തിരുവനന്തപുരം – രാജകീയ പ്രൗഢിയും പ്രകൃതിയുടെ പച്ചപ്പും പുത്തൻ സൈബർ സംസ്കാരവും ഒരുമിക്കുന്ന നമ്മുടെ തലസ്ഥാന നഗരി. ഇന്ത്യയിലെ വൻ നഗരങ്ങൾക്കൊപ്പം വളർന്നു കൊണ്ടിരിക്കുന്ന, മികച്ച ജീവിതസൗകര്യങ്ങളും ടെക്നോപാർക് എക്സ്പാൻഷനും ടെക്നോസിറ്റിയും വിഴിഞ്ഞം പോർട്ടുമുൾപ്പെടെ വരാനിരിക്കുന്ന വികസനപദ്ധതികളും ഈ നഗരത്തെ നിക്ഷേപകർക്കു പ്രിയങ്കരമാക്കുന്നു. അനന്തപുരിയിൽ ഒരു തുണ്ടു ഭൂമിയെങ്കിലും സ്വന്തമാക്കുക എന്നത് ഓരോ മലയാളിയും മനസ്സിൽ സൂക്ഷിക്കുന്ന സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഫേവറിറ്റ് ഹോംസിലൂടെ അവസരം ഒരുങ്ങുന്നു.
‘പ്രകൃതിയുടെ മടിത്തട്ടിൽ സ്വസ്ഥമായി മയങ്ങുന്ന പൂവിതൾ പോലൊരു പ്രൊജക്റ്റ്’- ഫേവറിറ്റ് ഹോംസിന്റെ 'ദി പെറ്റൽസ്' എന്ന പുതിയ വില്ല പ്രൊജക്റ്റിനു ഏറ്റവും ഇണങ്ങുന്ന വിശേഷണം. കേരളത്തിന്റെ ഐടി ഹബിന് തൊട്ടടുത്ത് കഴക്കൂട്ടം വെഞ്ഞാറമൂട് ബൈപ്പാസിനോട് ചേർന്ന്, എന്നാൽ തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞു പോത്തൻകോടിന്റെ ശാലീനതയിൽ ഹരിതസൗന്ദര്യം തുളുമ്പുന്ന അതിവിശാലമായ 8 ഏക്കറിലാണ് എല്ലാ ആധുനികസൗകര്യങ്ങളോടും കൂടിയ ദി പെറ്റൽസ് എന്ന തിരുവനന്തപുരത്തെ തന്നെ ഏറ്റവും വലിയ വില്ല പ്രോജക്റ്റ്.
ആഗോള താപനത്തിന്റെ ഇക്കാലത്തു പച്ചപ്പിനെ സംരക്ഷിച്ചുകൊണ്ട്, അതേ പച്ചപ്പിനെ മുഖമുദ്രയാക്കികൊണ്ട് ഫേവറിറ്റ് ഹോംസ് ഒരുക്കുന്ന ദി പെറ്റൽസ് വില്ല പ്രോജക്റ്റിനെ അനന്തപുരിയിലെ ഏദൻതോട്ടം എന്ന് വേണമെങ്കിൽ വിളിക്കാം. പ്രകൃതിയെ അറിഞ്ഞു, പ്രകൃതിയോടിണങ്ങി, ശുദ്ധവായു ശ്വസിച്ചുള്ള ശാന്തസുന്ദരമായ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ദി പെറ്റൽസിലേക്ക് കടന്നു വരാം.
പച്ചപ്പിന്റെ വിശാലഭൂമികയിലേക്കു വാതിൽ തുറക്കുന്നതിനൊപ്പം മറ്റാരും നൽകാത്ത അത്യാധുനിക സൗകര്യങ്ങളും ഫേവറിറ്റ് ഹോംസ്, ദി പെറ്റൽസ് എന്ന സ്വപ്നപദ്ധതിയില്‍ കരുതിവെച്ചിട്ടുണ്ട്.
