കോവിഡ് കാലത്തു ഓൺലൈൻ വഴിയുള്ള ചെടികളുടെ വിപണനം കൂടുതൽ സജീവമായി. വീട്ടുപകരണങ്ങൾ ഓൺലൈൻ ആയി വാങ്ങുന്നതു പോലെ ചെടികളും കൊറിയർ വഴി വീടുകളിൽ എത്തുന്നു. പരിചിതമല്ലാത്ത സൈറ്റിൽ കാണുന്ന മനോഹരമായ പൂവും ചെടിയും എല്ലാം കണ്ടു മയങ്ങി വാങ്ങി കളിപ്പിക്കപ്പെടുന്നവരും നമ്മളുടെ ഇടയിൽ ഉണ്ട്. വിശ്വാസയോഗ്യമായ സൈറ്റുകളിൽ

കോവിഡ് കാലത്തു ഓൺലൈൻ വഴിയുള്ള ചെടികളുടെ വിപണനം കൂടുതൽ സജീവമായി. വീട്ടുപകരണങ്ങൾ ഓൺലൈൻ ആയി വാങ്ങുന്നതു പോലെ ചെടികളും കൊറിയർ വഴി വീടുകളിൽ എത്തുന്നു. പരിചിതമല്ലാത്ത സൈറ്റിൽ കാണുന്ന മനോഹരമായ പൂവും ചെടിയും എല്ലാം കണ്ടു മയങ്ങി വാങ്ങി കളിപ്പിക്കപ്പെടുന്നവരും നമ്മളുടെ ഇടയിൽ ഉണ്ട്. വിശ്വാസയോഗ്യമായ സൈറ്റുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്തു ഓൺലൈൻ വഴിയുള്ള ചെടികളുടെ വിപണനം കൂടുതൽ സജീവമായി. വീട്ടുപകരണങ്ങൾ ഓൺലൈൻ ആയി വാങ്ങുന്നതു പോലെ ചെടികളും കൊറിയർ വഴി വീടുകളിൽ എത്തുന്നു. പരിചിതമല്ലാത്ത സൈറ്റിൽ കാണുന്ന മനോഹരമായ പൂവും ചെടിയും എല്ലാം കണ്ടു മയങ്ങി വാങ്ങി കളിപ്പിക്കപ്പെടുന്നവരും നമ്മളുടെ ഇടയിൽ ഉണ്ട്. വിശ്വാസയോഗ്യമായ സൈറ്റുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്തു ഓൺലൈൻ വഴിയുള്ള ചെടികളുടെ വിപണനം കൂടുതൽ സജീവമായി. വീട്ടുപകരണങ്ങൾ ഓൺലൈൻ ആയി വാങ്ങുന്നതു പോലെ ചെടികളും കൊറിയർ വഴി വീടുകളിൽ എത്തുന്നു. പരിചിതമല്ലാത്ത സൈറ്റിൽ കാണുന്ന മനോഹരമായ പൂവും ചെടിയും എല്ലാം കണ്ടു മയങ്ങി വാങ്ങി കളിപ്പിക്കപ്പെടുന്നവരും നമ്മളുടെ ഇടയിൽ ഉണ്ട്. വിശ്വാസയോഗ്യമായ സൈറ്റുകളിൽ നിന്നും ചെടികൾ ഓർഡർ ചെയ്യുവാൻ ശ്രദ്ധിക്കണം. ഓൺലൈൻ ആയി ചെടി വാങ്ങുന്നതിനു മുൻപ് ആ ചെടി നേരത്തെ വാങ്ങിയവർ പ്രസ്തുത ഓൺലൈൻ സൈറ്റിൽ കുറിച്ചിരിക്കുന്ന പ്രതികരണങ്ങൾ ശ്രദ്ധാപൂർവം വായിച്ചു മനസിലാക്കിയതിനു ശേഷം മാത്രം തീരുമാനമെടുക്കുക.

നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും പൂവിടുകയും ചെയ്യുന്നവ ആണോ എന്ന് കൃത്യമായി അന്വേഷിച്ചു മനസിലാക്കിയതിനുശേഷം മാത്രം ഓർഡർ ചെയ്യുക. ഉദാഹരണമായി ഓർക്കിഡ് ഇനങ്ങളിൽ സിംബീഡിയം ഓർക്കിഡ്, കൂടാതെ വാർഷിക പൂച്ചെടികളിൽ സ്നാപ് ഡ്രാഗൺ, ഡെൽഫീനം, പാൻസി തുടങ്ങിയവയൊന്നും  നമ്മുടെ ഉഷ്‌ണമേഖല കാലാവസ്ഥയിൽ നന്നായി വളരുകയോ പൂവിടുകയോ ചെയ്യാറില്ല.  ഓൺലൈൻ ആയി വാങ്ങിയ ചെടിയുള്ള ബോക്സ് കൈപ്പറ്റിക്കഴിഞ്ഞാൽ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ മനസ്സിലാക്കാം.

ADVERTISEMENT

 

ബോക്സിൽ നിന്നും ചെടി പുറത്തെടുക്കേണ്ട രീതി

ചെടികൾ പത്രകടലാസ്, ബ്രൗൺ പേപ്പർ അല്ലെങ്കിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് മുഴുവനായി പൊതിഞ്ഞായിരിക്കും കൊറിയർ ചെയ്യുന്നത്. ഈ വിധത്തിൽ പൊതിയുന്നത് ചെടിയിൽ നിന്നും മിശ്രിതത്തിൽ നിന്നും ഈർപ്പം നഷ്ടപ്പെടുന്നത് കുറയ്ക്കാൻ വേണ്ടിയാണ്. ചട്ടിയിൽ നട്ട ചെടിയാണെങ്കിൽ ചിലപ്പോൾ ചട്ടിക്ക് മാത്രമായിരിക്കും കടലാസോ പ്ലാസ്റ്റിക്കോ കൊണ്ടുള്ള ആവരണം നൽകുക. ചട്ടിയിൽ ഉള്ള ചെടി നട്ടിരിക്കുന്ന മിശ്രിതത്തിനു മുകളിൽ, ഈർപ്പം നഷ്ട്ടപെടാതിരിക്കുവാൻ നനഞ്ഞ പത്രക്കടലാസ് കൊണ്ട് മൂടിയിട്ടുണ്ടായിരുക്കും.  കൊറിയർ വഴി ബോക്സ് കിട്ടിയാൽ പെട്ടിയുടെ മുകൾഭാഗം മനസിലാക്കി അവിടം തുറന്നു എത്രയും വേഗത്തിൽ ചെടികൾ ഒന്നൊന്നായി പൊതിഞ്ഞിരിക്കുന്ന കടലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് ഉൾപ്പടെ  പുറത്തേക്കു എടുത്ത് നിരത്തി വയ്ക്കുക. ബോക്സിനും ഒപ്പം ചെടികൾക്കും കാര്യമായ കേടുപാട് ഉണ്ടെങ്കിൽ അല്ലെങ്കിൽ ഓർഡർ ചെയ്ത ചെടി ഇനമല്ല കിട്ടിയിരിക്കുന്നതെങ്കിൽ ഓൺലൈൻ സൈറ്റിലെ കസ്റ്റമർ കെയറുമായി ബന്ധപെട്ടു പരാതി നൽകണം. ഓരോ ചെടിയെയും ചട്ടിയെയും പൊതിഞ്ഞിരിക്കുന്ന ആവരണം ഇലയ്ക്കും വേരുകൾക്കും കേടു സംഭവിക്കാതെ ശ്രദ്ധാപൂർവം നീക്കം ചെയ്യണം. ഇലച്ചെടികളുടെ ഇലകൾ എല്ലാം വള്ളിയോ നൂലോ ഉപയോഗിച്ചു ഒരുമിച്ചു ചേർത്ത് കെട്ടിയായിരിക്കും ബോക്സിൽ വച്ചിരിക്കുക. കത്രിക ഉപയോഗിച്ചു വള്ളിയെല്ലാം നീക്കി ഇലകൾ സ്വാതന്ത്രമാക്കണം.

