വീട് നിർമിക്കാൻ പ്ലാനിടുന്നവർക്ക് ആദ്യമുണ്ടാകുന്ന കൺഫ്യൂഷനാണ് ഒരുനില മതിയോ വേണോ എന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ സമൂഹമാധ്യമത്തിൽ അരങ്ങേറാറുണ്ട്. ഞാൻ മനസിലാക്കിയതിൽ നിന്ന് ഓരോന്നിന്റെയും ഗുണവും ദോഷവും പറയാം, ഒരുനില വീട്- ഗുണങ്ങൾ 1. എല്ലാവരും അടുത്തടുത്ത് ഉള്ളപ്പോഴുള്ള ഒരു

വീട് നിർമിക്കാൻ പ്ലാനിടുന്നവർക്ക് ആദ്യമുണ്ടാകുന്ന കൺഫ്യൂഷനാണ് ഒരുനില മതിയോ വേണോ എന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ സമൂഹമാധ്യമത്തിൽ അരങ്ങേറാറുണ്ട്. ഞാൻ മനസിലാക്കിയതിൽ നിന്ന് ഓരോന്നിന്റെയും ഗുണവും ദോഷവും പറയാം, ഒരുനില വീട്- ഗുണങ്ങൾ 1. എല്ലാവരും അടുത്തടുത്ത് ഉള്ളപ്പോഴുള്ള ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട് നിർമിക്കാൻ പ്ലാനിടുന്നവർക്ക് ആദ്യമുണ്ടാകുന്ന കൺഫ്യൂഷനാണ് ഒരുനില മതിയോ വേണോ എന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ സമൂഹമാധ്യമത്തിൽ അരങ്ങേറാറുണ്ട്. ഞാൻ മനസിലാക്കിയതിൽ നിന്ന് ഓരോന്നിന്റെയും ഗുണവും ദോഷവും പറയാം, ഒരുനില വീട്- ഗുണങ്ങൾ 1. എല്ലാവരും അടുത്തടുത്ത് ഉള്ളപ്പോഴുള്ള ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട് നിർമിക്കാൻ പ്ലാനിടുന്നവർക്ക് ആദ്യമുണ്ടാകുന്ന കൺഫ്യൂഷനാണ് ഒരുനില മതിയോ രണ്ടുനില വേണോ എന്നത്. രണ്ടിനെയും അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സമൂഹമാധ്യമത്തിൽ അരങ്ങേറാറുണ്ട്. ഞാൻ മനസിലാക്കിയതിൽ നിന്ന് ഓരോന്നിന്റെയും ഗുണവും ദോഷവും പറയാം.

ഒരുനില വീട്- ഗുണങ്ങൾ 

ADVERTISEMENT

1. എല്ലാവരും അടുത്തടുത്ത് ഉള്ളപ്പോഴുള്ള ഒരു സുരക്ഷിതത്വബോധം താമസിക്കുന്നവർക്ക് തോന്നും.

2. വൃത്തിയാക്കലും പരിപാലനവും കുറച്ചുമതി, ഉദാഹരണത്തിന് ഒന്ന് റീപെയിൻറ് ചെയ്യണമെങ്കിൽ ഇരുനിലയ്ക്ക് പൊക്കമിട്ട് ചെയ്യേണ്ടി വരുമ്പോഴുണ്ടാകുന്ന അധികചെലവ് പോലെ...etc

3. പ്രായമുള്ളവർക്കും എല്ലാ സ്ഥലത്തും എത്താം. ഇനി അഥവാ പ്രായം 45 കഴിഞ്ഞാൽ തന്നെ പടി കയറാൻ മടിയും ബുദ്ധിമുട്ടും ആയിരിക്കും എന്നതൊരു വസ്തുതയാണ്.