സ്വമ്മിങ്പൂൾ, പ്ലേ പൂൾ, ബാഡ്മിന്റൺ കോർട്ട്, എയർകണ്ടീഷൻഡ് ജിം, ഇൻഡോർ ഗെയിംസ്, ചിൽഡ്രൻസ് പ്ലേ ഏരിയ, വൈഫൈ സോൺ, ഇന്റർകോം, സ്ട്രീറ്റ് ലൈറ്റ്സിനും മറ്റാവശ്യങ്ങൾക്കുമുള്ള ഓട്ടോമാറ്റിക് ജനറേറ്റർ ബാക്ക്അപ്പ്, കല്ലുപാകിയ നടപ്പാതകൾ, മനോഹരമായ ഉദ്യാനം, മരങ്ങൾ തണൽ വിരിക്കുന്ന റോഡുകൾ, പരിസ്ഥിതി സൗഹൃദ പദ്ധതികൾ, ജൈവമാലിന്യസംസ്കരണം, മികച്ച പ്രകാശ വിന്യാസത്തോടുകൂടിയ ഇന്റേണൽ റോഡുകൾ, വീട്ടുജോലിക്കാർക്കും ഡ്രൈവർമാർക്കും പ്രത്യേക മുറികൾ ഇതൊക്കെ ദി പെറ്റൽസിൽ കാത്തിരിക്കുന്ന സൗകര്യങ്ങളില്‍ ചിലതുമാത്രം.
ഇതിനെല്ലാം പുറമെ കടലോര റിസോർട്ടുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മാത്രം നാമാസ്വദിച്ച ബഗ്ഗി റൈഡും ആർത്തുല്ലസിക്കാൻ ഫൺ പൂളും വെറുതെ ഒരു നടത്തത്തിന് തണല്‍ കൂട്ടുവരുന്ന പാതയോരങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ക്ലബ് ഹൗസുമെല്ലാം തലസ്ഥാനത്തു ദി പെറ്റല്‍സിൽ മാത്രം കാണാന്‍ കഴിയുന്ന സൗകര്യങ്ങളാണ്.
ദി പെറ്റല്‍സിൽ വസിക്കുന്നവർക്കു ഉയർന്ന പ്രദേശത്തുനിന്നുള്ള ദൃശ്യചാരുതയിലേക്ക് ഓരോ ദിവസവും കൺതുറക്കാനാവും. എട്ടേക്കറിലെ ഹരിതവിശാലതയിൽ 69 വില്ലകളും, വില്ലയുടെയും അപ്പാർട്മെന്റിന്റെയും സൗകര്യങ്ങൾ ഒന്നിക്കുന്ന 60 വില്ലാമെന്റ്സും ദി പെറ്റൽസ് നിങ്ങൾക്കായി ഒരുക്കുന്നു. ഒന്നിനൊന്നു മികച്ച ഭവനങ്ങളിൽ നിന്ന് ഏതു തെരഞ്ഞെടുക്കണം എന്നതു മാത്രമാവും ദി പെറ്റല്‍സിൽ ഒരു വില്ല തേടിയെത്തുന്നവർ നേരിടുന്ന വെല്ലുവിളി. ഉടൻ പൂർത്തിയാക്കപ്പെടുന്ന ഫേവറിറ്റ് ഹോംസ് ദി പെറ്റൽസ് തന്നെയാവും സമീപഭാവിയിൽ അനന്തപുരിയിലെ ആരും കൊതിക്കുന്ന വാസസ്ഥലം.
ഫേവറിറ്റ് ഹോംസ്, പേര് അന്വർത്ഥമാക്കികൊണ്ട് 17 വർഷത്തിനുള്ളിൽ 14 റെസിഡൻഷ്യൽ പ്രോജക്റ്റ്സിലൂടെ പത്തുലക്ഷത്തിൽ പരം സ്ക്വയര്‍ ഫീറ്റ് നിർമ്മാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. കൂടാതെ പൂർത്തിയായിക്കൊണ്ടിരിക്കുന്ന 4 പുതിയ പ്രോജക്റ്റ്സ് ഉൾപ്പെടെ ഫേവറിറ്റ് ഹോംസിന്റെ എല്ലാ പ്രോജക്റ്റ്സും അതിമനോഹരമായ ലൊക്കേഷനുകളിലാണ് സ്ഥിതിചെയ്യുന്നത്.
ഫേവറിറ്റ് ഹോംസ് ദി പെറ്റല്‍സ് നിർമ്മാണത്തിലിരിക്കുന്ന 69 മനോഹരമായ വില്ലകളിൽ ഇനി ഏതാനും വില്ലകള്‍ മാത്രമേ വിൽപ്പനയ്ക്കായി അവശേഷിക്കുന്നുള്ളൂ. ഇതിൽ തന്നെ ബഹുഭൂരിപക്ഷം വില്ലകളും സ്വന്തമാക്കിയിരിക്കുന്നത് ഫേവറിറ്റ് ഹോംസിന്റെ നിലവിലുള്ള കസ്റ്റമേഴ്സ് ആണ് എന്നത് കമ്പനിയുടെ പ്രവർത്തനമികവിനുള്ള അംഗീകാരം കൂടിയാണ്.