കൊറിയർ വഴി അയക്കുന്ന ചെടികൾ ഉപഭോക്താവിന്റെ കയ്യിൽ കിട്ടുവാൻ ചിലപ്പോൾ ഒരാഴ്ച്ചയോളം കാലതാമസമെടുക്കാറുണ്ട്. ഈ സമയമത്രയും ചെടിക്കു ആവശ്യത്തിന് നന കിട്ടുന്നില്ല, ഒപ്പം ഉള്ള ഈർപ്പം കുറെ അധികം നഷ്ടപ്പെടുകയും ചെയ്യും. ചെടികൾ ഉള്ള പെട്ടികൾ മറ്റു പെട്ടികൾക്കൊപ്പം കുത്തിനിറച്ചു കൊണ്ടുവരുന്ന വാഹനത്തിലുള്ളിലെ ആവിയും ചൂടും കാരണം ചെടി വാടി തളർന്നായിരിക്കും നമ്മുടെ കയ്യിൽ കിട്ടുക.

ADVERTISEMENT

ദാഹിച്ചിരിക്കുന്ന ചെടിക്കു നനയാണ് ആദ്യം നൽകേണ്ടത്. കുമിളിനെയും മറ്റും നീക്കം ചെയ്യുവാൻ കുമിൾനാശിനി കൂടി കലർത്തിയ ജലം ചെടി ആദ്യ തവണ നനക്കുവാൻ ഉപയോഗിക്കുക. ഇതിനായി 'കോൺടാഫ്+' കുമിൾനാശിനി (1 ഗ്രാം / ലിറ്റർ വെള്ളം) മതിയാകും. ചട്ടിയിൽ നട്ട ചെടിയാണെങ്കിൽ മിശ്രിതം തൊട്ടു നോക്കുക. ആവശ്യത്തിന് ഈർപ്പം ഉണ്ടെങ്കിൽ ഉടനെ നന നൽകേണ്ട. പകരം കുമിൾനാശിനി ചെടിയിൽ തുള്ളിനനയായി നൽകാം. 

ഓർക്കിഡ് ചെടി ചട്ടിയിൽ നട്ടാണ് കിട്ടുന്നതെങ്കിൽ നട്ടിരിക്കുന്ന മിശ്രിതത്തിൽ ഈർപ്പം അധികമായി ഉണ്ടോ എന്ന് നോക്കണം. ഓൺസീഡിയം  ഓർക്കിഡിന്റെ സങ്കര ഇനങ്ങൾ, ഫലനോപ്സിസ് എല്ലാം അധിക ഈർപ്പാവസ്ഥയിൽ വേഗത്തിൽ കേടുവരുവാൻ സാധ്യതയുണ്ട്. ഇവ നട്ടിരിക്കുന്ന മിശ്രിതത്തിൽ നിന്നും പുറത്തെടുത്തു കുമിൾനാശിനിയിൽ മുക്കി അണുമുക്തമാക്കിയശേഷം പുതുതായി തയ്യാറാക്കിയ മിശ്രിതത്തിലേക്ക് മാറ്റി നടണം. കുമിൾനാശിനിയിൽ ചെടി തലകീഴായാണ് മുക്കി വെക്കേണ്ടത്. ഓർക്കിഡ് ചെടിയുടെ  ഇലയുടെ താഴെ ഭാഗത്തു ചെറു പ്രാണികൾ ഉണ്ടാക്കുന്ന കീടബാധ ഉണ്ടോ എന്ന് നോക്കുക. വെള്ള പൊടി പോലെ കാണുന്നുടെങ്കിൽ ‘ഇമിഡാ  ക്ലോപ്രിഡ്’ അടങ്ങിയ കീടനാശിനി തളിച്ച് കീടമുക്തമാകണം.

 

ആവശ്യമെങ്കിൽ ചട്ടിയിലേക്ക് മാറ്റി നടാം

ADVERTISEMENT

ചട്ടിയിൽ നട്ട ചെടിയാണ് കിട്ടുന്നതെങ്കിൽ ഉടനെ മാറ്റി പുതിയ മിശ്രിതത്തിലേക്ക് നടരുത്. 3 - 4 ദിവസം നമ്മുടെ സ്ഥലവും കാലാവസ്ഥയുമായി ഇണങ്ങുവാൻ സമയം നൽകുക. ഇതിനുശേഷം മാറ്റി നടാം. ചട്ടിയിൽ നിന്നും വേരുൾപ്പടെ ഊരിയെടുത്തു വരുന്ന ഓർക്കിഡ്, സക്ക്യൂലന്റ് ഇനങ്ങൾ, ആന്തൂറിയം, ബ്രൊമീലിയഡ് ചെടി  എല്ലാം ചട്ടിയിൽ തയാറാക്കിയ മിശ്രിതത്തിലേക്ക് മാറ്റി നടണം. ഓർക്കിഡ്, ആന്തൂറിയം  പോലുള്ള ചെടികൾ നടുവാൻ ആവശ്യമായ പ്രത്യേക  മിശ്രിതം മുൻകൂട്ടി തയാറാക്കി വെച്ചിരുന്നാൽ ചെടി കയ്യിൽ കിട്ടുമ്പോൾ തന്നെ മാറ്റി നടുവാൻ സാധിക്കും. 

