എന്തൊരു ഗതികേട്! വീടിന്റെ ബാൽക്കണി വരെ വാടകയ്ക്ക്; നൽകേണ്ടത് 80000 രൂപ
ഭവന വിലയുടെയും വാടക നിരക്കിന്റെയും കാര്യത്തിൽ പല രാജ്യങ്ങളും തമ്മിൽ മത്സരിക്കുകയാണ്. ഓസ്ട്രേലിയയും ഇക്കാര്യത്തിൽ പിന്നിലല്ല. ഈ വർഷം ജൂണിലെ കണക്കുകൾ പ്രകാരം സിഡ്നിയിൽ ഒരു വീട് വാടകയ്ക്ക് എടുക്കണമെങ്കിൽ ശരാശരി 750 ഡോളർ (62000 രൂപ) നൽകേണ്ടിവരും. ഈ അവസ്ഥയിൽ സാധാരണക്കാർക്ക് താമസത്തിന് ഒരിടം

ഭവന വിലയുടെയും വാടക നിരക്കിന്റെയും കാര്യത്തിൽ പല രാജ്യങ്ങളും തമ്മിൽ മത്സരിക്കുകയാണ്. ഓസ്ട്രേലിയയും ഇക്കാര്യത്തിൽ പിന്നിലല്ല. ഈ വർഷം ജൂണിലെ കണക്കുകൾ പ്രകാരം സിഡ്നിയിൽ ഒരു വീട് വാടകയ്ക്ക് എടുക്കണമെങ്കിൽ ശരാശരി 750 ഡോളർ (62000 രൂപ) നൽകേണ്ടിവരും. ഈ അവസ്ഥയിൽ സാധാരണക്കാർക്ക് താമസത്തിന് ഒരിടം കണ്ടെത്തുന്നത് എത്രത്തോളം പ്രയാസകരമാണെന്ന് തെളിയിക്കുകയാണ് അടുത്തിടെ പുറത്തുവന്ന ഒരു പരസ്യം.
കേവലം ഒരു ബാൽക്കണി ഏതാണ്ട് ഒരുലക്ഷം രൂപയ്ക്കടുത്ത് വാടക ആവശ്യപ്പെട്ടുകൊണ്ടാണ് ഉടമ പരസ്യപ്പെടുത്തിയിരിക്കുന്നത്.
ഒരാൾക്ക് താമസിക്കാൻ അനുയോജ്യമായ 'സണ്ണി റൂം' എന്നാണ് ഉടമ ഈ ബാൽക്കണിയെ പരസ്യത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു കിടക്ക ഉൾപ്പെടുത്തിയിരിക്കുന്ന ബാൽക്കണിയുടെ ചിത്രവും പരസ്യത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 969 ഡോളറാണ് (81000 രൂപ) ബാൽക്കണി താമസത്തിന് തിരഞ്ഞെടുക്കുന്നവർ മാസവാടകയായി നൽകേണ്ടിവരുന്നത്.
വിചിത്രമായ ഈ വാടക പരസ്യം വളരെ വേഗത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. ഗ്ലാസ് കൊണ്ട് മറച്ചു കെട്ടിയ നിലയിലാണ് ബാൽക്കണി. തറയിൽ റഗ്ഗും വിരിച്ചിട്ടുണ്ട്.
ആവശ്യക്കാർക്ക് ഉടൻതന്നെ താമസിക്കാവുന്ന നിലയിലാണ് ബാൽക്കണി എന്ന് പരസ്യത്തിൽ പറയുന്നു.
രണ്ട് ബെഡ്റൂം അപ്പാർട്ട്മെന്റിനോട് ചേർന്നാണ് ഈ ബാൽക്കണി. അപ്പാർട്ട്മെന്റ് പ്രത്യേകമായി വാടകയ്ക്ക് പരസ്യപ്പെടുത്തിയിട്ടുമുണ്ട്. 1300 ഡോളർ (1 ലക്ഷം രൂപ) പ്രതിവാര വാടകയാണ് ഇതിന് ആവശ്യപ്പെടുന്നത്. വാടകയ്ക്കു പുറമേ വാട്ടർ ബില്ല് , വൈദ്യുതി ബില്ല് തുടങ്ങിയവയും നൽകേണ്ടിവരും.
പരസ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെ വിശ്വസിക്കാനാവാതെയാണ് പലരും കമന്റുകൾ കുറിക്കുന്നത്. അപ്പാർട്ട്മെന്റിനോട് ചേർന്നുള്ള ബാൽക്കണി പ്രത്യേകമായി വാടകയ്ക്ക് നൽകുന്നതിലെ യുക്തി പലരും ചോദ്യം ചെയ്യുന്നു.
ഈ ബാൽക്കണി സ്വന്തമാക്കാൻ ആരെങ്കിലും എത്തുന്നുണ്ടെങ്കിൽ അവർ തങ്ങാനൊരിടം കണ്ടെത്താനാവാതെ അത്രത്തോളം ഗതികേടിലായിരിക്കും എന്നാണ് മറ്റു ചിലരുടെ അഭിപ്രായം