ഫേവറിറ്റ് ഹോംസ് ദി പെറ്റല്‍സിന്റെ മറ്റൊരു സവിശേഷത ഇവിടെ നിർമ്മാണം ആരംഭിച്ചിരിക്കുന്ന വില്ലാമെന്റുകളാണ്. താരതമ്യേന കുറഞ്ഞ ബഡ്ജറ്റിലുള്ള, അപ്പാർട്ട്മെന്റുകളുടെയും വില്ലയുടെയും എല്ലാവിധ സുഖസൗകര്യങ്ങളും സ്വകാര്യതയും നിറഞ്ഞുനിൽക്കുന്ന ഒരു വില്ലാമെന്റ് സ്വന്തമാക്കുമ്പോൾ 8 ഏക്കറിന്റെ ഹരിത ദൃശ്യചാരുതയോടൊപ്പം വിശാലമായ ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ, ഫൺ പൂൾ, എയർകണ്ടീഷൻഡ് മൾട്ടി ജിം, ബാഡ്മിന്റൺ കോർട്ട് തുടങ്ങിയ എല്ലാവിധ ആഡംബര സൗകര്യങ്ങളും ആസ്വദിക്കുവാനുള്ള അവസരവും ലഭ്യമാകുന്നു. ഈ മാസം നിര്‍മ്മാണം ആരംഭിച്ചിരിക്കുന്ന വില്ലാമെന്റ് കാർ പാർക്കിംഗ് ഉൾപ്പെടെ ലോഞ്ച് ഓഫറിൽ 36.40 ലക്ഷം (Excluding Tax & Deposit) രൂപ മുതൽ ലഭ്യമാണ്.
ഫേവറിറ്റ് ഹോംസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും കൂടിയായ ശ്രീ. മാർട്ടിന്‍ തോമസ് പറയുന്നു: ‘നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും അതിനുശേഷവും ഓരോ ഉപഭോക്താവിന്റെയും മനസ്സും താൽപര്യങ്ങളും അറിഞ്ഞു പ്രവർത്തിക്കാനും അവരുടെ പരിപൂർണ സംതൃപ്തി ഉറപ്പുവരുത്താനും ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ‘വിജയം തികച്ചും ആസൂത്രിതമായ പ്രവൃത്തിയാണെന്നും ഓരോ ഘട്ടത്തിലും മികവു പരിശോധിച്ച് മുന്നേറിയാൽ മാത്രമേ വിജയത്തിലെത്താൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഈ വിജയമന്ത്രം കാത്തുസൂക്ഷിക്കുന്നതുകൊണ്ടു തന്നെയാവണം അദ്ദേഹം നയിക്കുന്ന ക്രെഡായ് – അക്രെഡിറ്റെഡ് ബിൽഡർ ആയ ഫേവറിറ്റ് ഹോംസ് മികവിന്റെയും ഗുണമേന്മയുടെയും കാര്യത്തിൽ അണുവിട പോലും പിന്നോട്ട് പോകാത്തത്. അതിനുള്ള തെളിവാണ് റിയൽഎസ്റ്റേറ്റ് മേഖലയിൽ അധികമാർക്കും അവകാശപ്പെടാനില്ലാത്ത ഐഎസ്ഒ അംഗീകാരം. സുതാര്യമായ ഇടപാടുകളും ഉപഭോക്തൃ സൗഹൃദ സമീപനവും ഫേവറിറ്റ് ഹോംസിനെ കേരളത്തിലെ തന്നെ ഫേവറിറ്റ് റിയൽഎസ്റ്റേറ്റ് കമ്പനികളിൽ ഒന്നാക്കുന്നു.
സുരക്ഷിതവും സുഭദ്രവുമായ ഒരു നിക്ഷേപത്തിനൊപ്പം മനസ്സിനിണങ്ങിയ ഒരു വാസസ്ഥലമാണ് നിങ്ങൾ തേടുന്നതെങ്കിൽ ദുബായിലും തിരുവനന്തപുരത്തുമുള്ള ഫേവറിറ്റ് ഹോംസ് ഓഫീസുകളിലേക്ക് നിങ്ങൾക്ക് സ്വാഗതം.
ഫേവറിറ്റ് ഹോംസിന്റെ ദി പെറ്റൽസിലെ വില്ലകളും വില്ലാമെന്റുകളും ബുക്ക് ചെയ്യുവാനും നിര്‍മ്മാണം പൂർത്തിയായിരിക്കുന്ന സാമ്പിൾ വില്ല സന്ദർശിക്കുവാനും വിളിക്കേണ്ട നമ്പർ : 98461 54000, 98460 44000, +971-563626224 (Dubai).
website: www.favouritehomes.com