വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കുമുള്ള ആഡംബര നികുതിയുടെ പേര് അധിക നികുതി എന്നു മാറ്റി. 3000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾക്ക് ഈടാക്കുന്ന നികുതിയുടെ പേരിലാണു മാറ്റം. ആഡംബര നികുതി എന്ന പേര് കേന്ദ്ര നിയമങ്ങൾക്കു വിരുദ്ധമാകും എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു മാറ്റം. ഇതുസംബന്ധിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കുമുള്ള ആഡംബര നികുതിയുടെ പേര് അധിക നികുതി എന്നു മാറ്റി. 3000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾക്ക് ഈടാക്കുന്ന നികുതിയുടെ പേരിലാണു മാറ്റം. ആഡംബര നികുതി എന്ന പേര് കേന്ദ്ര നിയമങ്ങൾക്കു വിരുദ്ധമാകും എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു മാറ്റം. 

ഇതുസംബന്ധിച്ചു നിയമസഭ പാസാക്കിയ കേരള കെട്ടിട നികുതി നിയമ ഭേദഗതി ബില്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടണം എന്ന നിർദേശത്തോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. കെട്ടിട നികുതിക്ക് ഒപ്പം ഒറ്റത്തവണ നികുതി റവന്യൂ അധികൃതർ ഈടാക്കുന്നുണ്ട്. ഇതു കണക്കാക്കാൻ തദ്ദേശ വകുപ്പിന്റെ അളവു മാത്രം മതിയെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ കെട്ടിടം അളക്കുന്നത് ഒഴിവാക്കും.

ADVERTISEMENT

തദ്ദേശ വകുപ്പ് രേഖപ്പെടുത്തിയ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് ഒറ്റത്തവണ നികുതി ഈടാക്കും. 

കേരള കെട്ടിട നികുതി നിയമം ഭേദഗതി ചെയ്ത് നേരത്തേ ഓർഡിനൻസ് ഇറക്കിയിരുന്നു. തറ വിസ്തീർണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കിയിരുന്നത്. 3000 ചതുരശ്ര അടിയിലേറെ വിസ്തീർണമുള്ള എല്ലാ കെട്ടിടങ്ങൾക്കും വർഷം 5000 മുതൽ 12,500 രുപ വരെ 4 സ്ലാബായി അധിക നികുതി ഈടാക്കും.

ADVERTISEMENT

ഫ്ലാറ്റ്, അപ്പാർട്മെന്റ് സമുച്ചയങ്ങൾക്ക് നികുതി കണക്കാക്കാൻ ഉടമസ്ഥതയാണ് അടിസ്ഥാനം. ഒരേ സമുച്ചയത്തിൽ വ്യത്യസ്ത ഫ്ലാറ്റുകൾ ഒരാളുടെ ഉടമസ്ഥതയിൽ ഉണ്ടെങ്കിൽ പ്രത്യേകം നികുതി കണക്കാക്കും. ഈ ഫ്ലാറ്റുകൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഒന്നിച്ചാണ് നികുതി. വിസ്തീർണം കൂടുതലാണെങ്കിൽ ഒറ്റത്തവണ നികുതിക്കു പുറമേ അധിക നികുതിയും നൽകണം. കെട്ടിടത്തെ കുറിച്ചു തെറ്റായ വിവരം നൽകുന്ന ആൾ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചു കുറ്റക്കാരനാകുമെന്ന വ്യവസ്ഥ ഒഴിവാക്കി പകരം കെട്ടിടനികുതിയുടെ 50 % പിഴയായി ഈടാക്കും മുൻപ് 1000 രൂപ വരെ ആയിരുന്ന പിഴ വർധിക്കും.

English Summary:

Luxury Tax for Houses in Kerala Renamed- News