'ഐസിയു'വിനെക്കുറിച്ചാണ് കുറച്ച് കാര്യങ്ങൾ പറയാനുള്ളത്. ICU..? അത് രോഗികൾക്കും ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഉള്ളതല്ലേ..? ഇത് വീടിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടയിടമല്ലേ? പൊലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം..? പറയാം. നമ്മുടെ നാട്ടിലെ പബ്ലിക്-പ്രൈവറ്റ് ഇൻഫ്രാസ്ട്രക്ചർ രൂപകൽപന ചെയ്യുന്നതും ഇതേ ആർക്കിടെക്ടുകളും എൻജിനിയർമാരുമാണ്. അനിശ്‌ചിതമായ ഈ ലോകത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ഐസിയു'വിനെക്കുറിച്ചാണ് കുറച്ച് കാര്യങ്ങൾ പറയാനുള്ളത്. ICU..? അത് രോഗികൾക്കും ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഉള്ളതല്ലേ..? ഇത് വീടിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടയിടമല്ലേ? പൊലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം..? പറയാം. നമ്മുടെ നാട്ടിലെ പബ്ലിക്-പ്രൈവറ്റ് ഇൻഫ്രാസ്ട്രക്ചർ രൂപകൽപന ചെയ്യുന്നതും ഇതേ ആർക്കിടെക്ടുകളും എൻജിനീയർമാരുമാണ്. അനിശ്‌ചിതമായ ഈ ലോകത്ത് ആർക്കുമുന്നിലും എപ്പോൾ വേണമെങ്കിലും തുറക്കപ്പെടാവുന്ന ഒന്നാണ് ഐസിയു. അവയുടെ രൂപകൽപനയിൽ ഉപയുക്തതയോളംതന്നെ പ്രാധാന്യം മനുഷ്യത്വത്തിനുമുണ്ട്. അതിനാൽ 'പൊലീസുകാർക്കും' ഈ വീട്ടിൽ കാര്യമുണ്ട്.

കുറച്ചുവർഷങ്ങൾക്ക് മുൻപ് അച്ഛന്റെ അനാരോഗ്യം മൂലം നാട്ടിലെ ഒരു സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ ഐസിയുവിനുമുന്നിൽ കൊതുകുകടി കൊണ്ട് കിടന്നപ്പോൾ ഉണ്ടായ വെളിപാടുകളാണ് ഇനി പങ്കുവയ്ക്കുന്നത്.

ADVERTISEMENT

1- ഐസിയുവിനുമുന്നിൽ അനേകമാളുകളാണ് ദിവസങ്ങളായി ഉറ്റവർക്കു വേണ്ടി വെറും തറയിലും ഗോവണിയിലും രാത്രി കഴിച്ചു കൂട്ടുന്നത്. (എല്ലാവർക്കും മുറിയെടുക്കാനുള്ള സാമ്പത്തികം ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ മുറി ഒഴിവുണ്ടാകില്ല). അവർക്കായി ഒന്ന് തല ചായ്ക്കാൻ ഒരു വിശ്രമകേന്ദ്രം ഐസിയുവിനു സമീപത്തായി (മിനിമം ട്രെയിനിലെ ബർത്ത് പോലെ കിടക്കകൾ നിർമ്മിച്ചാണെങ്കിലും) ഒരുക്കാൻ ഡോക്ടർമാരെയും ഉടമകളെയും ഉപദേശിക്കേണ്ടത് ആർക്കിടെക്ടുകളും എൻജിനീയർമാരും അല്ലേ..?

2-ഐസിയുവിനകത്തെ കാര്യമാണ് പരമദയനീയം. തൊട്ടപ്പുറത്തെ രോഗി മരണത്തിലേക്ക് നീങ്ങുന്നത് വേറൊരു രോഗി കാണുന്നവിധം ഐസിയു രൂപകൽപന ചെയ്യണമെന്ന് ഏത് പാഠപുസ്തകത്തിലാണ് നമ്മൾ പഠിച്ചിട്ടുള്ളത്..?

Representative Shutterstock Image ©fonok
ADVERTISEMENT

3- മിക്ക രോഗികൾക്ക് ചുറ്റും, അനേകം മോണിറ്ററുകളും മീറ്ററുകളും സജ്ജീകരിച്ചു ഈ റൂമിനെ മൊത്തം വിമാനത്തിന്റെ കോക്പിറ്റ് പോലെ ക്രമീകരിച്ചിട്ടുണ്ട്. ഇതിലൊന്നുപോലും രോഗിക്ക് മനസ്സിലാക്കാൻ ഉള്ളതല്ല. ഇതൊക്കെ ഒരു നഴ്‌സിങ് സ്റ്റേഷനിലേക്ക് മാറ്റി, പകരം രോഗിക്ക് ആശ്വാസം പകരുന്ന വിധം ഒരു ഇൻഡോർ ചെടിയോ അക്വേറിയമോ ചിത്രമോ വയ്ക്കരുതെന്ന് ആരാണ് നമ്മളെ പഠിപ്പിച്ചത്..? ഇങ്ങനെ ചെയ്യരുതെന്ന് ഏതെങ്കിലും വൈദ്യശാസ്ത്ര ഗ്രന്ഥത്തിൽ പറയുന്നുണ്ടോ..?

4- ഇസിജി മോണിറ്ററിന്റെ പേടിപ്പെടുത്തുന്ന ശബ്ദത്തിനു പകരം നേരിയ സംഗീതം കേൾപ്പിക്കരുതെന്നു ഏത് നിയമമാണ് നമ്മളെ വിലക്കിയിട്ടുള്ളത്..?

ADVERTISEMENT

5- റൂമിലെ ഏകാന്തതയിൽ നിന്നൽപം മോചനം നൽകാനായി രോഗിക്ക് പൂന്തോട്ടത്തിലെയോ, ആകാശത്തിന്റെയോ, നഗരത്തിന്റെയോ കാഴ്ചകൾ നോക്കിക്കാണാൻ ഉതകുന്ന വിധം ഐസിയു ക്രമപ്പെടുത്താൻ എന്താണ് മടികാണിക്കുന്നത്?

ഡോക്ടർമാർ ചികിൽസിക്കാൻ മാത്രമുള്ളവരാണ്. ഐസിയുവിൽ മരണാസന്നനായി കിടക്കുന്ന ഒരു രോഗിക്ക് ആശ്വാസം പകരുന്ന അന്തരീക്ഷം ചിട്ടപ്പെടുത്താൻ ആർക്കിടെക്ടുകൾക്കും ഡിസൈനർമാർക്കും എൻജിനീയർമാർക്കുമെല്ലാം ഉത്തരവാദിത്തമുണ്ട്. ഓർക്കുക...ഒരിക്കൽ നമുക്കുമുന്നിലും തുറക്കപ്പെടുന്നതാണ് ഈ വാതിലുകൾ.

***

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.

English Summary- Importance of Human Friendly Design in Hospitals