ഏകദേശം 30 വർഷം പിന്നിലേക്ക് പോയിനോക്കൂ. അന്ന് കേരളത്തിൽ അസൗകര്യങ്ങൾ നിറഞ്ഞ ധാരാളം ചെറിയ വീടുകളുണ്ടായിരുന്നു. പക്ഷേ അക്കാലത്ത് അസൗകര്യങ്ങൾക്കിടയിലും വിശേഷ അവസരങ്ങളിൽ വീടുകളിൽ വിരുന്നുകാരുടെ എന്തൊരു ബഹളമായിരുന്നു! അവർക്ക് പ്രത്യേകിച്ചൊരു പരിഗണന ആവശ്യമില്ലായിരുന്നു. എവിടെയും കിടന്നുറങ്ങും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏകദേശം 30 വർഷം പിന്നിലേക്ക് പോയിനോക്കൂ. അന്ന് കേരളത്തിൽ അസൗകര്യങ്ങൾ നിറഞ്ഞ ധാരാളം ചെറിയ വീടുകളുണ്ടായിരുന്നു. പക്ഷേ അക്കാലത്ത് അസൗകര്യങ്ങൾക്കിടയിലും വിശേഷ അവസരങ്ങളിൽ വീടുകളിൽ വിരുന്നുകാരുടെ എന്തൊരു ബഹളമായിരുന്നു!

അവർക്ക് പ്രത്യേകിച്ചൊരു പരിഗണന ആവശ്യമില്ലായിരുന്നു. എവിടെയും കിടന്നുറങ്ങും (അരികുതിണ്ണയിൽ പോലും മുറ്റത്തേക്ക് ഉരുണ്ടുവീഴാതെ ഉറങ്ങിയവരുണ്ട്), എന്തും കഴിക്കും (ഇന്നത്തെപ്പോലെ വിഭവസമൃദ്ധമായ സ്‌പെഷൽ മെനു ഒന്നും വേണ്ടായിരുന്നു),  അങ്ങനെയങ്ങനെ...

ADVERTISEMENT

കാലം മാറി. ഇപ്പോൾ മിക്കവർക്കും വലിയ വീടുകളായപ്പോൾ അവിടേക്ക് വിരുന്നുകാർ വരാതെയായി. വരുന്ന വിരുന്നുകാർ ഭക്ഷണം കഴിക്കാൻ നിൽക്കാതെയുമായി. കല്യാണം ക്ഷണിക്കാനോ പുതിയ കാർ വാങ്ങിയത് കാണിക്കാനോ ഒക്കെയായി ചിലർ എന്നെങ്കിലും വന്നെന്നിരിക്കും. അതോടെ കഴിഞ്ഞു. ഇക്കാലത്ത് ബന്ധുവീട്ടിൽ വിരുന്നുവന്ന്, വർത്തമാനം പറഞ്ഞ്, ഉണ്ടുറങ്ങി, പിറ്റേന്ന് പോകുന്നവരായിട്ട് അധികമാളുകളുണ്ടാകില്ല. ചുരുക്കത്തിൽ വിരുന്നുകാരോട് ഒന്നും പറയാനില്ലാത്തവരായി നമ്മളിൽ പലരും. കാരണം എല്ലാവരും അവരുടെ സ്വകാര്യജീവിതത്തിൽ തിരക്കിലാണ്. കാലത്തിന്റെ സ്വാഭാവികമായ മാറ്റംമാത്രം. 

സാമാന്യവൽക്കരിക്കാൻ സാധിക്കില്ലെങ്കിലും എനിക്ക് തോന്നുന്നത് ഇപ്പോൾ മധ്യവർഗത്തിലും താഴെയുള്ള വീടുകളിലാണ് കൂടുതലും വിരുന്നുകാരുള്ളത്. വലിയ വീടുകളിലേക്ക് വിരുന്ന് പോവാൻ മടി കാണിക്കുന്നവരാണ് പലരും. ഇനി അഥവാ എന്നെങ്കിലും വിരുന്ന് വരുന്നവരോ? അവരൊക്കെ ഭയങ്കര തിരക്കിലുമാണ്. ആർക്കും ആരോടും പ്രത്യേകമായിട്ടൊന്നും പറയാനില്ല. ആരും കേൾക്കാനുമില്ല.

ADVERTISEMENT

വീട്ടുകാർ സംസാരിക്കുന്നതിലേറെ പുതിയ വീടുകൾ വിരുന്നുകാരോട് ചിലത് പറയാറുണ്ട്. അൽപം പൊങ്ങച്ചം കലർത്തിയ ത്യാഗ-വീര കഥകളാണ് പലർക്കും പറയാനുള്ളത്. ഒരുപക്ഷേ അത് ഭയന്നാവുമോ അവിടേക്കാരും വന്നുകയറാത്തത്! തങ്ങളുടെ കൂറ്റൻ വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യും എന്ന ആധിയിൽ വിരുന്ന് പോകാത്ത ചിലരെങ്കിലുമുണ്ട്.

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ഗസ്റ്റ് ബെഡ് നിർമാണത്തിനും അവിടേക്ക് കട്ടിലും ബെഡും മേശയും വാങ്ങാനും എത്ര പണവും ചെലവഴിക്കാനും ആർക്കും വലിയ മടിയൊന്നുമില്ലാത്തത് വല്ലാത്തൊരു വിരോധാഭാസം തന്നെ. ഗസ്റ്റ് ബെഡ്റൂം എന്ന സ്മാരകങ്ങൾ ചുമന്ന് നിൽക്കുന്ന വീടുകളിലേക്ക് ഭാവിയിലെന്നെങ്കിലും ചില വിരുന്നുകാരെങ്കിലും വന്ന് രാപാർക്കട്ടെ എന്നുമാത്രം ആശംസിക്കുന്നു.

English Summary:

Do we need guest bedrooms in kerala house? Introspection

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT