വീട്ടിലെ ബാത്ത് ടബ്ബിനടിയിൽ തടാകത്തിലേക്കുള്ള രഹസ്യ തുരങ്കം: ദുരൂഹത ചുരുളഴിച്ച് ദമ്പതികൾ
ആശിച്ചു വാങ്ങിയ വീട് പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു മദ്യക്കടത്ത് കേന്ദ്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ഹെയ്‌ലി-ട്രവർ ദമ്പതികൾ. മിഷിഗൻ സ്വദേശികളായ ഇരുവരും വീട് നവീകരിക്കുന്നതിനിടെയാണ് നിഗൂഢതകൾ നിറഞ്ഞ രഹസ്യമുറി കണ്ടെത്തിയത്. തടാകത്തിന് സമീപമുള്ള വീട്

ആശിച്ചു വാങ്ങിയ വീട് പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു മദ്യക്കടത്ത് കേന്ദ്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ഹെയ്‌ലി-ട്രവർ ദമ്പതികൾ. മിഷിഗൻ സ്വദേശികളായ ഇരുവരും വീട് നവീകരിക്കുന്നതിനിടെയാണ് നിഗൂഢതകൾ നിറഞ്ഞ രഹസ്യമുറി കണ്ടെത്തിയത്. തടാകത്തിന് സമീപമുള്ള വീട് 2020 ലാണ് ഇരുവരും വാങ്ങിയത്. നവീകരണത്തിന്റെ ഭാഗമായി വീട്ടിലെ ജാക്കുസി പൊളിച്ചു നീക്കിയതോടെ അതിനടിയിലെ രഹസ്യമുറി വെളിവാകുകയായിരുന്നു.
വെള്ളം നിറഞ്ഞ നിലയിലായിരുന്നു രഹസ്യമുറി. ദുരൂഹതകൾ നിറഞ്ഞ മുറി കണ്ട് ആശയക്കുഴപ്പത്തിലായെങ്കിലും അതിനു പിന്നിലെ കാരണം കണ്ടെത്താനായിരുന്നു ഇരുവരുടെയും തീരുമാനം. വലിയ തുരങ്കത്തിലൂടെ രഹസ്യമുറി തടാകവുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്ന് ഇവർ കണ്ടെത്തി.
രഹസ്യ മുറിയുടെയും ടണലിന്റെയും പിന്നിലെ നിഗൂഢത എന്തായിരിക്കും എന്ന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് പതിറ്റാണ്ടുകൾ മുൻപ് മദ്യക്കടത്തിനായി നിർമിക്കപ്പെട്ട തുരങ്കമാവാം ഇതെന്ന നിഗമനത്തിൽ എത്തിയത്. അക്കാലത്ത് മദ്യക്കടത്തിന്റെ സിംഹഭാഗവും ഭൂരിഭാഗം ഈ മേഖലയിലായിരുന്നു. മുൻപ് ക്രിമിനൽ സംഘങ്ങൾ വ്യാജമദ്യം എത്തിക്കുന്നതിനായി തടാകത്തെയും സമീപമുള്ള നദിയെയുമാണ് ആശ്രയിച്ചിരുന്നത്.
ഈ ചരിത്രം അറിഞ്ഞതോടെ മദ്യക്കടത്തിനായി ഉണ്ടാക്കിയ രഹസ്യമുറി തന്നെയാണ് വീടിനുള്ളിൽ കണ്ടെത്തിയതെന്ന് ഇരുവരും ഉറപ്പിച്ചു. മുറിക്കുള്ളിൽ തടികൊണ്ടു തീർത്ത ഒരു ഭിത്തിയുണ്ട്, എന്നാൽ ഇതുവരെ അത് പൊളിച്ചു നീക്കി പരിശോധിച്ചിട്ടില്ല. അവ നീക്കം ചെയ്താൽ കൂടുതൽ വലിയ രഹസ്യങ്ങളിലേക്ക് വഴി തുറക്കും എന്നാണ് ഇവർ കരുതുന്നത്.
അത്ര നല്ല ചരിത്രമല്ലെങ്കിലും ഈ മുറി അപ്പാടെ മൂടിക്കളയാൻ ഇവർക്ക് ഉദ്ദേശ്യമില്ല. ഏതെങ്കിലും വിധത്തിൽ ഇതിലെ വെള്ളം വറ്റിച്ചു കളയാനുള്ള മാർഗങ്ങൾ തേടുകയാണ് ഇരുവരും.