വീടുവാങ്ങാൻ കാശിനുപകരം നൽകിയത് നിരവധി സ്വർണ ബിസ്കറ്റുകൾ! വൈറൽ
ചൈനയിൽ നടന്ന വേറിട്ട ഒരു ഭവന കച്ചവടത്തിന്റെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പണം കൈമാറുന്നതിനു പകരം സ്വർണ്ണക്കട്ടകൾ നൽകിയാണ് പുതിയ ഉടമ വീട് സ്വന്തമാക്കിയത്. കരാർ ഉറപ്പിക്കുന്ന സമയത്ത് നോട്ടുകെട്ടുകൾക്ക് പകരം സ്വർണ്ണക്കട്ടകൾ ഓരോന്നായി ഇയാൾ ബാഗിൽ നിന്നും പുറത്തെടുത്ത്

ചൈനയിൽ നടന്ന വേറിട്ട ഒരു ഭവനകച്ചവടത്തിന്റെ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പണം കൈമാറുന്നതിനു പകരം സ്വർണക്കട്ടകൾ നൽകിയാണ് പുതിയ ഉടമ വീട് സ്വന്തമാക്കിയത്.
കരാർ ഉറപ്പിക്കുന്ന സമയത്ത് നോട്ടുകെട്ടുകൾക്ക് പകരം സ്വർണക്കട്ടകൾ ഓരോന്നായി ഇയാൾ ബാഗിൽ നിന്നും പുറത്തെടുത്ത് വയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മൊത്തം ഒരുകോടിക്ക് മുകളിൽ മൂല്യമുള്ള ഇരുപതോളം സ്വർണക്കട്ടകളാണ് ഇയാളുടെ ബാഗിലുണ്ടായിരുന്നത്.
ഓരോ സ്വർണക്കട്ടയ്ക്കും അറുപതിനായിരം യുവാനിന് (7.14 ലക്ഷം രൂപ) മുകളിൽ വിലമതിപ്പുണ്ട് എന്നാണ് വിവരം. അതേസമയം വാങ്ങിയ വീടിന്റെ വിവരങ്ങളോ വാങ്ങിയ വ്യക്തിയെക്കുറിച്ചുള്ള വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല. എങ്കിലും സ്വർണക്കട്ടകളുടെ വിലമതിപ്പ് കണക്കാക്കുമ്പോൾ അതൊരു വമ്പൻ വീടായിരിക്കും എന്നാണ് നിഗമനം. ഇത്രയധികം സ്വർണക്കട്ടകൾ നിസ്സാരമായി കൈമാറുന്ന വ്യക്തി ആരായിരിക്കും എന്ന ചർച്ചയും സജീവം...
റിയൽ എസ്റ്റേറ്റ് മേഖലയിൽ നാളെ ഇത് ഒരു ട്രെൻഡായി മാറുമോ എന്നുവരെ ആളുകൾ സംശയം പ്രകടിപ്പിക്കുന്നു.
രസകരമായ കമന്റുകളും സമൂഹമാധ്യമത്തിൽ നിറയുന്നു. ഇയാൾ ഒരു വീടാണോ അതോ ഷാങ്ഹായ് നഗരം മൊത്തത്തിലാണോ വിലയ്‌ക്കെടുത്തത് എന്നാണ് ഒരാളുടെ സംശയം. ഡ്യൂപ്ലിക്കേറ്റുകൾക്ക് പേരുകേട്ട ചൈനയിൽ നിർമിച്ച ഡ്യൂപ്ലിക്കേറ്റ് സ്വർണക്കട്ട ആവുമോ ഇതെന്നും കമന്റുകളുണ്ട്.
പണത്തിന് പകരം സ്വർണക്കട്ട നൽകാതെ അവ നിക്ഷേപമായി സൂക്ഷിച്ചിരുന്നെങ്കിൽ ഏതാനും വർഷങ്ങൾ കഴിയുമ്പോൾ ഒന്നിനു പകരം മൂന്നോ നാലോ വീടുകൾ വാങ്ങാവുന്നത്ര വിലമതിപ്പ് അതിനുണ്ടാകുമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.