ഡെൻഡ്രോബിയം, ഫലനോപ്സിസ് ഉൾപ്പടെ എല്ലാത്തരം ഓർക്കിഡുകളും കരിയും ഓടിന്റെ കഷണങ്ങളും കലർത്തിയ മിശ്രിതത്തിൽ നടാം. മിശ്രിതം നന്നായി അണു വിമുക്തമാക്കിയ ശേഷം നടുവാൻ ശ്രദ്ധിക്കുക. ചെടിയുടെ വേരുഭാഗം മാത്രം മിശ്രിതത്തിലേക്ക് ഇറക്കിവെച്ചു വേണം നടുവാൻ. ചെറിയ നഴ്സറി ചട്ടിയിൽ നട്ടു ലഭിക്കുന്ന ഓർക്കിഡ്  വലിയ ചട്ടിയിലേക്കു നടുവാനായി ചെറിയ ചട്ടിയിൽ നിന്നും ചെടി  ഊരി എടുക്കേണ്ട ആവശ്യമില്ല. പകരം ചെടി ഉൾപ്പടെ ചെറിയ ചട്ടി വലിയ ചട്ടിയിലേക്കു ഇറക്കി ചുറ്റും ഓടിന്റെയും കരിയുടെയും കഷങ്ങൾ നിറച്ചു നട്ടാൽ മതിയാകും.   

സക്ക്യൂലന്റ് ചെടികൾ നടുവാൻ 4 ഇഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക് ചട്ടി മതിയാകും. നല്ല നീർവാർച്ചയുള്ള നടീൽ മിശ്രിതമാണ് വേണ്ടത്. ഇതിനായി ആറ്റുമണലും, ചകിരിച്ചോറും വളമായി മണ്ണിരകമ്പോസ്റ്റും കലർത്തിയെടുത്തതിൽ അൽപം കുമ്മായവും കൂടി ചേർത്ത് മിശ്രിതം തയ്യാറാക്കാം. ചെടിയുടെ വേരുഭാഗം മാത്രം മിശ്രിതത്തിൽ ഇറക്കി ഉറപ്പിക്കുവാൻ ശ്രദ്ധിക്കണം. ചില ഓൺലൈൻ സ്റ്റോറുകൾ കുഞ്ഞൻ നഴ്സറി ചട്ടിയിൽ നട്ട സക്ക്യൂലന്റ് ചെടിയായിരിക്കും അയച്ചു തരിക. ഇത്തരം ചട്ടി പിന്നീട് ചെടി വളരുമ്പോൾ പര്യാപ്തമാകാതെ വരും.  

അല്ലെങ്കിൽ ആകർഷകമായ സെറാമിക്  ചട്ടിയിലായിരിക്കും ഇവ നമ്മൾ വളർത്തുവാൻ ഉദ്ദേശിക്കുക. യാത്രാ ക്ഷീണം മാറിയ ചെടി മിശ്രിതം ഉൾപ്പടെ ചെറിയ ചട്ടിയിൽ നിന്നും ഊരിയെടുത്ത് മേൽ വിവരിച്ച, നല്ല നീർവാർച്ചയുള്ള മിശ്രിതം നിറച്ച വലിയ ചട്ടിയിലേക്കു മാറ്റി നടണം. ചെടി നട്ട ശേഷം മിശ്രിതം മാത്രം ആവശ്യാസരണം നനയ്ക്കുക. പിന്നീടുള്ള നന വളരെ ശ്രദ്ധിച്ചു നൽകണം.         

