വില്ലേജ് ഓഫിസിൽ പോയി ക്യൂ നിൽക്കേണ്ട: ഓൺലൈനായി കരമടയ്ക്കാം, എങ്ങനെയെന്ന് അറിയാം
ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഇ– ഡിസ്ട്രിക്ട്. വിവിധ വകുപ്പുകളിൽ നടപ്പാക്കിയ കംപ്യൂട്ടർവൽക്കരണം പരമാവധി പ്രയോജനപ്പെടുത്തി സുതാര്യമായും നിഷ്പക്ഷമായും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കുകയാണു ലക്ഷ്യം. കൈവശാവകാശ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിങ്ങനെ

ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഇ– ഡിസ്ട്രിക്ട്. വിവിധ വകുപ്പുകളിൽ നടപ്പാക്കിയ കംപ്യൂട്ടർവൽക്കരണം പരമാവധി പ്രയോജനപ്പെടുത്തി സുതാര്യമായും നിഷ്പക്ഷമായും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കുകയാണു ലക്ഷ്യം.
കൈവശാവകാശ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിങ്ങനെ വിവിധ സർക്കാർ സേവനങ്ങൾ ഇ–ഡിസ്ട്രിക്റ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കു സന്ദർശിക്കുക. https://edistrict.kerala.gov.in/
വില്ലേജ് ഓഫിസിൽ പോയി ക്യൂ നിൽക്കാതെ ഓൺലൈനായി സ്ഥലത്തിന്റെ കരമടയ്ക്കാം. എന്നാൽ ഒന്നിൽക്കൂടുതൽ ഉടമസ്ഥാവകാശമുള്ള ഫ്ലാറ്റ്, അപ്പാർട്ട്മെന്റ്സ് എന്നിവയുള്ള ഭൂമിയാണെങ്കിൽ നേരിട്ടു പോയിത്തന്നെ അടയ്ക്കേണ്ടി വരാം.
Step 1
∙https://www.revenue.kerala.gov.in/ ഇ– സർവീസിൽ ലോഗിൻ ചെയ്യുക.
∙ന്യൂ റിക്വസ്റ്റില്‍ ചെന്ന് ലാൻഡ് ടാക്സ് എന്ന ഓപ്ഷൻ സിലക്ട് െചയ്യുക.
∙അതിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ നൽകുക.
Step 2
∙വ്യൂ, ആഡ് ബട്ടൻ എന്നിവയിൽ ക്ലിക് ചെയ്ത് കൊടുത്ത വിവരങ്ങളെല്ലാം ശരിയാണെന്നുറപ്പു വരുത്തുക.
∙അതിനുശേഷം സബ്മിറ്റ് ക്ലിക് ചെയ്യുക.
∙കൊടുത്ത വിവരങ്ങളെല്ലാം വിലയിരുത്തിയ ശേഷം അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് അപ്രൂവൽ സന്ദേശം വരുന്നതാണ്.
Step 3
∙അപ്രൂവൽ മെസേജ് വന്നശേഷം വീണ്ടും ലോഗിൻ ചെയ്ത് മൈ റിക്വസ്റ്റ് എന്ന ടാബിൽ ക്ലിക് ചെയ്യുക.
Step 4
∙പേ നൗ എന്ന ബട്ടണിൽ ക്ലിക് െചയ്യുക. ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് വഴി പണമടയ്ക്കാം.
Step 5
∙സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും.
∙ഓരോ വർഷവും ടാക്സ് അടയ്ക്കുന്നതിനു സൈറ്റിൽ സൈൻ ഇൻ ചെയ്തതിനുശേഷം ട്രാൻസാക്‌ഷൻ ഹിസ്റ്ററി മെനുവിൽ പേ നൗ ബട്ടൺ ക്ലിക് ചെയ്താൽ മതിയാവും.
കടപ്പാട്
സുമി എസ്. ചിറപ്പാട്ട്
എൻജിനീയർ