ഒരായുസ്സിന്റെ അധ്വാനവും സ്വപ്നവുമാണ് ഓരോ വീടുകളും. വീടിന്റെ ഭംഗി പോലെ തന്നെ പ്രധാനമാണ് അതിന്റെ സുരക്ഷയും അകത്തളങ്ങളിൽ നിറയുന്ന സന്തോഷവും. വീടുകളിൽ നിരവധി അപകടസാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ട്. തീപിടിത്തം, മിന്നൽ, ഷോർട് സർക്യൂട്ട് തുടങ്ങിയവയെല്ലാം വീടിന്റെ സുരക്ഷയ്ക്കും സന്തോഷത്തിനും ഭീഷണി ഉയർത്തുന്നവയാണ്. ഈ വിഷയത്തെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കുന്നതിനായി മനോരമ ഓൺലൈനും പ്രമുഖ ഇലക്ട്രിക്കൽ നിർമാതാക്കളായ ഹാവെൽസും ചേർന്ന് മൈ ഹോം മൈ സേഫ്റ്റി എന്ന പേരിൽ ഒരു മത്സരം സംഘടിപ്പിക്കുകയാണ്.
ഈ മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
അപകടങ്ങളിൽ നിന്നും നിങ്ങൾ വീടിനെ എങ്ങനെ സംരക്ഷിക്കുന്നു?
ഈ വിഷയത്തിൽ നിങ്ങളുടെ ആശയങ്ങൾ ലഘുവിവരണമായോ, ലഘു വിഡിയോ സന്ദേശങ്ങളായോ അയച്ചു തരിക. മികച്ച 10 ആശയങ്ങൾ തിരഞ്ഞെടുത്ത് വോട്ടിങ്ങിനായി ഇവിടെ പ്രസിദ്ധീകരിക്കും. വോട്ടുകളുടെയും വിദഗ്ധ സമിതിയുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിജയികളെ നിശ്ചയിക്കും.
സമ്മാനങ്ങൾ
- മികച്ച ആശയത്തിന് 5000 രൂപ
- പ്രോത്സാഹന സമ്മാനം- 5 പേർക്ക് 1000 രൂപ വീതം
നിബന്ധനകൾ
- പിഡിഎഫ് ആയി വേണം വിവരണം അയക്കാൻ. ഇതിന്റെ സൈസ് 5 എംബിയിൽ താഴെ ആയിരിക്കണം.
- വിഡിയോ 5 മിനിറ്റിൽ താഴെയായിരിക്കണം. സൈസ് 20 എംബിയിൽ താഴെ ആയിരിക്കണം.
- നിയമാവലിയിൽ ഭേദഗതികൾ വരുത്താൻ മനോരമ ഓൺലൈനിനു അവകാശമുണ്ടായിരിക്കും.
- മനോരമ ഓൺലൈൻ പാനലിന്റെ തീരുമാനം അന്തിമം ആയിരിക്കും.
ആശയങ്ങൾ അയക്കേണ്ട അവസാന തീയതി- ഡിസംബർ 12
മത്സരത്തിൽ പങ്കെടുക്കാൻ സന്ദർശിക്കുക- https://specials.manoramaonline.com/Veedu/2018/my-home-my-safety/index.html