ഒരുകാലത്ത് വീടിന് കാവൽ എന്ന നിലയിലായിരുന്നു ഭൂരിഭാഗം ആളുകളും നായകളെ വളർത്തിയിരുന്നത്. എന്നാൽ ഇന്ന് നായകളെ കുടുംബാംഗമായി പരിഗണിക്കുന്നവരാണ് ഏറെയും. മാനസിക പിരിമുറുക്കങ്ങൾ ഉള്ളവരാകട്ടെ നായകളെ ഏറ്റവും അടുത്ത ചങ്ങാതിയായും ഒപ്പം കൂട്ടുന്നുണ്ട്. ഇതോടെ വീടിനുള്ളിൽ തന്നെ നായകളെ വളർത്തുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുകാലത്ത് വീടിന് കാവൽ എന്ന നിലയിലായിരുന്നു ഭൂരിഭാഗം ആളുകളും നായകളെ വളർത്തിയിരുന്നത്. എന്നാൽ ഇന്ന് നായകളെ കുടുംബാംഗമായി പരിഗണിക്കുന്നവരാണ് ഏറെയും. ഇതോടെ വീടിനുള്ളിൽ തന്നെ നായകളെ വളർത്തുന്നത് പുതുമയല്ലാതെയായി. പെറ്റ് പേരന്റിങ് എന്ന നിലയിലാണ് ഇന്ന് പലരും ഇവയ്ക്ക് കരുതൽ നൽകുന്നത്. വിശാലമായ മുറ്റവും പറമ്പുമുള്ള വീടുകളിൽ നായകളെ വളർത്തുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് അപ്പാർട്ട്മെന്റുകളിൽ അവയുമായി കഴിയുന്നത്.  ഇത്തരത്തിൽ അപ്പാർട്ട്മെന്റുകളിൽ നായകളെ വളർത്തുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

* നായകളെ വളർത്തുന്നത് സംബന്ധിച്ച് അപ്പാർട്ട്മെന്റിന്റെ ഭരണസമിതി നിഷ്കർഷിച്ചിട്ടുള്ള നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കൃത്യമായി മനസ്സിലാക്കുക എന്നതാണ് ആദ്യപടി. അപ്പാർട്ട്മെൻ്റിൻ്റെ സ്ഥലപരിമിതിയും സൗകര്യങ്ങളും കൃത്യമായി കണക്കിലെടുത്ത് അതിന് അനുയോജ്യമായ ഇനത്തിലുള്ള  നായയെ മാത്രം തിരഞ്ഞെടുക്കുക.

ADVERTISEMENT

* താരതമ്യേന ശാന്ത പ്രകൃതമുള്ള നായ ഇനങ്ങളാണ് അപ്പാർട്ട്മെന്റുകളിൽ പാർപ്പിക്കാൻ ഉചിതം. സമീപത്തെ അപ്പാർട്ട്മെന്റിലുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഇത് സഹായിക്കും. ഫ്രഞ്ച് ബുള്‍ഡോഗ്, ഡാഷ്ഹണ്ട്, മാള്‍ട്ടീസ്, ഇന്ത്യന്‍ സ്പിറ്റ്സ്, ലാബ്രഡോര്‍, റിട്രീവർ, ഗ്രേറ്റ് ഡെയ്ൻ പോലെയുള്ള ഇനങ്ങളെല്ലാം അനുയോജ്യമാണ്.

* ഗ്രൗണ്ട് ഫ്ലോറിലോ ഫസ്റ്റ് ഫ്ലോറിലോ സ്ഥിതിചെയ്യുന്ന അപ്പാർട്ട്മെന്റുകളാണ് നായകളെ വളർത്താൻ ഏറ്റവും അനുയോജ്യം. നായകളെ ടോയ്‌ലറ്റ്  ആവശ്യത്തിനായോ ആശുപത്രിയിലോ കൊണ്ടുപോകേണ്ട അവസരങ്ങളിൽ ബുദ്ധിമുട്ടില്ലാതെ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും. 

ADVERTISEMENT

* എത്ര പരിശീലനം നൽകിയിട്ടുണ്ടെങ്കിലും ബാൽക്കണികൾ നായകൾക്ക് അപകടം ഉണ്ടാകാത്ത വിധം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. നായയുടെ ശക്തി മനസ്സിലാക്കി അതിന് അനുയോജ്യമായ സുരക്ഷാസംവിധാനങ്ങൾ വേണം ഏർപ്പെടുത്താൻ. മുകൾ നിലകളിലാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നതെങ്കിൽ ബാൽക്കണികളിൽ എമർജൻസി പോട്ടി ക്രമീകരിച്ച് അവ ഉപയോഗിക്കാൻ നായകൾക്ക് പരിശീലനം നൽകാം.

* വീടിനുള്ളിലെ എല്ലാ സ്ഥലവും നായ ഒരേപോലെ ഉപയോഗിക്കുമെങ്കിലും അവയ്ക്കുവേണ്ടി മാത്രമായി അല്പസ്ഥലം നീക്കിവയ്ക്കുന്നത് നന്നായിരിക്കും. ഫ്ലോർ മാറ്റ് വിരിച്ച് പ്രത്യേകമായി തയാറാക്കുന്ന ഈ സ്ഥലത്ത് അവയ്ക്ക് കിടക്കാനുള്ള ബെഡും മറ്റ് അവശ്യവസ്തുക്കളും വയ്ക്കാം. 

ADVERTISEMENT

* കെട്ടിടത്തിലെ പൊതു ഇടങ്ങളിൽ പെരുമാറേണ്ടത് എങ്ങനെ എന്നത് സംബന്ധിച്ച് നായകൾക്ക് കൃത്യമായ ട്രെയിനിങ് നൽകണം. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പൊതുസ്ഥലത്ത് മലമൂത്ര വിസർജനം നടത്താതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കൂട്ടമായി താമസിക്കുന്ന ഇടമായതിനാൽ നായകൾ എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായിരിക്കില്ല എന്ന് മനസ്സിലാക്കി മറ്റുള്ളവരുടെ സൗകര്യം കണക്കിലെടുത്ത് മാത്രം അവയെ പൊതുസ്ഥലങ്ങളിലേക്ക് എത്തിക്കുക.

* പുറത്തിറങ്ങി സമയം ചിലവഴിക്കാനുള്ള അവസരം കുറവായതിനാൽ വീടുകൾക്കുള്ളിൽ വളർത്തുന്ന നായകൾ സമ്മർദ്ദം മറികടക്കാൻ കാർപെറ്റുകളും മാറ്റും കടിച്ചു കീറുന്ന പതിവുണ്ട്. ഇത് ഒഴിവാക്കാനായി നായകൾക്കായി പ്രത്യേക കളിപ്പാട്ടങ്ങൾ വിപണിയിൽ ലഭ്യമാണ്.

* എത്ര പരിചരണം നൽകിയാലും നായകളുടെ രോമം കൊഴിയുന്നത് സ്വാഭാവികമാണ്. അതിനാൽ ഫർണിച്ചറുകളും കാർപെറ്റും മാറ്റുകളുമെല്ലാം ആഴ്ചയിൽ ഒരിക്കലെങ്കിലും വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുക.

English Summary:

How to Accomodate Pet Dogs in Apartment- Tips