തലയ്ക്കുമുകളിൽ കറങ്ങുന്ന ഫാൻ നിസ്സാരക്കാരനല്ല: ജീവൻ തന്നെ അപകടത്തിലാകാം; അനുഭവം
കഴിഞ്ഞ ദിവസം ഫാൻ സീലിങ്ങിൽ നിന്നടർന്ന് വീണു താഴെ കിടന്നയാൾ മരിച്ച വാർത്ത വായിക്കുകയുണ്ടായി. പെട്ടെന്ന് മറ്റുചില പഴയ സംഭവങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. ഫാൻ നിസ്സാരക്കാരനല്ല. ഒരനുഭവം പറയാം: എന്റെ വീടിന്റെ ഫൗണ്ടേഷൻ പണിക്ക് തറ ഫിൽചെയ്യാൻ 10 ലോഡ് മണ്ണിന്റെ ആവശ്യം വന്നു.
കഴിഞ്ഞ ദിവസം ഫാൻ സീലിങ്ങിൽ നിന്നടർന്ന് വീണു താഴെ കിടന്നയാൾ മരിച്ച വാർത്ത വായിക്കുകയുണ്ടായി. പെട്ടെന്ന് മറ്റുചില പഴയ സംഭവങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. ഫാൻ നിസ്സാരക്കാരനല്ല. ഒരനുഭവം പറയാം: എന്റെ വീടിന്റെ ഫൗണ്ടേഷൻ പണിക്ക് തറ ഫിൽചെയ്യാൻ 10 ലോഡ് മണ്ണിന്റെ ആവശ്യം വന്നു.
കഴിഞ്ഞ ദിവസം ഫാൻ സീലിങ്ങിൽ നിന്നടർന്ന് വീണു താഴെ കിടന്നയാൾ മരിച്ച വാർത്ത വായിക്കുകയുണ്ടായി. പെട്ടെന്ന് മറ്റുചില പഴയ സംഭവങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. ഫാൻ നിസ്സാരക്കാരനല്ല. ഒരനുഭവം പറയാം: എന്റെ വീടിന്റെ ഫൗണ്ടേഷൻ പണിക്ക് തറ ഫിൽചെയ്യാൻ 10 ലോഡ് മണ്ണിന്റെ ആവശ്യം വന്നു.
കഴിഞ്ഞ ദിവസം ഫാൻ സീലിങ്ങിൽ നിന്നടർന്ന് വീണു താഴെ കിടന്നയാൾ മരിച്ച വാർത്ത വായിക്കുകയുണ്ടായി. പെട്ടെന്ന് മറ്റുചില പഴയ സംഭവങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. ഫാൻ നിസ്സാരക്കാരനല്ല. ഒരനുഭവം പറയാം: എന്റെ വീടിന്റെ ഫൗണ്ടേഷൻ പണിക്ക് തറ ഫിൽചെയ്യാൻ 10 ലോഡ് മണ്ണിന്റെ ആവശ്യം വന്നു. മണ്ണ് ഇടാൻ ഏൽപിച്ചവർ പറഞ്ഞത് രാത്രി 12 മണിക്ക് ശേഷമേ മണ്ണിടാൻ സാധിക്കൂ എന്നാണ്. (എന്തെങ്കിലും നിയമതടസ്സം മറികടക്കാനുള്ള മണ്ണ് മാഫിയയുടെ കള്ളത്തരമാണോ എന്നെനിക്ക് സംശയംതോന്നി...)
ഇടുന്ന ലോഡിന്റെ എണ്ണത്തിൽ കള്ളത്തരം കാണിക്കുമൊ എന്ന സംശയത്തിൽ ഞാൻ എന്റെ പഴയ വീടിന്റെ സിറ്റൗട്ടിൽതന്നെ ഉറങ്ങാതിരുന്നു. ഒരുമണിവരേയും മണ്ണ് ലോഡ് വരാതായപ്പോൾ കസേരയിൽ ഇരുന്നുകൊണ്ടുതന്നെ 'ചെറുതായൊന്ന് മയങ്ങിയോ' എന്നൊരു സംശയം.
ഹലൊ...ഹലൊ...എന്ന ശബ്ദത്തിൽ ആരൊ എന്റെ ചുമലിൽ തട്ടിയപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. നോക്കുമ്പോൾ മുറ്റത്ത് മലപോലെ മൺകൂനയും തൊട്ടപ്പുറത്ത് ഒരു ടിപ്പർലോറിയും നിൽക്കുന്നു!..10 ലോഡ് മണ്ണ് മുറ്റത്ത് എന്റെ കൺമുന്നിൽ തട്ടിക്കഴിഞ്ഞിരുന്നു!.
