായി സ്റ്റോറേജിനു പ്രാധാന്യം കൊടുത്തു കൊണ്ടും ചെയ്തെടുക്കുന്ന രീതിയാണ് മോഡുലർ കിച്ചനുള്ളത്.
പല അളവുകളിലെ മൊഡ്യൂളുകൾ പരസ്പരം ബന്ധിപ്പിച്ച് യൂട്ടിലിറ്റി ഏരിയയെ പരമാവധി പ്രയോജനപ്പെടുത്തുന്നു. അങ്ങനെ കൂടുതൽ സ്റ്റോറേജും സൗകര്യവും ലഭിക്കുന്നു. മോഡുലർ കിച്ചന് ബേസ് കാബിനറ്റ് ഏരിയ, ഓവർഹെഡ് കാബിനറ്റ് ഏരിയ എന്നിങ്ങനെ രണ്ടു സ്റ്റോറേജ് ഏരിയകളാണുള്ളത്. ബേസ് കാബിനറ്റിന്റെ ഉയരം ഫിനിഷ്ഡ് ഫ്ലോർ ലെവലിൽ നിന്ന് 80–90 cm ഉം ഡെപ്ത് (ഉള്ളളവ്) 55cm ഉം ഓവർഹെഡ് കാബിനറ്റ് സ്റ്റാൻഡേർഡ് ഉയരം 60–70cm, ഡെപ്ത് 30cm, വാതിലിന്റെ സൈസ് എക്സ്ട്രാ ആയിട്ടാണു കണക്കാക്കുക. സാധാരണയായി 16mm കനമുള്ള പ്ലൈവുഡ് /HDHMR / WPC/ മൾട്ടിവുഡ് (PVC ഫോം ബോർഡ്) എന്നീ സാമഗ്രികളാണ് വാതിലുകൾക്ക് ഉപയോഗിക്കുന്നത്. ഇതിൽത്തന്നെ laminate / Acrylic / Inacquered glass / Pu എന്നീ ഫിനിഷ് നൽകുകയുമാകാം.
മോഡുലർ കിച്ചൻ ഷേപ്പ് അനുസരിച്ചു പല പേരുകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
1. എൽ ഷേപ്ഡ് കിച്ചൻ
2. പാരലൽ കിച്ചൻ
3. സ്ട്രെയ്റ്റ് ലൈൻ കിച്ചൻ
4. ഷേപ്ഡ് കിച്ചൻ
5. ഐലൻഡ് കിച്ചൻ
6. ജി ഷേപ്ഡ് കിച്ചൻ
ഈ പറഞ്ഞവയിൽ ഓരോന്നും അടുക്കളയ്ക്കു പ്ലാൻ ചെയ്തിരിക്കുന്ന സ്ഥലത്തിനനുസരിച്ചു ഡിസൈൻ ചെയ്തെടുക്കുന്നവയാണ്. ഇടത്തരം സ്പേസുള്ള അടുക്കളയ്ക്ക് 'L' ഷേപ്പിൽ സെറ്റ് ചെയ്യുന്നതായിരിക്കും ഭംഗി. അടുക്കളയ്ക്കായി കൂടുതൽ സ്ഥലം പരിഗണിക്കുന്നുണ്ടെങ്കിൽ ഐലൻഡ് ഷേപ്പോ 'U' ഷേപ്പോ ഡിസൈൻ ചെയ്യാം. ഇപ്പോഴുള്ള വീടുകളിൽ ഒന്നിൽ കൂടുതൽ അടുക്കള ഡിസൈൻ ചെയ്തു വരുന്നുണ്ട്. ഓപ്പൺ കിച്ചൻ, വർക്കിങ് കിച്ചൻ ചിലപ്പോള്‍ വിറകടുപ്പിനുള്ള ഇടംകൂടി േചർത്തെടുക്കുന്നുണ്ട്.
വലുപ്പം കുറഞ്ഞ വീടുകളിലും ഫ്ലാറ്റുകളിലും ഓപ്പൺ കിച്ചൻ പരിഗണിക്കുന്നവരുണ്ട്. അടുക്കളയിൽ നിന്നു കൊണ്ടു തന്നെ വീട്ടിലെ മിക്ക ഭാഗത്തേക്കുമുള്ള നോട്ടം കിട്ടാൻ സഹായിക്കുന്ന ഡിസൈനാണിത്. ഓപ്പൺ കിച്ചനും ഡൈനിങ് ഏരിയയും അടുത്തടുത്തു വരുന്നത് കൂടുതൽ ഉപകാരവുമായിരിക്കും. എല്ലാം കയ്യകലത്തു വരുന്ന രീതിയിൽ ഹുഡ് ഹോബ്, അവ്ൻ, വാട്ടർ പ്യൂരിഫയർ തുടങ്ങിയ ഉപകരണങ്ങൾ ഇൻബിൽറ്റ് ആയി സെറ്റ് ചെയ്തു വരുന്നു.
കൂടാതെ കട്‌ലറി ട്രേ, ബാസ്കറ്റ്, ബോട്ടിൽ ട്രേ, പ്ലേറ്റ് ട്രേ, മറ്റ് അടുക്കള സാമഗ്രികൾ വയ്ക്കുന്ന ട്രേകൾ തുടങ്ങിയ പുൾഔട്ട് ആക്സസറീസ്, അടുക്കളയുടെ മൂലകളും ഉപയോഗപ്പെടുത്താൻ സഹായിക്കുന്ന കോർണർ യൂട്ടിലിറ്റി മോഡൽ വിഭാഗത്തിൽ വരുന്ന മാജിക് കോർണർ, കോർണർ കറോസിൽ, ടോൾ സ്റ്റോറേജ് ആക്സസറീസ് പാൻട്രിയൂണിറ്റ് എന്നിങ്ങനെ നിരവധി യൂട്ടിലിറ്റി സ്റ്റോറേജ് സിസ്റ്റംസ് ഉൾപ്പെടുത്താറുണ്ട്. കുറച്ചു കൂടി ട്രെൻഡിയാക്കാൻ tandem box പോലെയുള്ളവയും കണ്ടു വരുന്നു.
കടപ്പാട്
ഉണ്ണിക്കൃഷ്ണൻ ബി
കൃഷ്ണ അസോസിയേറ്റ്സ്
Ampro Home Decors