4. Flat roof ചെയ്താൽ ഭാവിയിൽ ആവശ്യമെങ്കിൽ മുകളിലേക്ക് നില കൂട്ടിയെടുക്കാം.

ADVERTISEMENT

പരിമിതികൾ

1. സ്ഥലം കൂടുതൽ വേണം എന്നുള്ളതും ഉള്ള ചെറിയ സ്ഥലത്ത് പണിഞ്ഞാൽ മുറ്റം കുറയാനുള്ള സാധ്യതയും ഒരു വിഷയമാണ്.

2. കാശ് കൂടുതലാകും എന്ന് പൊതുവെ പറയുന്നതിൽ കാര്യമില്ല, പക്ഷേ പൈൽ ഫൗണ്ടേഷൻ പോലെയുള്ളവ വേണ്ട സ്ഥലമാണെങ്കിൽ കാശ് കൂടും.

ഇരു നില വീട് - ഗുണങ്ങൾ

ADVERTISEMENT

1. സ്ഥല പരിമിതിയുള്ളയിടത്ത് നമുക്ക് വേണ്ടതെല്ലാം ചേർത്ത് പണിയാൻ ഉള്ള സൗകര്യം.

2. ഭൂമി ലാഭം. ആ ഇനത്തിൽ ചെലവ് ലാഭിക്കാം.  

3.  സ്വകാര്യത-മുകളിലെ നിലയിലേക്ക് ചേക്കേറിയാൽ പിന്നെ നമ്മളായി നമ്മുടെ കാര്യമായി എന്ന അവസ്ഥ (ഇത് ഗുണമാണോ ദോഷമാണോ എന്നത് ചിന്തനീയം)

4. കള്ളൻ നേരെ മുകളിൽ കയറാനുള്ള സാധ്യതകുറവ്, താഴെ കയറുമ്പോൾ ഒരു മുന്നറിയിപ്പ് കിട്ടാനുള്ള സാധ്യതയുണ്ട്. (ഇനി കള്ളൻ ഇത് വായിച്ചിട്ട് നേരെ രണ്ടാം നിലയിൽ കയറിയാൽ എന്നെ കുറ്റം പറയല്ലേ..)

5. നമ്മുടെ സ്ഥലത്തിന് അടുത്ത് പാടമോ കായലോ പുഴയോ താഴ്‌വാരമോ ഉണ്ടെങ്കിൽ മുകൾനിലയിലിരുന്ന് നല്ല കാഴ്ച ലഭിക്കും, ജനൽ തുറന്നിട്ടാൽ നല്ല കാറ്റും കിട്ടും.  അതിനാൽ അത്തരം സ്ഥലങ്ങളിൽ ഇരുനില പരിഗണിക്കാം.

6. വെള്ളപൊക്ക ബാധിത പ്രദേശത്ത് ആ സമയത്ത് മുകളിലത്തെ നിലയിലേക്ക് ചേക്കേറാം.

7. മുകളിൽ ഒരുനിലയുള്ളതിനാൽ താഴത്തെ നിലയിൽ ചൂട്  കുറവായിരിക്കും.

പരിമിതികൾ

1. പ്രായമുള്ളവരുടെയും മധ്യവയസ്കരുടെയും ആരോഗ്യസ്ഥിതി വച്ച് Step കയറൽ ബുദ്ധിമുട്ടാകും. കഴിഞ്ഞ പത്ത് വർഷമായി ഏത് വീട്ടിൽ ചെന്നാലും അവിടെ മുട്ടു മാറ്റി വയ്ക്കാൻ പരുവത്തിന് ഒരാള് കാണും. ഡോക്ടർമാർ ഗവേഷണം ചെയ്യേണ്ട വിഷയമാണ്.

2. വീട്ടിനുള്ളിലുള്ളവരുമായുള്ള സംസാരം പൊതുവേ കുറഞ്ഞ് വരുന്ന ഈ കാലത്ത് മുതിർന്നവരായാലും കുട്ടികളായാലും മുകൾനിലയിലേക്ക് കയറിയാൽ താഴെ ഉള്ളവരുമായുള്ള സഹകരണം സ്വാഭാവികമായും കുറയും.