ആന്തൂറിയവും, സെബ്രീന, ക്രിപ്റ്റാന്തസ്, നിയോറിഗേലിയ  തുടങ്ങിയ  ബ്രൊമീലിയഡ് ചെടികളും നടുവാൻ വേണ്ട മിശ്രിതത്തിൽ നന്നായി വായു സഞ്ചാരം കിട്ടുവാൻ ആറ്റുമണലിനും ചകിരിച്ചോറിനുമൊപ്പം ഓടിന്റെയും കരിയുടെയും വലുപ്പം കുറഞ്ഞ കഷണങ്ങൾ കൂടി ചേർക്കണം. വളമായി മണ്ണിര കമ്പോസ്റ്റ് മതിയാകും. ചെടിയുടെ വേരുകൾ മാത്രം മിശ്രിതത്തിൽ ഇറക്കി നട്ടാൽ മതി. ഇവയെല്ലാം പാതി തണൽ കിട്ടുന്നിടത്തുവെച്ചാണ് പരിപാലിക്കേണ്ടത്.

അലങ്കാര പന്നൽ ചെടികൾ,  അഗ്ളോനിമ,  ഡ്രസീന,   സിങ്കോണിയം     മറ്റു അലങ്കാര ഇലച്ചെടികൾ എല്ലാം  ചെടിയുടെ സസ്യ പ്രകൃതി അനുസരിച്ചു ആവശ്യത്തിന് വലിപ്പമുള്ള ചട്ടിയിലേക്കോ നിലത്തേക്കോ മാറ്റി നടാം. ഗുണനിലവാരമുള്ള ചുവന്ന മണ്ണും, ചകിരിച്ചോറും ആറ്റുമണലും വളമായി നന്നായി ഉണങ്ങിയ ആട്ടിൻകഷ്ട്ടവും അല്പം കുമ്മായവും കലർത്തിയ മിശ്രിതം മതി ഇവയെല്ലാം വളർത്തുവാൻ.  പുതിയ ചട്ടിയിലേക്കു മാറ്റി നട്ട ചെടി 4 - 5 ദിവസം പാതി തണൽ കിട്ടുന്നിടത്തു വച്ച് കരുത്തു ആയ ശേഷം മാത്രം സ്ഥിരമായി വളർത്തുവാൻ ഉദ്ദേശിക്കുന്നിടത്തേക്കു മാറ്റി സ്ഥാപിക്കുക. നിലത്തു നട്ടു വളർത്തുവാനാണെങ്കിൽ  ചട്ടി നിറയ്ക്കുവാൻ ഉപയോഗിച്ച മിശ്രിതം തന്നെ കുഴി നിറയ്ക്കുവാൻ  മതിയാകും. നേരിട്ട് വെയിൽ കിട്ടുന്നിടത്തു നട്ട ചെടിക്കു ഒരാഴ്ച തണൽ നൽകണം. 

നോർത്ത് ഇന്ത്യയിൽ നിന്നും വരുത്തുന്ന റോസ് ഉൾപ്പടെ ഒട്ടു മിക്ക  ചെടികളും നട്ടിരിക്കുന്ന മണ്ണ് സിമന്റ് പോലെ നല്ല ഉറച്ചതായിരിക്കും. ഇത്തരം മണ്ണിൽ ചെടി നന്നായി വളരത്തില്ല. ബക്കറ്റിൽ എടുത്ത കുമിൾനാശിനി കലർത്തിയ വെള്ളത്തിൽ ഈ മണ്ണ് കഴുകി മുഴുവനായി നീക്കം ചെയ്ത ശേഷം വേണം പുതിയ മിശ്രിതത്തിലേക്ക് മാറ്റി നടാൻ.

അടുത്തുള്ള നഴ്സറിയിൽ നിന്നും ചെടി നേരിട്ട് കണ്ടു മനസിലാക്കി വാങ്ങുന്നതിൽ നിന്നും വ്യത്യസ്തമായി ഓൺലൈൻ സൈറ്റിൽ കാണുന്ന ചെടിയുടെ ഫോട്ടോ മാത്രം ആശ്രയിച്ചാണ് വാങ്ങുന്നതെന്നതിലെ അപകട സാധ്യത കൂടി അഭിമുഖീകരിക്കുവാൻ തയ്യാറുള്ളവർ മാത്രം ഇതിനായി മുതിരുക.

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ,

റിട്ട. അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി, ഭാരതമാതാ കോളജ്, തൃക്കാക്കര

ഫോൺ: 94470 02211 

Email: jacobkunthara123@gmail.com

English Summary- Buying Plants Online; Garden Tips Malayalam