10 ടിപ്പർ ലോറി എന്റെ കൺമുന്നിൽ വന്നു മണ്ണ് തട്ടി പോയിട്ടും ഞാൻ അറിയാതിരിക്കാൻ കാരണം എന്റെ തലയ്ക്കുമുകളിൽ കറങ്ങികൊണ്ടിരുന്ന സീലിങ് ഫാനിന്റെ ശബ്ദമായിരുന്നു. (ചെറുതായൊന്ന് മയങ്ങിയത് എന്റെ തെറ്റ്)
രാത്രി രണ്ടുമണിക്ക് കുന്നിടിച്ച് ജെസിബി മണ്ണെടുക്കുന്നത് അടുത്തുള്ള വീട്ടുകാർപോലും അറിയാത്തതിന് ഒരുകാരണം ഇതുപോലെ വീടുകളിൽ അവർ കിടക്കുന്ന മുറിയിൽ കറങ്ങുന്ന ഫാൻ തന്നെയാണന്നാണ് മണ്ണടിക്കാൻ വന്നവർ അന്നെന്നോട് പറഞ്ഞത്.. മുകളിൽ വിവരിച്ചതിൽ അൽപം അതിശയോക്തി തോന്നാമെങ്കിലും ഞാൻ പറഞ്ഞത് സത്യമാണ്.
ഇത് പറയാൻ കാരണം: ഒന്നാമത് ഇപ്പോൾ കേരളത്തിൽ മിക്ക വീടുകളിലും വയോജനങ്ങൾ മാത്രമേയുള്ളൂ. ഇനി മക്കളോ സഹായികളോ അടുത്ത മുറിയിൽ കിടപ്പുണ്ടെന്ന് തന്നെയിരിക്കട്ടെ. രാത്രിയിൽ നിങ്ങൾക്ക് എന്തെകിലും ശാരീരിക അസ്വാസ്ഥ്യം ഉണ്ടായി നിങ്ങൾ സഹായത്തിനായി ഉറക്കെ വിളിച്ചാലും പലപ്പോഴും അടുത്ത മുറിയിൽ ഫാനിട്ട് ഉറങ്ങിക്കിടക്കുന്നവർ അറിയണമെന്നില്ല.
സംശയമുണ്ടെങ്കിൽ രാത്രിയിൽ കിടപ്പുമുറിയുടെ കതകടച്ചിട്ട് ഫുൾ സ്പീഡിൽ ഫാൻ ഓണാക്കിയിട്ട് അടുത്തുള്ള മുറിയിലുള്ളവരോട് ഒന്ന് ഉറക്കെ വിളിച്ചുനോക്കാൻ പറയുക. ഫാനിന്റെ ശബ്ദത്തിൽ പലപ്പോഴും നമ്മൾ അവരുടെ വിളി കേൾക്കുകയില്ല. ഇനി തിരിച്ച് ഉറക്കെ വിളിച്ച് നോക്കുക. മിക്കവാറും അടുത്ത മുറിയിലുള്ളവരും നിങ്ങളുടെ വിളി കേൾക്കാനിടയില്ല.
രണ്ട് കള്ളൻമാർക്ക് ആളറിയാതെ എളുപ്പത്തിൽ വീടുകളിൽ കയറാൻ അനുഗ്രഹമാകുന്നത് നമ്മുടെ റൂമിലെ കറങ്ങുന്ന ഫാനിന്റെ ശബ്ദമാണ്.
ഫാൻ നമ്മുടെ തൊട്ടടുത്ത് കറങ്ങുന്നതുകൊണ്ടുതന്നെ തൊട്ടപ്പുറത്തുള്ള ശബ്ദങ്ങൾപോലും നമുക്ക് കേൾക്കാൻ സാധിക്കുകയില്ല. നിത്യവും നമ്മൾ കേട്ട് ശീലിച്ച ശബ്ദമായതുകൊണ്ടുതന്നെ ഫാൻ കറങ്ങുന്ന ശബ്ദത്തിന്റെ വ്യാപ്തി എത്രയാണന്നതിൽ നമ്മൾ വേണ്ടത്ര ബോധവാൻമാരുമല്ല.
NB: കറങ്ങുമ്പോൾ ശബ്ദം ഒട്ടുമില്ലാത്ത / വളരെ കുറവ് ശബ്ദമുള്ള സൈലന്റ് ഫാനുകൾ (eg.BLDC Fan) ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഊർജവിനിയോഗവും കുറവാണ്. പുതിയതായി പണിത നിരവധി വീടുകളിൽ ഇപ്പോൾ ഇത്തരം ഫാനുകൾ കണ്ടിട്ടുണ്ട്. ഇത്തരം ഫാനുകളുടെ ഗുണമേൻമയെക്കുറിച്ചോ ലൈഫിനെക്കുറിച്ചോ എനിക്ക് വേണ്ടത്ര അറിവില്ല. പക്ഷേ കേരളത്തിന്റെ സാഹചര്യത്തിൽ പ്രസക്തമായ ഒരു വിഷയമായതുകൊണ്ട് പറഞ്ഞുവെന്നുമാത്രം.