3. ചെറിയ കുട്ടികൾ ഉള്ളിടത്തും പ്രായമുള്ളവർ ഉള്ളിടത്തും പല അപകടങ്ങളും സ്റ്റെയർ കേസിൽ സംഭവിച്ചിട്ടുള്ളതിനാൽ വളരെ ശ്രദ്ധിക്കണം.

ഇരുനില വീട് ഒരു മോഹമായി കാണുന്നവർ ഉണ്ട്. അത് ജീവിതത്തിൽ വിജയിച്ചതിന്റെ അടയാളമായി കാണുന്നവരുണ്ട്, ചിലർക്ക് അന്തസ്സിന്റെ ഭാഗമാവാം.. അവർ ആ മനോസുഖത്തിനായി ഗുണമോ ദോഷമോ നോക്കാൻ സാധ്യതയില്ല..അതിൽ നാം തെല്ലും പരിഭവിക്കേണ്ടതില്ല താനും.

എന്റെ അഭിപ്രായത്തിൽ നമ്മളും കുടുംബവും വളരുന്നതിനൊപ്പം 'വളരുന്ന വീട്' എന്ന നയമാവും അനുയോജ്യം. വീട് പണിയുന്ന ആളിന്റെ ഇപ്പോഴത്തെ പ്രായം, മാതാപിതാക്കളുടെ പ്രായം, മക്കളുടെ പ്രായം എന്നിവ പരിഗണിച്ച് രണ്ടോ (കുട്ടികൾ ആയിട്ടില്ലെങ്കിൽ) മുന്നോ (കുട്ടികൾ ഉണ്ടെങ്കിൽ) മുറി താഴെയുള്ള രീതിയിൽ ഒരുനില ഇപ്പോൾ പണിയുകയും ( പിന്നീട് മുകളിലേക്ക് പണിയുന്ന രീതിയിലുള്ള പ്ളാൻ വേണം) നമ്മുടെ സാമ്പത്തിക വളർച്ചയും കുട്ടികളുടെ തുടർ പഠനരീതിയും കണക്കിലെടുത്ത് പിന്നീട് മുകളിലേക്ക് പണിയുക എന്ന രീതി അവലംബിക്കാവുന്നതാവും നല്ലത്.

നമ്മളോർക്കേണ്ടത് കുട്ടികൾ നമ്മളുടേത് അല്ല അവർ നമ്മളിലൂടെ വന്നവർ മാത്രമാണ്. അവരെ വളർത്തി വലുതാക്കാൻ ഒരിടം എന്നതിലുപരി ഒരു പരിഗണന നമ്മുടെ വീട് സങ്കൽപത്തിൽ ഉണ്ടാകരുത്. പതിനേഴോ (+2)  ഇരുപത്തിയൊന്നോ വയസിൽ അവർ ടാറ്റാ പറഞ്ഞ് പോകും, പിന്നീട് അവർ വ്യാപൃതരാകുന്ന മേഖലയും അവരുടെ അഭിരുചിക്കും അനുസരിച്ചു അവരുടെ വാസ സ്ഥലം അവർ ക്രമീകരിക്കും (ഇനി അഥവാ നമ്മുടെ സ്ഥലത്ത് തന്നെ അവർ മടങ്ങിയെത്തിയാലും നമ്മൾ ചെയ്തത് അവർ കാലത്തിനനുസരിച്ച് പൊളിച്ച് പണിയും) കുട്ടികൾക്ക് വേണ്ടി വീടുണ്ടാക്കുന്നത് ഇക്കാലത്ത് പ്രത്യേകിച്ചും ശുദ്ധ മണ്ടത്തരമാവും.

ചിലർക്ക്
English Summary:

Single Storey House or Double Storey House? Introspection in Kerala Situation.