മലയാളികളെ സംബന്ധിച്ച് വീട് ഒരു വികാരമാണ്. അതുകൊണ്ടാണ് ഒരായുസ്സിന്റെ സമ്പാദ്യം മുഴുവൻ ശരാശരി മലയാളി ഭവന നിർമാണത്തിൽ നിക്ഷേപിക്കുന്നത്. എന്നാൽ വീടിന്റെ പുറംകാഴ്ചയ്ക്കും സൗകര്യങ്ങൾക്കുമാണ് പലരും പ്രാധാന്യം നൽകുക. ഇതിൽ എല്ലാമുപരിയായി വീട്ടിൽ സന്തോഷവും സമാധാനവും നിറയണമെങ്കിൽ ശ്രദ്ധിക്കേണ്ടത് വീടിന്റെ സുരക്ഷയിലാണ്.
വീടുകളിൽ നിരവധി അപകടസാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ട്. തീപിടിത്തം, മിന്നൽ, ഷോർട് സർക്യൂട്ട് തുടങ്ങിയവയെല്ലാം വീടിന്റെ സുരക്ഷയ്ക്കും സന്തോഷത്തിനും ഭീഷണി ഉയർത്തുന്നവയാണ്. ഈ അപകടങ്ങളെ നേരിടാൻ നിങ്ങൾ ശ്രദ്ധാലുവാണോ? ഒരു അപകടം ഉണ്ടായാൽ നേരിടാൻ നിങ്ങൾ എത്രമാത്രം സജ്ജരാണ്? ചിന്തിച്ചിട്ടുണ്ടോ?
ഈ വിഷയത്തെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കുന്നതിനായി മനോരമ ഓൺലൈനും പ്രമുഖ ഇലക്ട്രിക്കൽ നിർമാതാക്കളായ ഹാവെൽസും ചേർന്ന് മൈ ഹോം മൈ സേഫ്റ്റി എന്ന പേരിൽ ഒരു മത്സരം സംഘടിപ്പിക്കുകയാണ്.
ഈ മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
വീടുകൾ എങ്ങനെ സുരക്ഷിതമാക്കാം?
ഈ വിഷയത്തിൽ നിങ്ങളുടെ ആശയങ്ങൾ ലഘുവിവരണമായോ, ലഘു വിഡിയോ സന്ദേശങ്ങളായോ അയച്ചു തരിക. മികച്ച 10 ആശയങ്ങൾ തിരഞ്ഞെടുത്ത് വോട്ടിങ്ങിനായി ഇവിടെ പ്രസിദ്ധീകരിക്കും. വോട്ടുകളുടെയും വിദഗ്ധ സമിതിയുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിജയികളെ നിശ്ചയിക്കും.
സമ്മാനങ്ങൾ
മികച്ച ആശയത്തിന് 5000 രൂപ
പ്രോത്സാഹന സമ്മാനം- 5 പേർക്ക് 1000 രൂപ വീതം
നിബന്ധനകൾ
പിഡിഎഫ് ആയി വേണം വിവരണം അയക്കാൻ. ഇതിന്റെ സൈസ് 5 എംബിയിൽ താഴെ ആയിരിക്കണം.
വിഡിയോ 5 മിനിറ്റിൽ താഴെയായിരിക്കണം. സൈസ് 20 എംബിയിൽ താഴെ ആയിരിക്കണം.
നിയമാവലിയിൽ ഭേദഗതികൾ വരുത്താൻ മനോരമ ഓൺലൈനിനു അവകാശമുണ്ടായിരിക്കും.
മനോരമ ഓൺലൈൻ പാനലിന്റെ തീരുമാനം അന്തിമം ആയിരിക്കും.
ആശയങ്ങൾ അയക്കേണ്ട അവസാന തീയതി- ഡിസംബർ 22
മത്സരത്തിൽ പങ്കെടുക്കാൻ സന്ദർശിക്കുക-https://specials.manoramaonline.com/Veedu/2018/my-home-my-safety/index.html